Empty Stomach: വെറും വയറ്റില്‍ ഈ മൂന്ന് വസ്തുക്കള്‍ കഴിക്കരുത്! ആരോഗ്യപ്രശ്‌നം ഉറപ്പ്!

Don't eat these 3 things on an empty stomach: വെറും വയറ്റിൽ എന്തെങ്കിലും കഴിച്ചാൽ മതിയെന്ന് വിചാരിച്ച് അങ്ങനെ ചെയ്താൽ അത് പല രോഗങ്ങൾക്കും കാരണമായേക്കാം. 

Written by - Zee Malayalam News Desk | Last Updated : May 27, 2023, 03:43 PM IST
  • ദീർഘനേരം പട്ടിണി കിടക്കുന്നത് അസിഡിറ്റി, വയറുവേദന, ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകും
  • ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ച് രാവിലെ നാം ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്
  • വെറും വയറ്റിൽ എന്തെങ്കിലും കഴിച്ചാൽ മതിയെന്ന് വിചാരിച്ച് അങ്ങനെ ചെയ്യാൻ പാടില്ല.
Empty Stomach: വെറും വയറ്റില്‍ ഈ മൂന്ന് വസ്തുക്കള്‍ കഴിക്കരുത്! ആരോഗ്യപ്രശ്‌നം ഉറപ്പ്!

വെറും വയറ്റിൽ ദിവസം ആരംഭിച്ചാൽ ചെറിയ ജോലികൾ പോലും ചെയ്യാൻ പ്രയാസമായി തോന്നാം. ദീർഘനേരം പട്ടിണി കിടക്കുന്നത് അസിഡിറ്റി, വയറുവേദന, ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകും. ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ നാം ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്, പ്രത്യേകിച്ച് രാവിലെ. 

വെറും വയറ്റിൽ എന്തെങ്കിലും കഴിച്ചാൽ മതിയെന്ന് വിചാരിച്ച് അങ്ങനെ ചെയ്യാൻ പാടില്ല. അത് പല രോഗങ്ങൾക്കും കാരണമായേക്കാം. വെറും വയറ്റിൽ ചില വസ്തുക്കൾ കഴിക്കരുത്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ALSO READ: കുട്ടികൾക്ക് പോഷകാഹാരം പ്രധാനം; കുട്ടികളുടെ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

മദ്യം

മദ്യപാനം എല്ലായ്പ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്. അത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് ശരീരത്തിന് നല്ലത്. ഇതിന്റെ ഉപയോഗം കരളിനെ തകരാറിലാക്കുകയും ഹൃദയാഘാതത്തിന് സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതേസമയം, വെറും വയറ്റിൽ മദ്യം കഴിക്കുന്നത് അതിലും ദോഷകരമാണ്. നിങ്ങൾ രാവിലെ ഒന്നും കഴിക്കാതെ മദ്യം കഴിച്ചാൽ, അത് നിങ്ങളുടെ രക്തചംക്രമണത്തിലേക്ക് നേരിട്ട് പോകുകയും ​​ഇത് പൾസ് നിരക്ക് കുറയാൻ ഇടയാക്കുകയും ചെയ്യും.

ച്യൂവിംഗം

കുട്ടികളും യുവാക്കളും ച്യൂവിം​ഗം ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ, വെറും വയറ്റിൽ ച്യൂവിം​ഗം ചവയ്ക്കുന്നത് കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. സ്വാഭാവിക പ്രക്രിയ അനുസരിച്ച്, നിങ്ങൾ എന്തെങ്കിലും ചവയ്ക്കാൻ തുടങ്ങുമ്പോൾ, ആമാശയം ദഹന ആസിഡുകൾ പുറത്തുവിടാൻ തുടങ്ങുന്നു. വെറും വയറ്റിൽ ച്യൂവിം​ഗം ചവച്ചാൽ ഈ ആസിഡുകൾ വയറ്റിൽ അൾസർ അല്ലെങ്കിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. 

കാപ്പി

കാപ്പി കുടിക്കുന്നത് നിങ്ങളുടെ ക്ഷീണം അകറ്റുകയും ഉന്മേഷം നൽകുകയും ചെയ്യുന്നു. രാവിലെ എഴുന്നേറ്റയുടൻ കാപ്പി കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ, കാപ്പിയിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ ശരീരത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് വർദ്ധിപ്പിക്കാൻ തുടങ്ങും. അതിനാൽ വെറും വയറ്റിൽ കാപ്പി കുടിക്കരുത്. ചിലപ്പോൾ വയറുവേദനയും ഉണ്ടാകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News