Coffee : കാപ്പി ഇഷ്ടപ്പെടുന്നവർക്ക് സന്തോഷ വാർത്ത; കാപ്പി കുടിച്ചാൽ ഹൃദയാരോഗ്യം വർധിക്കും

കാപ്പി ഹൃദയത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകൾ അകറ്റുന്നതാണ് പുതിയ പഠനഫലം. 

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 07:48 PM IST
  • ദിവസവും രണ്ട് മുതൽ മൂന്ന് വരെ കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് അടുത്തിടെ നടന്ന പഠനത്തിൽ തെളിയിച്ചിട്ടുണ്ട്.
  • അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ എഴുപത്തൊന്നാമത് വാർഷികത്തോടനുബന്ധിച്ച് സമർപ്പിച്ച ഗവേഷണ റിപ്പോർട്ടിലാണ് കാപ്പി പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്ത വന്നിരിക്കുന്നത്.
  • കാപ്പി ഹൃദയത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകൾ അകറ്റുന്നതാണ് പുതിയ പഠനഫലം.
  • ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരിലും അല്ലാത്തവരിലുമാണ് പഠനം നടത്തിയത്.
Coffee : കാപ്പി ഇഷ്ടപ്പെടുന്നവർക്ക് സന്തോഷ വാർത്ത; കാപ്പി കുടിച്ചാൽ ഹൃദയാരോഗ്യം വർധിക്കും

കാപ്പി കുടിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് പുതിയ പഠനം കണ്ടെത്തി. ദിവസവും രണ്ട് മുതൽ മൂന്ന് വരെ കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് അടുത്തിടെ നടന്ന പഠനത്തിൽ തെളിയിച്ചിട്ടുണ്ട്. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ എഴുപത്തൊന്നാമത് വാർഷികത്തോടനുബന്ധിച്ച് സമർപ്പിച്ച ഗവേഷണ റിപ്പോർട്ടിലാണ് കാപ്പി പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്ത വന്നിരിക്കുന്നത്. 

കാപ്പി ഹൃദയത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകൾ അകറ്റുന്നതാണ് പുതിയ പഠനഫലം. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരിലും അല്ലാത്തവരിലുമാണ് പഠനം നടത്തിയത്. ഇരുകൂട്ടർക്കും കാപ്പി ദോഷമല്ലെന്നതാണ് വ്യക്തമായതെന്ന് ശാസ്ത്രജ്ഞരുടെ സംഘം പറയുന്നു. കാപ്പി ഹൃദയത്തെ സംരക്ഷിക്കുന്നതായാണ് പഠനത്തിൽ വ്യക്തമായതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

ALSO READ: Dandruff: താരൻ അലട്ടുന്നുവോ; പരിഹാരമായി അഷ്ടപത്രി

'കാപ്പിക്ക് ഹൃദയമിടിപ്പ് വേഗത്തിലാക്കാൻ കഴിയുമെന്നതിനാൽ, അത് ചില ഹൃദയപ്രശ്‌നങ്ങൾ ഉണ്ടാക്കുകയോ വഷളാക്കുകയോ ചെയ്യുമെന്ന് ചിലർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതുകാരണമാകാം കാപ്പി കുടിക്കുന്നത് നിർത്തണമെന്ന വൈദ്യോപദേശവും വരുന്നത്. എന്നാൽ ദിവസേനയുള്ള കാപ്പി നിരുത്സാഹപ്പെടുത്താൻ പാടില്ലെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഹൃദ്രോഗമുള്ളവരും ഇല്ലാത്തവരും ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി കാപ്പി ഉൾപ്പെടുത്തണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കാപ്പി കുടിക്കുന്നത് ഒരു ദോഷവും ചെയ്യുന്നില്ല. മറിച്ച് അത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്' - ഓസ്ട്രേലിയയിലെ മെൽബണിലുള്ള ആൽഫ്രഡ് ഹോസ്പിറ്റൽ ആൻഡ് ബേക്കർ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് പ്രൊഫസറും മേധാവിയുമായ പീറ്റർ എം. കിസ്ലർ പറഞ്ഞു.  

കിസ്ലറും സംഘവും യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 5 ലക്ഷം പേരിൽ 10 വർഷക്കാലം  നടത്തിയ പഠനത്തെ തുടർന്നാണ് പുതിയ കണ്ടെത്തൽ. കാപ്പി കുടിക്കാത്തവർ, 1 മുതൽ 5 കപ്പ് വരെ ദിവസവും ഉപയോഗിക്കുന്നവർ എന്നിങ്ങനെ വിവധ വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം നടത്തിയത്. എന്തായാലും കാപ്പിയെ വില്ലനായി കാണേണ്ടതില്ലെന്നും ഹൃദയത്തോട് ചേർക്കാമെന്നുമാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News