Fatty Liver: 35 ശതമാനം ഇന്ത്യക്കാർ ഫാറ്റി ലിവർ രോ​ഗികളെന്ന് പഠനം; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഫാറ്റി ലിവർ രോഗം മറ്റ് സങ്കീർണമായ രോ​ഗാവസ്ഥകളിലേക്ക് നയിച്ചേക്കാം. കരളിൽ, ലിപിഡുകൾ അടിഞ്ഞുകൂടുമ്പോൾ അതിന്റെ ഇൻസുലിൻ ശേഷി കുറയുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 08:37 AM IST
  • ജീവശാസ്ത്രപരമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ ഇൻസുലിൻ പര്യാപ്തമല്ലാതെ വരുമ്പോൾ പാൻക്രിയാസ് കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നു
  • ഈ അവസ്ഥയുള്ള വ്യക്തിക്ക് പ്രീ-ഡയബറ്റിക് ലക്ഷണങ്ങളും ഉണ്ടാകുന്നു
  • അത്തരം കൊഴുപ്പുകൾ രക്തപ്രവാഹത്തിനുള്ളിൽ പ്രവേശിക്കുകയും ധമനികളിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു
  • ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു
Fatty Liver: 35 ശതമാനം ഇന്ത്യക്കാർ ഫാറ്റി ലിവർ രോ​ഗികളെന്ന് പഠനം; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഇന്ത്യയിൽ ഫാറ്റി ലിവർ രോ​ഗികളുടെ എണ്ണം വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഹെപ്പറ്റോളജി വിഭാഗം മേധാവിയും ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് ഡയറക്ടറുമായ ഡോ. ശിവ് കുമാർ സരിൻ പറയുന്നതനുസരിച്ച്, ഇന്ത്യൻ ജനസംഖ്യയുടെ 35 ശതമാനവും ഫാറ്റി ലിവർ രോ​ഗത്താൽ ബുദ്ധിമുട്ടുന്നവരാണ്. ഫാറ്റി ലിവർ രോഗം മറ്റ് സങ്കീർണമായ രോ​ഗാവസ്ഥകളിലേക്ക് നയിച്ചേക്കാം. കരളിൽ, ലിപിഡുകൾ അടിഞ്ഞുകൂടുമ്പോൾ അതിന്റെ ഇൻസുലിൻ ശേഷി കുറയുന്നു.

ജീവശാസ്ത്രപരമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ ഇൻസുലിൻ പര്യാപ്തമല്ലാതെ വരുമ്പോൾ പാൻക്രിയാസ് കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നു. ഈ അവസ്ഥയുള്ള വ്യക്തിക്ക് പ്രീ-ഡയബറ്റിക് ലക്ഷണങ്ങളും ഉണ്ടാകുന്നു. അത്തരം കൊഴുപ്പുകൾ രക്തപ്രവാഹത്തിനുള്ളിൽ പ്രവേശിക്കുകയും ധമനികളിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഗാമ-ജിടി എൻസൈമുകളുടെ പ്രവർത്തനം വർധിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

ലക്ഷണങ്ങൾ: ഫാറ്റി ലിവർ രോഗം നാല് ഘട്ടങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. രോഗം ബാധിച്ചവരിൽ ലിവർ സിറോസിസ് ഘട്ടം വരെ രോഗലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വയറുവേദന, ഓക്കാനം, വിശപ്പില്ലായ്മ, മഞ്ഞപ്പിത്തം, നീർവീക്കം, മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവ ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങളിൽ ചിലതാണ്.

ഫാറ്റി ലിവർ രോഗത്തിന്റെ കാരണങ്ങൾ: ചില ആളുകൾക്ക് മുൻകാല അവസ്ഥകളൊന്നുമില്ലാതെ ഫാറ്റി ലിവർ രോഗം ഉണ്ടാകാറുണ്ട്. അമിതവണ്ണമോ അമിതഭാരമോ, ടൈപ്പ് 2 പ്രമേഹം, ഹൈപ്പർടെൻഷൻ പോലുള്ള മെറ്റബോളിക് സിൻഡ്രോം, ഉയർന്ന കൊളസ്ട്രോൾ, ചില മരുന്നുകൾ കഴിക്കുന്നതിന്റെ പാർശ്വഫലം എന്നിവ ഫാറ്റി ലിവർ രോഗത്തിലേക്ക് നയിച്ചേക്കാവുന്ന ഘടകങ്ങളാണ്.

പ്രതിരോധ മാർ​ഗങ്ങൾ: ഫാറ്റി ലിവർ ചികിത്സിക്കാൻ കൃത്യമായ മരുന്നുകളൊന്നുമില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. മദ്യപാനം ഒഴിവാക്കുക, ശരീരഭാരം നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ദിവസവും കൃത്യമായി വ്യായാമം ചെയ്യുക എന്നിവ ഫാറ്റി ലിവർ രോഗത്തെ നിയന്ത്രിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News