Home Remedys for Feever | പനിക്ക് പറ്റുന്ന വീട്ടു വൈദ്യം, നുറുങ്ങുൾ പലത്

ഇതിന് നിങ്ങൾക്ക് പരിഹാരമായി വീട്ടുവൈദ്യങ്ങൾ സ്വീകരിക്കാം. പനി കുറയ്ക്കാൻ ഇത്തരത്തിലുള്ള 5 വീട്ടുവൈദ്യങ്ങൾ പരിശോധിക്കാം

Written by - Zee Malayalam News Desk | Last Updated : Dec 27, 2023, 06:30 PM IST
  • തുളസിയും ഇഞ്ചിയും മിക്‌സ് ചെയ്ത് കഷായം ഉണ്ടാക്കി കഴിച്ചാൽ പനിയിൽ നിന്ന് പെട്ടെന്ന് ആശ്വാസം
  • അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനമായ മഞ്ഞൾ പനി ഭേദമാക്കാൻ ഫലപ്രദമാണ്
  • വെളുത്തുള്ളി ഒരു മികച്ച ആൻറി ബാക്ടീരിയൽ വസ്തുവാണ്
Home Remedys for Feever | പനിക്ക് പറ്റുന്ന വീട്ടു വൈദ്യം, നുറുങ്ങുൾ പലത്

പനി വളരെ സാധാരണമാണ്. ഇത് ആർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാവും. എല്ലാവർക്കും വർഷത്തിൽ രണ്ടോ നാലോ തവണ വരെയും പനി വരും. എന്നിരുന്നാലും, കാലാവസ്ഥയിലെ വ്യതിയാനം, കൊടും തണുപ്പ്, ചൂട് അല്ലെങ്കിൽ ചില രോഗങ്ങളാണ് പനിക്ക് കാരണമാകുന്നത്. ഇതിന് നിങ്ങൾക്ക് പരിഹാരമായി വീട്ടുവൈദ്യങ്ങൾ സ്വീകരിക്കാം. പനി കുറയ്ക്കാൻ ഇത്തരത്തിലുള്ള 5 വീട്ടുവൈദ്യങ്ങൾ പരിശോധിക്കാം

1. തുളസി

ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുള്ള ചെടിയാണ് തുളസി. പനിക്ക് ശാശ്വത ശമനം നൽകാൻ തുളസിക്ക് കഴിയും. പനി കുറയാൻ തുളസിയില തേൻ ചേർത്ത് കഴിക്കാം. ഇത് കൂടാതെ തുളസിയില കഷായം വെച്ച് കുടിക്കുന്നതും ഗുണം ചെയ്യും.

2. പുതിന-ഇഞ്ചി

തുളസിയും ഇഞ്ചിയും മിക്‌സ് ചെയ്ത് കഷായം ഉണ്ടാക്കി കഴിച്ചാൽ പനിയിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കും. പനിക്ക്, ഈ കഷായം ഒരു ദിവസം രണ്ടോ മൂന്നോ തവണ കഴിക്കണം. ഇതുകൂടാതെ, പുതിനയും ഇഞ്ചിയും പേസ്റ്റ് ഉണ്ടാക്കി ഒരു സ്പൂൺ ചൂടുവെള്ളത്തിൽ കഴിക്കുക. ഇത് വളരെയധികം പ്രയോജനം നൽകാം.

3. മഞ്ഞൾ

അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനമായ മഞ്ഞൾ പനി ഭേദമാക്കാൻ ഫലപ്രദമാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ്, ഒരു ഗ്ലാസ് ഇളം ചൂടുള്ള പാലിൽ മഞ്ഞളും ഒരു നുള്ള് കുരുമുളക് പൊടിയും ചേർത്ത് കുടിക്കുക. ഇത് പനിയിൽ നിന്ന് ഉടൻ ആശ്വാസം നൽകും.

4. വെളുത്തുള്ളി

വെളുത്തുള്ളി ഒരു മികച്ച ആൻറി ബാക്ടീരിയൽ വസ്തുവാണ്. പനി കുറയ്ക്കാൻ ഇത് വളരെ ഫലപ്രദമാണ്. പനി വന്നാൽ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചതച്ച് ഇളം ചൂടുവെള്ളത്തിൽ വിഴുങ്ങുക. വെളുത്തുള്ളി സൂപ്പ് ഉണ്ടാക്കി കുടിക്കുന്നതും പനിയെ ശമിപ്പിക്കും.

5. ചന്ദനം

ആർക്കെങ്കിലും കടുത്ത പനി ഉണ്ടാകുകയും താപനില തുടർച്ചയായി ഉയരുകയും ചെയ്യുന്നുവെങ്കിൽ ചന്ദനം പേസ്റ്റ് പുരട്ടുന്നത് ഗുണം ചെയ്യും. ചന്ദനം അരച്ച് നെറ്റിയിൽ പുരട്ടുന്നത് തണുപ്പ് നൽകുകയും താപനില കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. പനി കുറയ്ക്കാൻ ചന്ദനം പേസ്റ്റ് വളരെ ഫലപ്രദമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News