Brain Health: തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഡിമെൻഷ്യയെ ചെറുക്കാനും ഈ ഭക്ഷണങ്ങൾ കഴിക്കാം

Foods For Brain Health: വൈജ്ഞാനിക പ്രവർത്തനത്തെ മികച്ചതായി നിലനിർത്തുന്നതിന് ചില പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 12:56 PM IST
  • മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന അവോക്കാഡോ തലച്ചോറിന്റെ പ്രവർത്തനത്തെയും ഓർമശക്തിയെയും മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്നു
  • ഒമേഗ-3 ഫാറ്റി ആസിഡ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ വാൽനട്ട് തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ലഘുഭക്ഷണമാണ്
Brain Health: തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഡിമെൻഷ്യയെ ചെറുക്കാനും ഈ ഭക്ഷണങ്ങൾ കഴിക്കാം

അൽഷിമേഴ്‌സ് ഡിസീസ് എന്നത് മസ്തിഷ്‌ക വൈകല്യമാണ്. ഇത് വൈജ്ഞാനിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇത് വൈജ്ഞാനിക പ്രവർത്തനത്തെ സാവധാനത്തിൽ തകരാറിലാക്കുന്നു. വൈജ്ഞാനിക പ്രവർത്തനത്തെ മികച്ചതായി നിലനിർത്തുന്നതിന് ചില പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

അവോക്കാഡോ: മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന അവോക്കാഡോ തലച്ചോറിന്റെ പ്രവർത്തനത്തെയും ഓർമശക്തിയെയും മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്നു. അവ സലാഡുകളിലോ ടോസ്റ്റിലോ സ്‌പ്രെഡ് ആയും സ്മൂത്തിയായും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വാൽനട്ട്: ഒമേഗ-3 ഫാറ്റി ആസിഡ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ വാൽനട്ട് തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ലഘുഭക്ഷണമാണ്.

ചീര: ഫോളേറ്റ് അടങ്ങിയ ചീര, ബുദ്ധിയും ഓർമ്മയും മികച്ചതാക്കാൻ സഹായിക്കും. മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ALSO READ: Weight Loss: തുളസി വിത്തുകൾ ചേർത്ത വെള്ളം കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകും; ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ഫ്ലാക്സ് സീഡ്സ്: ഫ്ലാക്സ് സീഡ്സിൽ ഒമേഗ-3, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും. സ്മൂത്തികൾ, യോ​ഗർട്ട് എന്നിവയിൽ ചേർത്ത് ഫ്ലാക്സ് സീഡ്സ് ഭക്ഷണത്തിന്റെ ഭാ​ഗമാക്കാം.

ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ (70 ശതമാനം കൊക്കോ അല്ലെങ്കിൽ അതിൽ കൂടുതൽ) ഓർമ്മശക്തിയെയും വൈജ്ഞാനിക പ്രവർത്തനത്തെയും പിന്തുണയ്ക്കുന്ന ഫ്ലേവനോയ്ഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ​ഗുണകരമായ ഭക്ഷണമാണിത്. എന്നാൽ, ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കാൻ ശ്രമിക്കണം.

അൽഷിമേഴ്സ് രോഗം തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങൾ

ഓർമ്മക്കുറവ്: അപ്പോയിന്റ്മെന്റുകൾ, പേരുകൾ മുതലായവ പോലുള്ള ലളിതമായ ദൈനംദിന കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുന്നത് രോഗത്തിന്റെ ആദ്യകാല ലക്ഷണമാണ്.

ദൈനംദിന ജോലികൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട്: പരിചിതമായ റൂട്ടിൽ വാഹനമോടിക്കുന്നത് പോലുള്ള ജോലികൾ ചെയ്യുന്നതിൽ ആർക്കെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ, ഫോട്ടോകൾ തിരിച്ചറിയാൻ കഴിയാതെ വരികയോ ഇഷ്ടപ്പെട്ട ഗെയിമിന്റെ നിയമങ്ങൾ മറക്കുകയോ ചെയ്യുമ്പോൾ, അത് അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണമാണ്.

മൂഡ് സ്വിങ്സ്: ഇടയ്ക്കിടെ മാനസികാവസ്ഥ മാറുന്നതും അൽഷിമേഴ്സ് രോഗത്തിന്റെ ലക്ഷണമാണ്. പലപ്പോഴും സന്തോഷവും സങ്കടവും ദേഷ്യവും ഒരു കാരണവുമില്ലാതെ കുറച്ച് സമയത്തിനുള്ളിൽ മാറിമാറി വരുന്ന അവസ്ഥയുണ്ടാകുന്നു. ഇത് തുടർച്ചയായി സംഭവിക്കുമ്പോൾ ആശങ്കയുടെ അടയാളമാണ്.

സംസാരവും എഴുത്തും: അൽഷിമേഴ്‌സ് വരാൻ സാധ്യതയുള്ള പലർക്കും ഒരു വാചകം ചിന്തിച്ച് പറഞ്ഞ് പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടാണ്. സംസാരിക്കുന്നത് എങ്ങനെയെന്ന് ഓർക്കാൻ കഴിയാത്തതിനാൽ അല്ലെങ്കിൽ സ്വയം പ്രകടിപ്പിക്കാൻ ശരിയായ വാക്കുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ അവർ വാക്യം പകുതിയിൽ നിർത്തിയേക്കാം. ഇത് എഴുത്തിലും സംഭവിക്കാം, സംസാരിക്കുമ്പോൾ ഇത് കൂടുതൽ എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടാം.

കുറഞ്ഞ സാമൂഹിക ഇടപെടൽ: ആളുകൾ തങ്ങൾക്കുള്ളിലെ ചെറിയ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയാൽ, അവർക്ക് ആത്മവിശ്വാസം കുറയുകയും അവരുടെ അവസ്ഥയെക്കുറിച്ച് ആശയക്കുഴപ്പത്തിലാകുകയും ചെയ്യും. ഇത് സാമൂഹിക ഒത്തുചേരലുകളിൽ ആളുകളെ കണ്ടുമുട്ടുന്നത് ഒഴിവാക്കാൻ കാരണമാകും. അവർക്ക് അത്തരം കാര്യങ്ങളിൽ താൽപ്പര്യം കുറയും. അവർ മുൻപ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിലും താൽപ്പര്യം നഷ്ടപ്പെടും. ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം പരിശോധന നടത്തേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News