Gall Bladder Diseases: മൂത്രം ഇരുണ്ട നിറത്തിൽ, വിട്ടുമാറാത്ത വയറുവേദന... അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ; നിങ്ങളുടെ പിത്തസഞ്ചി അപകടത്തിലാകാം

Gall Bladder problem: പിത്തസഞ്ചി അപകടാവസ്ഥയിൽ ആകുമ്പോൾ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കും. പിത്തസഞ്ചിയിലെ കല്ല് അല്ലെങ്കിൽ പിത്തസഞ്ചിയിലെ മറ്റ് അവസ്ഥകൾ എന്നിവ കഠിനമായ വയറുവേദനയിലേക്ക് നയിച്ചേക്കാം.

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 12:36 PM IST
  • പിത്തസഞ്ചിയില ആരോ​ഗ്യപ്രശ്നങ്ങൾ മൂലം മിതമായ ലക്ഷണങ്ങൾ മുതൽ അതികഠിനമായ ലക്ഷണങ്ങൾ വരെ കാണപ്പെടാം
  • പിത്തസഞ്ചിയിലെ കല്ല് പൂർണ്ണമായി തടസം സൃഷ്ടിക്കുമ്പോൾ പിത്തസഞ്ചിയിലേക്കോ ചെറുകുടലിലേക്കോ പിത്തരസത്തിന്റെ സാധാരണ ഒഴുക്ക് തടസ്സപ്പെടുന്നതിലേക്ക് നയിക്കുന്നു
  • ഇത് വിട്ടുമാറാത്ത വയറുവേദനയിലേക്ക് നയിക്കാം
Gall Bladder Diseases: മൂത്രം ഇരുണ്ട നിറത്തിൽ, വിട്ടുമാറാത്ത വയറുവേദന... അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ; നിങ്ങളുടെ പിത്തസഞ്ചി അപകടത്തിലാകാം

പിത്തസഞ്ചി ശരീരത്തിന്റെ ആന്തരിക ദഹന സന്തുലിതാവസ്ഥ കൈകാര്യം ചെയ്യുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന അവയവമാണ്. എന്നാൽ, സങ്കീർണവും വിട്ടുമാറാത്തതുമായ ചില വൈകല്യങ്ങൾ പിത്തസഞ്ചിയെ ബാധിക്കാൻ സാധ്യതയുണ്ട്. പിത്തസഞ്ചിയുടെ ആരോ​ഗ്യം അപകടത്തിലാകുന്നത് ശരീരത്തിന്റെ ​സു​ഗമമായ പ്രവർത്തനത്തെ ബുദ്ധിമുട്ടിലാക്കുന്നു. പിത്തസഞ്ചിക്ക് ഉണ്ടാകാവുന്ന ചില രോഗങ്ങളെക്കുറിച്ചും ശരീരം അപകടാവസ്ഥയിലാകുമ്പോൾ പ്രകടിപ്പിക്കുന്ന വിവിധ ലക്ഷണങ്ങളെക്കുറിച്ചും പരിശോധിക്കാം.

നിങ്ങളുടെ പിത്തസഞ്ചി ശരിയായി പ്രവർത്തിക്കാത്തപ്പോൾ അത് വളരെ വേദനാജനകമായി അനുഭവപ്പെടും. പിത്തസഞ്ചി അപകടാവസ്ഥയിൽ ആകുമ്പോൾ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കും. പിത്തസഞ്ചിയിലെ കല്ല് അല്ലെങ്കിൽ പിത്തസഞ്ചിയിലെ മറ്റ് അവസ്ഥകൾ എന്നിവ കഠിനമായ വയറുവേദനയിലേക്ക് നയിച്ചേക്കാം. ഇത് പല ഘട്ടങ്ങളിലായി വരാം. പിത്തസഞ്ചിയിൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന വയറുവേദന 30 മിനിറ്റ് മുതൽ മണിക്കൂറുകൾ വരെ നീണ്ടുനിൽക്കാം.

ALSO READ: Almond oil for skin care: ശൈത്യകാലത്ത് ചർമ്മ സംരക്ഷണത്തിന് മികച്ചത്.... ബദാം എണ്ണ ഇങ്ങനെ ഉപയോ​ഗിക്കാം

പിത്തസഞ്ചി വളരെ സാധാരണവും എന്നാൽ കഠിനവുമായ ചില രോഗങ്ങൾക്ക് വിധേയമാകും. അവയിൽ ചിലത്- പിത്തസഞ്ചിയിലെ കല്ല്, പിത്തസഞ്ചിയിലെ അണുബാധ എന്നിവയാണ്. പിത്തസഞ്ചി കരളിന് താഴെ സ്ഥിതി ചെയ്യുന്ന ഒരു ഭാ​ഗമാണ്. ഈ അവയവം കരളിൽ ഉത്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പിത്തസഞ്ചി ശരിയായി പ്രവർത്തിക്കാതിരിക്കുകയും ഈ അവസ്ഥ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുമ്പോൾ (ശരിയായ ചികിത്സ ലഭിക്കാതിരിക്കുമ്പോൾ), അക്യൂട്ട് കോളിസിസ്റ്റൈറ്റിസ് ഉണ്ടാകാം. ഇത് ചിലപ്പോൾ ജീവൻ അപകടപ്പെടുത്തുന്ന ആരോ​ഗ്യ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

നിങ്ങളുടെ പിത്തസഞ്ചി അപകടത്തിലാണെങ്കിൽ ശരീരത്തിൽ പലതരത്തിലുള്ള സൂചനകൾ ഉണ്ടാകാം. പിത്തസഞ്ചിയില ആരോ​ഗ്യപ്രശ്നങ്ങൾ മൂലം മിതമായ ലക്ഷണങ്ങൾ മുതൽ അതികഠിനമായ ലക്ഷണങ്ങൾ വരെ കാണപ്പെടാം. പിത്തസഞ്ചിയിലെ കല്ല് പൂർണ്ണമായി തടസം സൃഷ്ടിക്കുമ്പോൾ പിത്തസഞ്ചിയിലേക്കോ ചെറുകുടലിലേക്കോ പിത്തരസത്തിന്റെ സാധാരണ ഒഴുക്ക് തടസ്സപ്പെടുന്നതിലേക്ക് നയിക്കുന്നു. ഇത് വിട്ടുമാറാത്ത വയറുവേദനയിലേക്ക് നയിക്കാം.

ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ, കടുത്ത ക്ഷീണം, പെട്ടെന്ന് ശരീരഭാരം കുറയുന്നത്, മഞ്ഞപ്പിത്തം, വിറയലോടെയുള്ള പനി, ചർമ്മത്തിൽ ചൊറിച്ചിൽ, രാത്രി വിയർക്കുന്നത്, മൂത്രം ഇരുണ്ട നിറത്തിൽ കാണപ്പെടുന്നത്, മലത്തിന്റെ നിറവ്യത്യാസം എന്നിവയെല്ലാം പിത്താശത്തെ ബാധിക്കുന്ന രോ​ഗങ്ങളുടെ വിവിധ ലക്ഷണങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News