Gestational Diabetes Diet: ​ഗർഭകാലത്തെ പ്രമേഹം; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും ഈ ഭക്ഷണങ്ങൾ

Foods To Manage Gestational Diabetes: ചില സ്ത്രീകൾക്ക് ഗർഭകാലത്ത് പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗർഭാവസ്ഥയിൽ ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 15, 2023, 09:40 AM IST
  • ഗർഭകാലത്ത് പ്രമേഹത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ശ്രദ്ധ ആവശ്യമാണ്
  • ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിന് മുൻഗണന നൽകുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്ന്
Gestational Diabetes Diet: ​ഗർഭകാലത്തെ പ്രമേഹം; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും ഈ ഭക്ഷണങ്ങൾ

ഗർഭാവസ്ഥയുടെ യാത്ര വിവിധ ശാരീരിക മാറ്റങ്ങൾക്ക് വിധേയമായിരിക്കും. ചില സ്ത്രീകൾക്ക് ഗർഭകാലത്ത് പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗർഭാവസ്ഥയിൽ ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിലേക്ക് നയിക്കുന്നു.

ഗർഭാവസ്ഥയിലെ പ്രമേഹം ​​ഗർഭകാലത്തിന് ശേഷം പരിഹരിക്കപ്പെടും. എന്നാൽ, ഗർഭകാലത്ത് പ്രമേഹത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ശ്രദ്ധ ആവശ്യമാണ്. ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിന് മുൻഗണന നൽകുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്ന്.

സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. ഗർഭാവസ്ഥയിൽ രക്തത്തിലെ പഞ്ചസാര ഉയരുന്നത് നിയന്ത്രിക്കുന്നതിന് ചില ഭക്ഷണങ്ങൾ കഴിക്കുകയും ചിലത് ഒഴിവാക്കുകയും വേണം. ഗർഭാവസ്ഥയിൽ രക്തത്തിലെ പഞ്ചസാര ഉയരുന്നത് നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

മഗ്നീഷ്യം ഊർജ്ജത്തിനും രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണ്. ചീര, ബദാം, അവോക്കാഡോ എന്നിവ കഴിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് മ​ഗ്നീഷ്യം ലഭിക്കാൻ സഹായിക്കും.

പ്രോട്ടീൻ പേശികളുടെ ആരോ​ഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇത് വലിയ പങ്ക് വഹിക്കുന്നു. പരിപ്പ്, പനീർ, തൈര് എന്നിവ കഴിക്കുന്നത് ​ഗുണം ചെയ്യും.

ALSO READ: അസംസ്കൃത ഉള്ളിക്ക് നിരവധിയാണ് ​ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ധാന്യങ്ങൾ, പയർ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള ത്വരയെ ശമിപ്പിക്കുക. പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിന് ദിവസം മുഴുവൻ കാർബോഹൈഡ്രേറ്റ് ആവശ്യമാണ്. പോഷകസമൃദ്ധമായ ലഘുഭക്ഷണമായി ​ഗ്രീക്ക് യോ​ഗർട്ട് കഴിക്കാവുന്നതാണ്.

ചപ്പാത്തിയും റൊട്ടിയും തയ്യാറാക്കുന്നതിന് മൈദ ഉപയോ​ഗിക്കരുത്. മൈദ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഇത് പ്രമേഹത്തിന്റെ അവസ്ഥകളെ കൂടുതൽ വഷളാക്കും.

പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ അവശ്യ വിറ്റാമിനുകളും ധാതുക്കളും നൽകുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിന് സഹായിക്കുന്നു. ഗർഭകാലത്ത് പ്രമേഹമുള്ള സ്ത്രീകൾ അവരുടെ ആരോഗ്യപരിചരണ വിദഗ്ധരുമായി സംസാരിക്കുകയും ആരോഗ്യകരമായ ഗർഭധാരണം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു ഭക്ഷണക്രമം രൂപപ്പെടുത്തേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News