Ginger Benefits: തണുപ്പുകാലത്ത് ദിവസവും ഇഞ്ചി ചേർത്ത പാൽ കുടിക്കൂ, രോഗങ്ങൾ അകന്നു നിൽക്കും

Ginger Milk Benefits: നിറയെ വെല്ലുവിളികൾ നിറഞ്ഞ ഒരു കാലമാണ് തണുപ്പുകാലം.  ഈ സീസണിൽ പ്രതിരോധശേഷി വളരെ ദുർബലമാകും.   

Written by - Ajitha Kumari | Last Updated : Dec 6, 2021, 02:20 PM IST
  • ഇഞ്ചി ചേർത്ത പാലിന് ധാരാളം ഗുണങ്ങളുണ്ട്
  • ഇഞ്ചി കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ ചൂട് നിലനിൽക്കും
  • ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഇഞ്ചി
Ginger Benefits: തണുപ്പുകാലത്ത് ദിവസവും ഇഞ്ചി ചേർത്ത പാൽ കുടിക്കൂ, രോഗങ്ങൾ അകന്നു നിൽക്കും

Ginger Milk Benefits: ശൈത്യകാലം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്. ഈ സീസണിൽ, പ്രതിരോധശേഷി വളരെ ദുർബലമാകും. ഇതുമൂലം ജലദോഷം, ചുമ, വൈറസ്, പനി തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും. 

അത്തരമൊരു സാഹചര്യത്തിൽ ഇഞ്ചി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. ഇഞ്ചി കഴിക്കുന്നതിലൂടെ ശരീരത്തിൽ ചൂട് നിലനിൽക്കും.

Also Read: Fenugreek and Onion Benefits: പുരുഷന്മാർ ഉള്ളിയും ഉലുവയും ഈ രീതിയിൽ ഉപയോഗിക്കൂ, ഫലം നിശ്ചയം

ഇഞ്ചി എങ്ങനെ ഉപയോഗിക്കാം (how to use ginger)

ഇഞ്ചി നമുക്ക് പലവിധത്തിൽ ഉപയോഗിക്കാം.  അത് ഭക്ഷണത്തിലും ചായയിലും പാലിലും അങ്ങനെ പലരീതിയിലും ചേർത്ത് ഉപയോഗിക്കാം.  നിങ്ങൾ പാലിൽ ഇഞ്ചി ചേർത്ത്  കുടിച്ചാൽ അതും വളരെ നല്ലതാണ്.  

ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമായ ഇഞ്ചി പാലിൽ കലർത്തി കുടിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു.

Also Read: Health Tips: പാലിനൊപ്പം ബദാമോ, എള്ളോ ചേർത്ത് കഴിച്ച് നോക്കു; ഗുണങ്ങളേറെയാണ്

ഇഞ്ചിയുടെ ഗുണങ്ങളും ഉപയോഗങ്ങളും (Benefits and uses of ginger)

ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമായ ഇഞ്ചി വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. നിങ്ങളുടെ വയറിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഇഞ്ചി ചേർത്ത പാൽ കുടിക്കുന്നത് കൊണ്ട് ആശ്വാസം ലഭിക്കും. വയറു വേദനയ്ക്കും ഇഞ്ചി ചേർത്ത പാൽ കുടിക്കുന്നത് കൊണ്ട് ഉപയോഗമുണ്ട്. 

ഇത് കൂടാതെ മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങൾ ഉള്ളവർക്കും ഇഞ്ചി ചേർത്ത പാൽ കുടിക്കാം. ഇഞ്ചിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മലംബന്ധവുമായുള്ള പ്രശ്നങ്ങൾ മാറിക്കിട്ടും.   ഇഞ്ചി കഴിക്കുന്നത് ദഹനപ്രക്രിയ നല്ലതാകാനും ഉത്തമമാണ്. 

Also Read: Turmeric Milk ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം

ഇഞ്ചി പാൽ തലവേദനയ്ക്കുള്ള ഒരു പ്രതിവിധിയാണ് (Ginger milk is a panacea in headache)

തലവേദനയ്ക്ക് ഇഞ്ചി കഴിക്കുന്നതിലൂടെ നിങ്ങൾക്ക് നല്ല ഗുണം ലഭിക്കും. ഇതിനായി 5 ഗ്രാം ഉണങ്ങിയ ഇഞ്ചി പേസ്റ്റ് 50 മില്ലി പാലിൽ കലർത്തുക.  ഇത് സേവിക്കുന്നത് ഉത്തമമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News