Gold Rate Today : സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണ വില; പവന് കുറഞ്ഞത് 320 രൂപ

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 10:38 AM IST
  • 4580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില
  • തുടര്‍ച്ചയായി രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ മുന്നേറ്റമായിരുന്നു
  • വ്യാപാരികളിൽ തുടർച്ചയായ ഇടിവിന് പിന്നാലെയുണ്ടായ ചെറിയ വർദ്ധനവ് വലിയ ആശ്വാസമായിരുന്നു
Gold Rate Today : സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണ വില; പവന് കുറഞ്ഞത് 320 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞ് സ്വർണവില.  ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തിയതോടെയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എത്തി നിൽക്കുന്നത്. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 

4580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ മുന്നേറ്റമായിരുന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 

തുടർച്ചയായ ഇടിവിന് പിന്നാലെയുണ്ടായ ചെറിയ വർദ്ധനവ് വലിയ ആശ്വാസമായിരുന്നു വ്യാപാരികളിൽ ഉണ്ടാക്കിത്. എന്നാൽ സ്വർണ വില ഇടിഞ്ഞതോടെ വീണ്ടും ആശങ്കയിലായിരിക്കുകയാണ് വ്യാപാരികൾ. അതേസമയം തുടർച്ചയായി സ്വർണ വില കുറയുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അതിനാൽ തന്നെ നിരവധി പേരാണ് സ്വർണം വാങ്ങാൻ കടകളിലേക്ക് എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News