World Brain Day 2022: ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തൂ, തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാം

ഇന്ന് ജൂലൈ 22, ലോക മസ്തിഷക ദിനമാണ് (World Brain Day 2022). മസ്തിഷ്ക ആരോ​ഗ്യത്തിന്റെ പ്രാധാന്യം എത്ര വലുതാണെന്ന് ബോധവൽക്കരിക്കുകയാണ് ഈ ദിവസത്തിൽ. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 11:16 AM IST
  • തലച്ചോറിന്റെ ഒരു ഭാ​ഗമാണ് സെറിബ്രൽ കോർട്ടക്‌സ്.
  • പുകവലിക്കുന്നവരിൽ ഇത് കനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
  • മസ്തിഷ്ക ആരോ​ഗ്യത്തെ മാത്രമല്ല ശാരീരിക ആരോ​ഗ്യത്തെയും ഇത് ബാധിക്കും.
World Brain Day 2022: ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തൂ, തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാം

സമ്മർദ്ദം നിറഞ്ഞ ജോലി ഒപ്പം ഫാസ്റ്റ് ഫുഡും, ഇന്നത്തെ തലമുറയിൽ ഏറ്റവും അധികം കണ്ടവരുന്ന ഒന്നാണിത്. ജോലിയിൽ സമ്മർദ്ദം കൂടുമ്പോൾ മറ്റ് കാര്യങ്ങളിൽ ഉള്ള ശ്രദ്ധ പതിയെ കുറയുന്നു. ശാരീരിക ആരോ​ഗ്യവും മാനസിക ആരോ​ഗ്യത്തെ കുറിച്ചൊന്നും ചിന്തിക്കാൻ പോലും സമയമില്ലാതെ പോകുന്നു. ഇപ്പോൾ വർക്ക് ഫ്രം ഹോം എന്ന രീതി കൂടി വന്നതോടെ ലാപ്ടോപ്പിന് മുൻപിൽ നിന്ന് ഒന്ന് എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല പലർക്കും. ഒപ്പം ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുകയും ചെയ്യും. ഇങ്ങനെ വരുമ്പോൾ ശാരീരികമായ പല പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. 

ശാരീരിക മാനസിക ആരോ​ഗ്യവും മസ്തിഷ്ക ആരോ​ഗ്യവും തമ്മിൽ ബന്ധമുണ്ട്. മാനസിക ആരോഗ്യ പ്രശ്നങ്ങൾ, വിഷാദം, ഉത്‌കണ്ഠ തുടങ്ങിയവയെല്ലാം മസ്തിഷ്ക്കത്തിന്റെ ആരോ​ഗ്യത്തെ സാരമായി ബാധിച്ചേക്കാം. 'ബ്രെയിൻ ഫോഗ്' (Brain Fog) ശാരീരിക-മാനസിക- വൈകാരിക ആരോഗ്യത്തെ ബാധിക്കും. തലച്ചോറിന്റെ പ്രവർത്തനമാണ് നമ്മളെ ഓരോ പ്രവൃത്തികളും ചെയ്യാൻ സഹായിക്കുന്നത്. അത് ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ജീവിത സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി നമുക്ക് ഇല്ലാതെ പോയേക്കാം. 

ഇന്ന് ജൂലൈ 22, ലോക മസ്തിഷക ദിനമാണ് (World Brain Day 2022). എല്ലാ വർഷവും ജൂലൈ 22ന് ഈ ദിനം ആചരിക്കുന്നു. മസ്തിഷ്ക ആരോ​ഗ്യത്തിന്റെ പ്രാധാന്യം എത്ര വലുതാണെന്ന് ബോധവൽക്കരിക്കുകയാണ് ഈ ദിവസത്തിൽ. ഫാസ്റ്റ് ഫുഡ് പോലെ തന്നെ ഫാസ്റ്റ് ലൈഫ് ആണ് ഇന്നത്തെ തലമുറയുടേത്. ഇത് തലച്ചോറിന് അത്ര എളുപ്പത്തിൽ അം​ഗീകരിക്കാൻ ആയെന്ന് വരില്ല. അപ്പോൾ വിവിധ പ്രശ്നങ്ങൾ ഉടലെടുക്കും. ഇത് നിസാരമായി കാണുന്നത് നമ്മുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന നിരവധി ന്യൂറോളജിക്കൽ, മാനസികാരോഗ്യ വൈകല്യങ്ങൾക്ക് കാരണമായേക്കാം. 

Also Read: Heart Diseases: മുറിവും ചതവും ഇല്ലാതെ കാലിൽ വീക്കമുണ്ടോ; അവ​ഗണിക്കരുത് ഈ രോ​ഗലക്ഷണത്തെ

 

അഥ് കൊണ്ട് തന്നെ ജീവിതശൈലിയിൽ അൽപം മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. എണ്ണയും കൊഴുപ്പടങ്ങിയതുമായവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുന്നത് മസ്തിഷ്ക ആരോ​ഗ്യത്തിന് മികച്ചതാണ്. തലച്ചോറിന്റെ ആരോ​ഗ്യത്തിനായി നമ്മുടെ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവയെ കുറിച്ച് അറിയാം...

സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശാരീരിക മാനസിക ആരോ​ഗ്യത്തിനും മസ്തിഷ്ക ആരോ​ഗ്യത്തിനും സഹായകമാണ്. ചിട്ടയായ വ്യായാമം ഓർമശക്തി വർദ്ധിപ്പിക്കും. ഒപ്പം ഉത്കണ്ഠ, വിഷാദം, ഡിമെൻഷ്യ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. അത് പോലെ തന്നെ പ്രധാനമാണ് കൃത്യമായ ഉറക്കം. ഒരു വ്യക്തി 7-8 മണിക്കൂർ ഉറങ്ങണം. ഇത് കൂടാതെ കുറച്ച് സമയം വിശ്രമിക്കുന്നതിനായി മാറ്റിവയ്ക്കുന്നതും നല്ലതാണ്. ജോലിയിലെയും ജീവിതത്തിലെയും സമ്മർദ്ദങ്ങൾ എല്ലാം കൂടിയാകുമ്പോൾ അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നിവയ്ക്കൊക്കെ കാരണമാകുന്നു. യോ​ഗ, മെഡിറ്റേഷൻ തുടങ്ങിയവ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. 

തലച്ചോറിന്റെ ഒരു ഭാ​ഗമാണ് സെറിബ്രൽ കോർട്ടക്‌സ്. പുകവലിക്കുന്നവരിൽ ഇത് കനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്ക ആരോ​ഗ്യത്തെ മാത്രമല്ല ശാരീരിക ആരോ​ഗ്യത്തെയും ഇത് ബാധിക്കും. പുകവലി ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കും. ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യതയുമുണ്ട്. വൃക്ക തകരാറിന്റെ പ്രധാന കാരണമാണ് പുകവലി.

ചിട്ടയോട് കൂടിയുള്ള ഭക്ഷണക്രമം പിന്തുടരുക. നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതാണ് ഉത്തമം. ഉയർന്ന അളവിലുള്ള സാച്ചുറേറ്റഡ്, ട്രാൻസ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവ ഒഴിവാക്കുക. തലച്ചോറിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന വിഷ വസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ശാരീരിക ആരോ​ഗ്യത്തിനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News