അമിത വണ്ണം ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. അമിത വണ്ണത്തിനൊപ്പം തന്നെ നേരിടുന്ന മറ്റൊരു പ്രശ്നമാണ് വയർ കൂടിവരുന്നത്. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന് പ്രധാന കാരണം. ശരീരഭാരം മൊത്തത്തിൽ കുറയ്ക്കുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ കാര്യമാണ് വയർ കുറയ്ക്കുകയെന്നത്. ഗ്രീൻ ടീ കുടിക്കുന്നത് വണ്ണം കുറയാനും വയർ കുറയാനും സഹായിക്കുമെന്നാണ് പൊതുവേ പറയപ്പെടുന്നത്.
ഗ്രീൻ ടീ കുടിച്ചാൽ വയർ കുറയില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. വയർ കുറയുന്നതിന് കൃത്യമായ വ്യായാമം തന്നെയാണ് പ്രതിവിധി. ഗ്രീൻ ടീ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പാനീയം തന്നെയാണ്. എന്നാൽ ഗ്രീൻ ടീ കുടിച്ചത് കൊണ്ട് മാത്രം വയർ കുറയില്ലെന്നും വ്യായാമത്തിനൊപ്പം ഗ്രീൻ ടീ കുടിക്കുന്നതും ശീലമാക്കിയാൽ വേഗത്തിൽ വയർ കുറയ്ക്കാൻ സാധിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. വണ്ണം കുറയ്ക്കാനുള്ള ശാരീരിക പ്രവർത്തനങ്ങളെ ഗ്രീൻ ടീ ത്വരിതപ്പെടുത്തും. വ്യായാമത്തിന് വേഗത്തിൽ ഫലമുണ്ടാകും.
ALSO READ: പിസിഒഎസ് നിയന്ത്രിക്കാം ജീവിതശൈലിയിൽ വരുത്തുന്ന ഈ മാറ്റങ്ങളിലൂടെ
ഭക്ഷണങ്ങളോ പാനീയങ്ങളോ ഒഴിവാക്കിയതുകൊണ്ട് മാത്രം വണ്ണം കുറയ്ക്കാൻ സാധിക്കില്ല. ജീവിതശൈലിയിൽ മാറ്റം വരുത്തുകയും വ്യായാമം ചെയ്യുകയും ചെയ്താൽ മാത്രമേ വണ്ണം കുറയ്ക്കാൻ സാധിക്കൂ. പാലും പഞ്ചസാരയും ചേർത്ത ചായ കുടിക്കുന്നത് ശരീരത്തിന് ഗുരണകരമല്ല. ഇതിന് പകരം ഗ്രീൻ ടീ കുടിക്കുന്നതാണ് നല്ലത്. അമിതവണ്ണം തടയുന്നതിന് ജങ്ക് ഫുഡ് ഒഴിവാക്കുകയും ധാരാളമായി പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കൃത്യമായ ഡയറ്റ് പിന്തുടരുകയും വ്യായാമം ചെയ്യുകയും വേണം. ധാരാളം വെള്ളം കുടിക്കുക, ശരിയായ ഉറക്കം ശീലമാക്കുക തുടങ്ങിയവയും പാലിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...