Healthy Upma:ഫ്രൈഡ് റൈസ് പോലെയുള്ള ഉപ്പ്മാവ് ഉണ്ടാക്കിയാലോ?

കുട്ടികൾക്കും മുതിർന്നവർക്കിം  ഇഷ്ടാമാകുന്നൊരു ഹെൽത്തി ഉപ്പ് മാവ്

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 04:57 PM IST
  • ഏറ്റവും എളുത്തിൽ ഉണ്ടാക്കാൻ പറ്റിയ റെസിപ്പി ആണ്
  • പച്ചക്കറിയും ഗ്രീൻ പീസും ഒക്കെ അടങ്ങുന്ന ഉപ്പ് മാവ്
  • നാല് മണിക്കോ,രാവിലെയോ ഉണ്ടാക്കാം
Healthy Upma:ഫ്രൈഡ് റൈസ് പോലെയുള്ള ഉപ്പ്മാവ് ഉണ്ടാക്കിയാലോ?

പൊതുവേ എല്ലാവരുടേയും  ഇഷ്ട വിഭവമാണ് ഉപ്പ്മാവ്. കുട്ടികൾക്ക് ഇഷ്ടമുളള രീതിയിൽ ഫ്രൈഡ് റൈസ് പോലെയുള്ള ഉപ്പ്മാവ് ഉണ്ടാക്കിയാലോ? പ്രത്യേകിച്ച് കോവിഡ് കാലത്ത് നല്ലൊരു  ഹെൽത്തി ഉപ്പ്മാഴ് എന്നത് അനിവാര്യമാണ്. പലവിധത്തിൽ പലരീതിയിൽ ഇത് പരീക്ഷിക്കാം

ഉണ്ടാക്കുന്ന രീതി

ആദ്യം തന്നെ 500 ഗ്രാം റവ വറുത്തെടുക്കുക. എന്നിട്ട് ഉഴുന്നും കടുകും ഒരുപിടി കറിവേപ്പിലയും വെളിച്ചെണ്ണയിലേക്ക് ചേർക്കുക. ഇനി ഒരു സവാള, രണ്ട് കാരറ്റ്,  3-4 ബീൻസ്, 2 പച്ചമുളക്, ഇഞ്ചി ചതച്ചത് എന്നിവ ചെറുതായി അരിഞ്ഞ് അതിലേക്ക് ഇട്ട് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കുക.

ALSO READImmunity in Children: കോവിഡിനെ ചെറുക്കാം, കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

രണ്ട് മിനിറ്റിന് ശേഷം ചെറിയ കഷ്ണം കാബേജ്, ഒരു കാപ്സിക്കം എന്നിവ അരിഞ്ഞത് കൂടെ ചേർത്ത് ഇളക്കുക. ഒരു മിനിറ്റ് നന്നായി ഇളക്കിയതിന് ശേഷം രണ്ടര കപ്പ് വെള്ളം ഒഴിക്കുക. അതിലേക്ക് ഒരു സ്പൂൺ നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം തിളച്ചതിന് ശേഷം റവ ഇട്ട് ഇളക്കുക. വെള്ളം പൂർണമായും വറ്റി കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. അതിലേക്ക് അര കപ്പ് തേങ്ങ ചേർത്ത് മിക്സ്  ചെയ്യുക. 

ALSO READചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News