Kidney Stone: കിഡ്നി സ്റ്റോൺ അലട്ടുന്നുവോ..? പരിഹാരമുണ്ട്

Kidney Stone Remedy: കാൽസ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതു ലവണങ്ങൾ വൃക്കയിലോ മൂത്രനാളിയിലോ അധികമായി അടിഞ്ഞുകൂടിയാണ് യൂറിനറി കാൽക്കുലി രൂപപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 8, 2023, 04:42 PM IST
  • മോശം ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും മൂലം വൃക്കയിലെ അധിക ധാതുക്കൾ മൂലമാണ് കല്ലുകൾ ഉണ്ടാകുന്നത്.
  • അതിനാൽ, ഓക്സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.
  • കിഡ്‌നി സ്റ്റോൺ ഉള്ളവർ ദിവസവും ജലസമൃദ്ധമായ പഴങ്ങൾ കഴിക്കുക
Kidney Stone: കിഡ്നി സ്റ്റോൺ അലട്ടുന്നുവോ..? പരിഹാരമുണ്ട്

ഭക്ഷണ ശീലങ്ങളും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും കാരണം ഇന്ന് പപലവിധത്തിലുള്ള പ്രശ്നങ്ങളാണ് ആളുകൾ നേരിടുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കിഡ്നി സ്റ്റോൺ പ്രശ്നം. അതുണ്ടാക്കുന്ന വേദന കഠിനമാണ്.  

എന്താണ് വൃക്കയിലെ കല്ല്? അങ്ങനെ സംഭവിച്ചാൽ ഭക്ഷണത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് നോക്കാം. വേദനാജനകമായ വൃക്കയിലെ കല്ലിന്റെ വേദന കുറയ്ക്കാനും പാർശ്വഫലങ്ങളില്ലാതെ കല്ല് കുറയ്ക്കാനും ഈ രീതികൾ സഹായിക്കും. 

കാൽസ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതു ലവണങ്ങൾ വൃക്കയിലോ മൂത്രനാളിയിലോ അധികമായി അടിഞ്ഞുകൂടിയാണ് യൂറിനറി കാൽക്കുലി രൂപപ്പെടുന്നത്. ഇതിനെയാണ് നമ്മൾ കിഡ്നി സ്റ്റോൺ എന്ന് വിളിക്കുന്നത്.

ALSO READ: അങ്ങനെയങ്ങ് തള്ളിക്കളയാതേ..! ഐസ്ക്രീം കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

മൂത്രത്തിൽ അമിതമായ യൂറിക് ആസിഡ് വൃക്കയിലെ കല്ലുകൾക്ക് കാരണമാകും . മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും സിട്രേറ്റിന്റെ കുറവുമുണ്ടായാൽ മൂത്രത്തിൽ കല്ലുകൾ ഉണ്ടാകാം. 

യൂറിക് ആസിഡിന്റെ അളവും അതിന്റെ രൂപീകരണം തടയുന്ന ആസിഡുകളുടെ അളവും തമ്മിലുള്ള അനുപാതം വൃക്കയിലെ കല്ലുകളുടെ രൂപീകരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് പറയാം. 

ചില ആളുകൾക്ക് അവരുടെ മൂത്രത്തിൽ വളരെയധികം കാൽസ്യം ഉണ്ടാകാനുള്ള പാരമ്പര്യ പ്രവണതയും ഉണ്ട്. ഭക്ഷണത്തിൽ ഉപ്പിന്റെ അംശം കൂടുതലാണെങ്കിലും കിഡ്നി സ്റ്റോൺ ഉണ്ടാകാം . ഭക്ഷണ ശീലങ്ങളും കുറച്ച് വെള്ളം കുടിക്കുന്നതും ഇതിന് കാരണമാകും.

മോശം ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും മൂലം വൃക്കയിലെ അധിക ധാതുക്കൾ മൂലമാണ് കല്ലുകൾ ഉണ്ടാകുന്നത്. അതിനാൽ, ഓക്സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. 

കിഡ്‌നി സ്റ്റോൺ ഉള്ളവർ ദിവസവും ജലസമൃദ്ധമായ പഴങ്ങൾ കഴിക്കുക

തണ്ണിമത്തൻ, കുക്കുമ്പർ തുടങ്ങിയ ജലസമൃദ്ധമായ പഴങ്ങൾ ദിവസവും കഴിക്കുക. കാരണം വെള്ളം അടങ്ങിയ ഭക്ഷണങ്ങൾ കല്ലുകൾ അലിയിക്കാൻ സഹായിക്കുന്നു.

അതിനാൽ, കഴിയുന്നത്ര വെള്ളം അടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അതേ സമയം ധാരാളം വെള്ളം കുടിക്കുക.

സിട്രസ് പഴങ്ങൾ കഴിക്കുക

പുളിയുള്ള പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, അതിനാൽ ഇത് കഴിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ഓറഞ്ച്, മധുരനാരങ്ങ, മുന്തിരി എന്നിവ ഇതിനായി കഴിക്കണം. നിങ്ങൾ കിഡ്നി സ്റ്റോൺ കൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കിൽ കാൽസ്യം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കറുത്ത മുന്തിരിയും അത്തിപ്പഴവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അതുപോലെ വെള്ളരിയിൽ നിറയെ വെള്ളമുണ്ട്. ഇവ കഴിച്ചാൽ കിഡ്‌നി പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News