നിങ്ങളുടെ നായ്ക്കുട്ടികള്‍ക്ക്‌ ബോറടിച്ചോ? വഴിയുണ്ട്...

ഈ കൊറോണ കാലത്ത് നിങ്ങളുടെ വീട്ടിലെ നായ്ക്കുട്ടികളെ വിനോദങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചില വഴികള്‍ ഇതാ..

Last Updated : Aug 10, 2020, 06:48 PM IST
  • ഒരിക്കലും ഒരിടത്തും അടങ്ങിയിരിക്കുന്ന ഇനമല്ല നായ്ക്കുട്ടികള്‍. ഇങ്ങനെ ഓടി നടക്കാനാണ് അവയ്ക്ക് ഇഷ്ടം.
  • കൊറോണ വൈറസ് മൃഗങ്ങളിലേക്കും പകരുന്ന സാഹചര്യ൦ നിലനില്‍ക്കുന്നതിനാല്‍ ഇവയെ പുറത്തു വിടുക എന്നത് ദുഷ്കരമാകും.
    നായ്ക്കുട്ടികൾക്ക് പരിശീലനം നൽകാനും വ്യായാമം നൽകാനും സാധിക്കുന്നു. കൂടാതെ, നിങ്ങളുടെ സഹായമില്ലാതെ തന്നെ അവർക്ക് സമയം ചിലവഴിക്കാനും കഴിയും.
    നിങ്ങൾ ജോലിക്ക് പോകുമ്പോൾ വളർത്തുമൃഗങ്ങൾ ഒറ്റയ്ക്കാകാതിരിക്കാനും ഇവ സഹായകമാകും.
നിങ്ങളുടെ നായ്ക്കുട്ടികള്‍ക്ക്‌ ബോറടിച്ചോ? വഴിയുണ്ട്...

കേൾക്കുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതും കൈകാര്യം ചെയ്യുന്നതും അത്ര നിസ്സാര കാര്യമല്ല. വളർത്തു നായ്ക്കൾക്ക് മനുഷ്യസാമിഭ്യം കൂടുതലായി വേണമെന്ന് തന്നെ പറയാം. 

അവ ചില സമയങ്ങളിൽ കൊച്ചുകുട്ടികളെ പോലെയാണ്. നായ പരിപാലനം വളരെയധികം സമയം വേണ്ടതും ക്ഷമ വേണ്ടതുമായ ഒരു ജോലിയാണ്. ഒരിക്കലും ഒരിടത്തും അടങ്ങിയിരിക്കുന്ന ഇനമല്ല നായ്ക്കുട്ടികള്‍. ഓടി നടക്കാനാണ് അവയ്ക്ക് ഇഷ്ടം.എന്നാല്‍, കൊറോണ വൈറസ് മൃഗങ്ങളിലേക്കും പകരുന്ന സാഹചര്യ൦ നിലനില്‍ക്കുന്നതിനാല്‍ ഇവയെ പുറത്തു വിടുക.

 നായ്ക്കുട്ടികളെ പിന്നിലാക്കി താടിക്കാര്‍!!

എന്നത് ദുഷ്കരമാകും. ഈ കൊറോണ കാലത്ത് നിങ്ങളുടെ വീട്ടിലെ നായ്ക്കുട്ടികളെ വിനോദങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചില വഴികള്‍ ഇതാ. ഇതിലൂടെ നായ്ക്കുട്ടികൾക്ക് പരിശീലനം നൽകാനും വ്യായാമം നൽകാനും സാധിക്കുന്നു. കൂടാതെ, നിങ്ങളുടെ സഹായമില്ലാതെ തന്നെ അവർക്ക് സമയം ചിലവഴിക്കാനും കഴിയും.

ഇങ്ങനെയൊക്കെ ചെയ്താൽ നാളെ മുതൽ നായയെ തിരിഞ്ഞു നോക്കണ്ട എന്ന് കരുതരുത്. ശരിയായ ഇടവേളകളിൽ നായയെ ശ്രദ്ധിക്കുക. നായ്ക്കുട്ടിയുടെ സമീപം നമ്മളുണ്ടെന്നു അവയെ വിശ്വസിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. മാത്രമല്ല കോവിഡ് 19 സാഹചര്യങ്ങൾ ഒക്കെ മാറിയ ശേഷം നിങ്ങൾ ജോലിക്ക് പോകുമ്പോൾ വളർത്തുമൃഗങ്ങൾ ഒറ്റയ്ക്കാകാതിരിക്കാനും ഇവ സഹായകമാകും.

ടിവിയില്‍ 'കോണ്‍ജുറിംഗ്' കണ്ട് ഭയന്നിരിക്കുന്ന നായയുടെ വീഡിയോ

1. നായകൾ പൊതുവേ വസ്തുക്കൾ അവരുടെ പല്ലുകൾ കൊണ്ട് ശക്തമായി കടിക്കാനും വലിച്ചു കൊണ്ടു നടക്കാനും ഇഷ്ടപ്പെടുന്നവരാണ്. കട്ടിയുള്ള കയറിന് സമാനമായ ഒരു വസ്തുവിന്റെ ഒരു ഭാഗം നായയ്ക്ക് കടിക്കാൻ കൊടുക്കുക. മറുഭാഗം നിങ്ങളുടെ കൈവശം വെച്ചാൽ നായ എപ്പോഴും ഒരു വശത്തേക്ക് അത് പിടിച്ചു വലിച്ചു കൊണ്ടിരിക്കുകും. ഇങ്ങനെ ചെയ്യുന്നത് നായയുടെ ശാരീരികമായും മാനസികമായും ആയ ആരോഗ്യത്തിന് സഹായകമാകും. ഓരോ തവണയും അവയെ ജയിക്കാൻ അനുവദിച്ചാൽ അവയ്ക്ക് വീണ്ടും നിങ്ങളോടൊപ്പം ഇത് കളിക്കാൻ ഇഷ്ടവും കൂടും.

'വിക്കി'യെന്ന നായയുടെ ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ഇതുവരെ മൂന്നുലക്ഷത്തിലധികം പേര്‍ ചിത്രം കണ്ടു

2. നിങ്ങൾക്ക് നിങ്ങളുടെ നായയെ അവരുടെ കളിപ്പാട്ടങ്ങൾ കണ്ടെത്താൻ പഠിപ്പിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ആദ്യം നായയെ കൊണ്ട് സാധനങ്ങൾ എടുക്കാൻ പഠിപ്പിക്കാം. ഇവയുടെ കളിപ്പാട്ടങ്ങൾ എവിടെയാണ് ഇരിക്കുന്നത് എന്ന് ഒരിക്കലും ഇവയ്ക്ക് മനസ്സിലായാൽ നിങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച് ഈ കളിപ്പാട്ടങ്ങൾ എടുത്തു തരും. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ തവണയും തലോടി പ്രോത്സാഹിപ്പിച്ചാൽ വീണ്ടും അത് ചെയ്യാനുള്ള പ്രവണത കാണിക്കും.

3.നായകൾ പുതിയ അടവുകൾ പഠിക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്നവരാണ്. ചെറിയ വിദ്യകളൊക്കെ നിങ്ങളുടെ നായയെ നിങ്ങൾ പഠിച്ചിട്ടുണ്ടാകും. വളയത്തിലൂടെ ചാടുന്നതോ, നിങ്ങളുടെ നിർദ്ദേശമനുസരിച്ച് രണ്ടുകാലിൽ നിൽക്കുന്നതോ എഴുന്നേൽക്കുന്നത്, ഇരിക്കുന്നത് ഒക്കെ നിങ്ങളുടെ സഹായത്തോടെ പഠിച്ചെടുക്കാ൦. 

ഫ്രിദാ... നിനക്ക് നന്ദി; ഭൂചലനത്തില്‍ തകര്‍ന്ന മെക്സിക്കോ നമിച്ചത് ഇവള്‍ക്ക് മുന്നില്‍

4. നായയുടെ കളിപ്പാട്ടങ്ങൾ ഒളിപ്പിച്ചു വെക്കുന്നത് പോലെ അവയ്ക്ക് നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന ട്രീറ്റുക്കൾ കണ്ടുപിടിക്കാൻ ആവശ്യപ്പെടുക. ട്രീറ്റുകൾ നായകൾക്ക് വളരെ ഇഷ്ടമാണ്. 

5.ആദ്യം പറഞ്ഞതുപോലെ തന്നെ എപ്പോഴും കടിക്കാൻ എന്തെങ്കിലും നൽകുന്നത് വളരെ നല്ലതാണ്. നായകൾ ഒരുപാട് സമയം ഇങ്ങനെയുള്ള കളിപ്പാട്ടങ്ങളുമായി ചിലവഴിക്കും. ഇങ്ങനെ ചെയ്യുന്നത് അവയുടെ പല്ലുകൾ ഉറപ്പുള്ളതാക്കു൦.

Trending News