നിങ്ങളൊരു ചിക്കൻ പ്രേമിയാണോ? കോഴിയിറച്ചിയുടെ വ്യത്യസ്ഥമായ വിഭവങ്ങൾ പരീക്ഷിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പത്തിൽ രുചിയിൽ ഒട്ടും പിന്നിൽ നിൽക്കാതെ നാടൻ രീതിയിൽ ഒരു ചിക്കൻ വിന്താലു തയ്യാറാക്കിയാലോ...
ആവശ്യമായ ചേരുവകൾ
കോഴിയിറച്ചി - 1 കിലോ
സവാള -2 എണ്ണം
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി - വലുപ്പമുള്ളതാണെങ്കിൽ 5 അല്ലി. ചെറുതാണെങ്കിൽ 8 എണ്ണം.
പട്ട - ചെറിയ ഒരു കഷ്‌ണം
ഗ്രാമ്പു - 2എണ്ണം
ഏലക്ക -2എണ്ണം
കടുക് -1 ടീസ്‌പൂൺ
മല്ലി -2 ടീസ്‌പൂൺ
കശ്മീരി മുളകുപൊടി -2 ടീസ്‌പൂൺ
ALSO READ: ഇതൊക്കെ സിമ്പിൾ അല്ലേ..! കുറച്ചു ചില്ലി ചിക്കൻ എടുക്കട്ടേ?
കുരുമുളക് -1 ടീസ്‌പൂൺ
തക്കാളി -1
പഞ്ചസാര -2 ടീസ്‌പൂൺ
വിനാഗിരി -2 ടീസ്‌പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
മുരിങ്ങ മരത്തിന്റെ തൊലി ഉണ്ടെങ്കിൽ ഒരു ചെറിയ കഷണം
തയ്യാറാക്കുന്ന വിധം
1 കിലോ കോഴിയിറച്ചിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് അര മണിക്കൂർ വെക്കുക. ഒരു പാനോ ചട്ടിയോ അടുപ്പിൽ വെച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടായ ശേഷം അതിലേക്ക് പട്ട, ഗ്രാമ്പു, ഏലയ്ക്ക, മല്ലി എന്നിവ ഇട്ടു മൂപ്പിക്കുക. തക്കാളി വെള്ളം ഒഴിച്ച് വേവിച്ച് അതിന്റെ തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കുക. എണ്ണയിലേക്ക് ഇഞ്ചി, വെളുത്തുള്ളി, കടുക്, മുരിങ്ങത്തൊലി, കശ്മീരി മുളകുപൊടി, എന്നിവ ഇട്ട് മൂപ്പിച്ച ശേഷം അതിലേക്ക് വിനാഗിരിയും ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം ഒരു മൺ ചട്ടി അടുപ്പിൽ വെച്ച് അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിന് ശേഷം അതിലേക്ക് സവാളയിട്ട് നല്ല ഗോൾഡൻ നിറം ആകുന്നത് വരെ വഴറ്റുക. തുടർന്ന് അതിലേക്ക് അരച്ച് വച്ചിരിക്കുന്ന അരപ്പു ചേർത്തു നല്ലപോലെ മൂപ്പിക്കുക. ശേഷം ഉപ്പു ചേർക്കുക(അരപ്പിന്റെ മണം ശരിക്കും മാറണം). നന്നായി വഴറ്റി കഴിഞ്ഞാൽ അരച്ചുവെച്ച തക്കാളിയും ചേർത്ത് വീണ്ടും വഴറ്റുക. പിന്നീട് അതിലേക്ക് പഞ്ചസാര ചേർത്തു ഇളക്കി കോഴി ചേർക്കുക. ശേഷം അടച്ചുവെച്ച് 20 മിനുറ്റ് വേവിക്കുക. രുചികരമായ ചിക്കൻ വിന്താലു തയ്യാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...