Healthy Drink: പൊരിഞ്ഞ ചൂടിൽ ശരീരം തണുപ്പിക്കാൻ മാംഗോ ലസ്സി സൂപ്പർ..!

Health Care Tips: മാംഗോ ലസ്സി രുചികരം മാത്രമല്ല ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്നതിന് ഉത്തമമാണ്.  മാത്രമല്ല ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരം തണുക്കുന്നതിനും സഹായകമാണ്.

Written by - Ajitha Kumari | Last Updated : Jun 12, 2023, 11:33 PM IST
  • ചൂടുകാലത്ത് കിട്ടുന്ന ഒരു പഴമാണ് മാങ്ങ
  • മാങ്ങയിൽ ധാരാളം വിറ്റാമിൻ സി, ഫൈബർ, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്
Healthy Drink:  പൊരിഞ്ഞ ചൂടിൽ ശരീരം തണുപ്പിക്കാൻ മാംഗോ ലസ്സി സൂപ്പർ..!

How To Make Mango Lassi: ചൂടുകാലത്ത് കിട്ടുന്ന ഒരു പഴമാണ് മാങ്ങ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. മാങ്ങയിൽ ധാരാളം വിറ്റാമിൻ സി, ഫൈബർ, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ആളുകൾ സാധാരണയായി സാലഡ്, ഷേക്ക് അല്ലെങ്കിൽ തണുപ്പിച്ചുമൊക്കെ മാങ്ങ കഴിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും മാംഗോ ലസ്സി രുചിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് നമുക്ക് മാംഗോ ലസ്സി എങ്ങനെ ഉണ്ടാക്കാമെന്നത് നോക്കാം.  മാംഗോ ലസ്സി രുചികരവും ശരീരത്തിന് ഊർജ്ജം നൽകുന്നതുമാണ്.  അതുകൊണ്ടാണ് ഇത് കുടിച്ചാൽ ഉടൻ തന്നെ തണുപ്പ് അനുഭവപ്പെടുന്നത്, മാംഗോ ലസ്സി എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.....

Also Read: Turmeric Side Effects: ഈ രോഗമുള്ളവർ അബദ്ധത്തിൽ പോലും മഞ്ഞൾ കഴിക്കരുത്

മാംഗോ ലസ്സി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം

മാമ്പഴം- 4 എണ്ണം, തൈര് ഒരു കപ്പ്, ഏലക്കാപ്പൊടി 1/4 ടീസ്പൂൺ, ടുട്ടി ഫ്രൂട്ടി 1 ടീസ്പൂൺ അത് ആവശ്യമെങ്കിൽ മാത്രം, പഞ്ചസാര 5 സ്പൂൺ ഇത്രയുമാണ് വേണ്ടത്.

മാംഗോ ലസ്സി എങ്ങനെ ഉണ്ടാക്കാം?

മാംഗോ ലസ്സി ഉണ്ടാക്കാൻ ആദ്യം മാമ്പഴം എടുക്കുക.  ശേഷം അത് കഴുകി തൊലി കളഞ്ഞ് കട്ടു ചെയ്ത് എടുക്കുക ശേഷം അതിനെ തൈര് ചേർത്ത് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക ശേഷം രുചിക്കനുസരിച്ച് പഞ്ചസാര ചേർത്ത് ഏകദേശം 20 മിനിറ്റ് മിക്സിയിൽ അടിക്കുക.  ശേഷം ആവശ്യാനുസരണം വെള്ളം ചേർക്കുക.  ഇതിനുശേഷം ഈ മിക്സ് ഒരു പാത്രത്തിൽ എടുത്ത് ഏകദേശം 20 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ഇതോടെ നിങ്ങളുടെ രുചികരവും ശരീരത്തിന് എനർജി നൽകുന്നതുമായ മാംഗോ ലസ്സി തയ്യാർ.  ഒരു സെർവിംഗ് ഗ്ലാസിൽ ഒഴിച്ച്  ഡ്രൈ ഫ്രൂട്ട്‌സും ടുട്ടി ഫ്രൂട്ടിയും കൊണ്ട് അലങ്കരിച്ച് വിളമ്പുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളുടെയും പൊതുവായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News