Tooth Pain: ഇടയ്ക്കിടെ ഇടയ്ക്കിടെ പല്ല് വേദന ഉണ്ടാകാറുണ്ടോ? ഈ പൊടികൈകൾ ചെയ്തു നോക്കൂ

Tooth Pain Remedies : വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ നുറുങ്ങ് പൊടികൈകൾ കൊണ്ട് നിങ്ങളുടെ പല്ല് വേദന ഇല്ലാതാക്കാം 

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 10:37 PM IST
  • കാരണം കണ്ടെത്തിയാൽ മാത്രമേ വേദന എങ്ങനെ കുറയ്ക്കാമെന്ന് വ്യക്തമായി കണ്ടെത്താൻ സാധിക്കുകയുള്ളു
  • ചെറിയ തോതിലുള്ള പല്ല് വേദന കുറയ്ക്കാൻ ഉപ്പ് വെള്ളം പിടിക്കുന്നതും ഐസ് വെക്കുന്നതുമൊക്കെ സഹായിക്കും
  • പല്ല് വേദന നിരന്തരമായി ഉണ്ടാവുകയായണെങ്കിൽ ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.
  • ഹൈഡ്രജൻ പെറോക്സൈഡ് വായിൽ കൊള്ളുന്നത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും
Tooth Pain: ഇടയ്ക്കിടെ ഇടയ്ക്കിടെ പല്ല് വേദന ഉണ്ടാകാറുണ്ടോ? ഈ പൊടികൈകൾ ചെയ്തു നോക്കൂ

നിങ്ങൾക്ക് നിരന്തരമായി പല്ല് വേദന ഉണ്ടാകുന്നുണ്ടെങ്കിൽ അതിന്റെ കാരണം കണ്ട് പിടിക്കുകയെന്നത് പ്രധാനമാണ്. ആ കാരണം കണ്ടെത്തിയാൽ മാത്രമേ വേദന എങ്ങനെ കുറയ്ക്കാമെന്ന് വ്യക്തമായി കണ്ടെത്താൻ സാധിക്കുകയുള്ളു. ചെറിയ തോതിലുള്ള പല്ല് വേദന കുറയ്ക്കാൻ ഉപ്പ് വെള്ളം പിടിക്കുന്നതും ഐസ് വെക്കുന്നതുമൊക്കെ സഹായിക്കും. എന്നാൽ പല്ല് വേദന നിരന്തരമായി ഉണ്ടാവുകയായണെങ്കിൽ ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ പല്ല് വേദന കുറയ്ക്കാൻ സഹായിക്കും അത് എന്തൊക്കെയാണെന്ന് നോക്കാം.

ഉപ്പ് വെള്ളം 

ഉപ്പ് വെള്ളം വായിൽ കൊള്ളുന്നതാണ് പല്ല് വേദന വരുമ്പോൾ ആദ്യം ചെയ്യാവുന്ന പരിഹാരം. ഉപ്പ് ഒരു ഡിസിൻഫെക്റ്റ്ന്റ് ആണ് മാത്രമല്ല പല്ലുകൾക്കിടയിൽ പെട്ടിരിക്കുന്ന ഭക്ഷണ സാധനങ്ങളും മറ്റും കളയാൻ ഉപ്പ് വെള്ളം സഹായിക്കും. അത് കൂടാതെ പല്ല് വേദന മൂലമുണ്ടാകുന്ന വീക്കം ഒഴിവാക്കാനും ഉപ്പ് വെള്ളം സഹായിക്കും.

ഹൈഡ്രജൻ പെറോക്സൈഡ്

ഹൈഡ്രജൻ പെറോക്സൈഡ് വായിൽ കൊള്ളുന്നത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും. ഹൈഡ്രജൻ പെറോക്സൈഡും വെള്ളവും തുല്യ അളവിൽ എടുത്ത ശേഷം മൗത് വാഷായി ഉപയോഗിക്കുന്നത് നല്ലതാണ്.

ALSO READ : Hair Fall : എന്തുകൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാകുന്നു? ഇക്കാര്യങ്ങൾ ശ്രദ്ധിക്കു നീളൻ മുടി നിങ്ങൾക്കും ലഭിക്കും

തണുപ്പ് കൊടുക്കാം

ഐസ് വെച്ച് വേദനയുള്ള ഭാഗത്ത് തണുപ്പ് കൊടുക്കുന്നത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും. ഇടിച്ചത് കൊണ്ടും മറ്റും ഉണ്ടാകുന്ന പല്ല് വേദന കുറയ്ക്കാൻ ഏറ്റവും ഉത്തമമായ വഴി തണുപ്പ് കൊടുക്കുന്നതാണ്. ഒരു തുണിയിൽ ഐസ് പൊതിഞ്ഞ ശേഷം 20 മിനിറ്റ് വരെ തണുപ്പ് കൊടുക്കുന്നത് പല്ല് വേദന കുറയ്ക്കും.

വെള്ളുത്തുള്ളി

വെള്ളുത്തുള്ളിയ്ക്ക് ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നുള്ളത് എല്ലാവര്ക്കും അറിയാവുന്ന സത്യമാണ്.  അത് മാത്രമല്ല പല്ലിലുള്ള അപകടകാരികളായ അണുക്കളെ കൊള്ളാൻ വെള്ളുത്തുള്ളി സഹായിക്കുകയും വേദന കുറയ്ക്കുകയും ചെയ്യും. വെളുത്തുള്ളി അരച്ച് വേദന ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാൽ പെട്ടെന്ന് തന്നെ വേദന കുറയ്ക്കും.

ഗ്രാമ്പൂ

ഗ്രാമ്പൂവിൽ (Clove) നിന്നെടുക്കുന്ന എണ്ണ വേദന കുറയ്ക്കാൻ സഹായിക്കും. ഈ എണ്ണ വേദനയുള്ള ഭാഗത്തെ മരവിപ്പിക്കാൻ സഹായിക്കുമെന്നതാണ് വേദനയ്ക്ക് കുറവുണ്ടാകാൻ കാരണം. കുറച്ച് പഞ്ഞിയിൽ എണ്ണ എടുത്ത് വേദനയുള്ള സ്ഥലത്ത് വെക്കുന്നത് വേദന പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News