വർണങ്ങൾ തീർത്ത പൂരച്ചമയം

നെറ്റിപ്പട്ടം തയ്യാറാക്കുന്നത് അലങ്കാരത്തിന് മാത്രമല്ല ഇത് ഒരുപാട് പേരുടെ ജീവിതോപാധി കൂടിയാണ് 

Written by - Akshaya PM | Last Updated : Apr 6, 2022, 03:49 PM IST
  • നെറ്റിപ്പട്ടം നിർമ്മിക്കാൻ ചില അടിസ്ഥാന നിയമങ്ങൾ പാലിക്കണം
  • നെറ്റിപ്പട്ടങ്ങളിൽ ഉപയോഗിക്കുന്ന മുത്തുകൾ, കുമിളകൾ, ചന്ദ്രക്കല, ഗണപതിമുദ്ര, വിവിധ നിറങ്ങളിലുള്ള നൂലുകൾ എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ടതാണ്
  • നെറ്റിപ്പട്ടം സാമഗ്രികൾ വാങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ വേണം
വർണങ്ങൾ തീർത്ത പൂരച്ചമയം

മനോഹരമായി നെറ്റിപ്പട്ടം വീടുകളിലും ഓഫീസുകളിലും തൂക്കിയിട്ടിരിക്കുന്നതു കാണുമ്പോൾ അത് ഒന്ന് വാങ്ങിയാൽ കൊളളാം എന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. നെറ്റിപ്പട്ടം തയ്യാറാക്കുന്നത് അലങ്കാരത്തിന് മാത്രമല്ല ഇത് ഒരുപാട് പേരുടെ ജീവിതോപാധി കൂടിയാണ്. ആനയ്ക്കുളള നെറ്റിപ്പട്ടം അല്ല ട്ടോ. അതിന് ലക്ഷങ്ങൾ ചെലവു വരുന്ന കാര്യം ആണ്. ഞാൻ പറയുന്നത് വീടുകളിലും ഓഫീസുകളിലും അലങ്കാരത്തിന് തൂക്കുന്ന നെറ്റിപ്പട്ടങ്ങളുടെ കഥയാണ്.

നെറ്റിപ്പട്ടം തൂക്കിയിട്ടാൽ ഐശ്വര്യം വരും എന്നൊരു വിശ്വാസമുളളത് കൊണ്ട് തന്നെ ഇതിന് നല്ല ഡിമാൻഡാണ്. നെറ്റിപ്പട്ടം നിർമ്മിക്കാൻ ചില അടിസ്ഥാന നിയമങ്ങൾ പാലിക്കണം. വെറുതെ ബോളുകൾ തുണിയിൽ പെറുക്കി വയുക്കന്ന രീതി അല്ല. ഓരോന്നും ഓരോ ദൈവങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആദ്യം ഗണപതിക്കു വച്ച് തൃക്കണ്ണു വയ്ക്കണം, ശേഷം പ‍ഞ്ചഭൂതങ്ങളും നവഗ്രഹങ്ങളും അടിക്കി വയ്ക്കുക. ഇതിനു പിന്നാലെ ചന്ദ്രക്കല വച്ച് ബെല്ലു കെട്ടുക. ഓരോ വരികളുടെയും എണ്ണം ഒറ്റസംഖ്യകളായിരിക്കണം. എന്നാൽ ആനകൾക്ക് തയ്യാറാക്കുന്ന നെറ്റിപ്പട്ടത്തിന് ഇതിൽ നിന്നും വലിയ മാറ്റങ്ങളും പ്രത്യേകതയും ഉണ്ട്.

 

വീടുകളിലും ഓഫീസുകളിലേക്കും നെറ്റിപ്പട്ടം തയ്യാറാക്കി കൊടുക്കുന്ന അജിത എന്ന കലാകാരി പറയുന്നത് ഇത് എനിക്ക് ജീവിതോപാധിയാണെന്നാണ്. അജിത തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജിലെ പൂരം ക്രാഫ്റ്റുകൾ എന്ന സ്റ്റാളിലാണ്. വർഷങ്ങളായി ഇവിടെ പൂരം ക്രാഫ്റ്റുകൾ ചെയ്യുന്നു. ക്ഷമ വേണ്ട പണിയല്ലേ എന്ന എന്റെ ചോദ്യത്തിന് അല്ല എന്നാണ് അജിതയുടെ മറുപടി. കാരണം പെട്ടന്നു തന്നെ നെറ്റിപ്പട്ടം തയ്യാറാക്കാൻ പഠിച്ചു. പിന്നെ വളരെ ഇഷ്ടമുളള തൊഴിൽ ചെയ്യാൻ ഒരു മടിയുമില്ലെന്നാണ് ഉത്തരം.   പിന്നെ ശ്രദ്ധ വേണ്ടത് നിർമാണ സാമഗ്രികൾ വാങ്ങുമ്പോളാണ്. നെറ്റിപ്പട്ടം സാമഗ്രികൾ വാങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കാരണം സാധനങ്ങൾ പല ക്വാളിറ്റിയിലുണ്ട്. വിലക്കുറവ് നോക്കി വാങ്ങിയാൽ അവയ്ക്ക് ഒരിക്കലും ഗ്യാരന്റി കൊടുക്കാൻ സാധിക്കില്ല.  സാധനങ്ങളുടെ ഗുണം കൂടുന്തോറും അവയുടെ ആയുസ്സും വിലയും കൂടും.

നെറ്റിപ്പട്ടം തയ്യാറാക്കുമ്പോൾ ബോളുകൾ അല്ലെങ്കിൽ കുമിളകൾ ഒട്ടിക്കുന്നത് നന്നായി ശ്രദ്ധിക്കണം. പശ പുറത്ത് കാണാതെ നേർരേഖയിൽ ഒട്ടിക്കാൻ ശ്രമിക്കുക.  നെറ്റിപ്പട്ടങ്ങളിൽ ഉപയോഗിക്കുന്ന മുത്തുകൾ, കുമിളകൾ, ചന്ദ്രക്കല, ഗണപതിമുദ്ര, വിവിധ നിറങ്ങളിലുള്ള നൂലുകൾ എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News