വേനൽ കാലത്ത് A/C ഉപയോഗിക്കുമ്പോൾ വൈദ്യുതി ബില്ല് കുറയ്ക്കാൻ ചില വഴികൾ

എയർ കണ്ടിഷണറുടെ ഉപയോഗം വേണ്ടെന്ന് വെയ്ക്കാതെ തന്നെ വൈദ്യുതി ബില്ല് വർധിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. എസിയോടൊപ്പം ഫാനും ഉപയോഗിക്കുന്നത് വൈദ്യുതി ലഭിക്കാൻ സഹായിക്കും

Written by - Zee Malayalam News Desk | Last Updated : Mar 23, 2021, 05:18 PM IST
  • പലപ്പോഴും വേനൽ കാലത്തെ വൈദ്യുതി ബില്ലുകൾ ഒരു തലവേദനയായി മാറാറുണ്ട്.
  • എയർ കണ്ടിഷണറുടെ ഉപയോഗം വേണ്ടെന്ന് വെയ്ക്കാതെ തന്നെ വൈദ്യുതി ബില്ല് വർധിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും
  • എസിയോടൊപ്പം ഫാനും ഉപയോഗിക്കുന്നത് വൈദ്യുതി ലഭിക്കാൻ സഹായിക്കും
  • എസി ഉപയോഗിക്കുമ്പോൾ വാതലുകൾ അടച്ചിടുക.
വേനൽ കാലത്ത് A/C ഉപയോഗിക്കുമ്പോൾ വൈദ്യുതി ബില്ല് കുറയ്ക്കാൻ ചില വഴികൾ

വേനൽ കാലം (Summer) ആരംഭിച്ച് കഴിഞ്ഞു. ഇനിയിപ്പോൾ ചൂട് വൻ തോതിൽ വർധിക്കാൻ ആരംഭിക്കും. ചൂടിനൊപ്പം കൂടുന്ന മറ്റൊന്ന് കൂടിയുണ്ട്, നമ്മുടെ വൈദ്യുതി ബില്ല്. പലപ്പോഴും വേനൽ കാലത്തെ വൈദ്യുതി ബില്ലുകൾ ഒരു തലവേദനയായി മാറാറുണ്ട്. എന്നാൽ ഏറി വരുന്ന ചൂടിൽ എയർ കണ്ടിഷണറുടെ ഉപയോഗം വേണ്ടെന്ന് വെയ്ക്കാനും സാധിക്കില്ല. ഇന്നലെ എയർ കണ്ടിഷണറുടെ ഉപയോഗം വേണ്ടെന്ന് വെയ്ക്കാതെ തന്നെ വൈദ്യുതി ബില്ല് വർധിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാം അതിന് വൈദ്യുതി ഉപയോഗം കുറയ്ക്കണം. അതിനുള്ള ചില പൊടികൈകൾ കാണാം.

A/C യിൽ താപനില വെയ്ക്കുമ്പോൾ ശ്രദ്ധിക്കുക

ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി  എയർ കണ്ടിഷണറിൽ (Air conditioner) സ്ഥിരപ്പെടുത്തുന്ന താപനില 20°C ൽ നിന്ന് 24°C യിലേക്ക് ഉയർത്തിയിരുന്നു. ഇത് വഴി 6 ശതമാനം വൈദ്യുതി സംരക്ഷിക്കാമെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. നിങ്ങൾ എസിയുടെ താപനില എത്ര താഴ്ത്തുന്നോ വൈദ്യുതി അത്രയും വർധിക്കും. അത് കൊണ്ട് തന്നെ എസി താപനില സ്ഥിര താപനില നിർത്തിയാൽ 6 ശതമാനം വരെ വൈദ്യുതി ലാഭിക്കാം.

ALSO READ: Eye Health: കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

മുറികൾ അടച്ചിടുക

എസി ഉപയോഗിക്കുമ്പോൾ വാതലുകൾ അടച്ചിടുക. മാത്രമല്ല ജനാലകളിൽ കൂടി തണുത്ത വായു (Air) പുറത്ത് പൊക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. മാത്രമല്ല കർട്ടനുകൾ ഇട്ട് സൂര്യപ്രകാശം റൂമിനകത് കടക്കുന്നില്ലെന്ന് ഉറപ്പാക്കുക. അപ്പോൾ നിങ്ങളുടെ എസിക്ക് അധികം പണിയെടുക്കേണ്ടി വരില്ല, വൈദ്യുതിയും ലാഭിക്കാം. മുറിയിൽ ചൂട് പുറന്തള്ളുന്ന ഉപകരണങ്ങൾ ഇല്ലെന്നും ഉറപ്പ് വരുത്തുക.

എസി ഓൺ ചെയ്യുകയും ഓഫ് ചെയുകയും ചെയ്യുക

നിങ്ങൾ ദിവസം മുഴുവൻ മുറിയിൽ എസി ഉപയോഗിക്കുകയാണെങ്കിൽ രാത്രിയിൽ (Night)  എസി  ആവശ്യം വരില്ല. ആ സമയത്ത് എസി ഓഫാക്കുക. നിങ്ങൾ കുറച്ച് മണിക്കൂറുകൾ എസി ഉപയോഗിക്കുകയാണെങ്കിൽ ഒന്ന് രണ്ട് മണിക്കൂറുകൾ എസി ഓഫ് ആക്കി ഇടുക. അപ്പോൾ തണുപ്പ് ലഭിക്കുകയും ചെയ്യും വൈദ്യുതി ലാഭിക്കുകയും ചെയ്യാം.

ALSO READ: Dizziness: തലകറക്കം ഉണ്ടാകാറുണ്ടോ? ഭേദമാക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പൊടികൈകൾ

എസിയോടൊപ്പം ഫാനും ഉപയോഗിക്കാം

എസിയോടൊപ്പം ഫാനും ഉപയോഗിക്കുന്നത് വൈദ്യുതി ലഭിക്കാൻ സഹായിക്കും. ഫാൻ എസി പുറത്ത് വിട്ടുന്ന തണുത്ത വായു എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ സഹായിക്കും. അത് കൊണ്ട് തന്നെ എസിയുടെ താപനില കുറയ്‌ക്കേണ്ടതായി വരില്ല. ആദ്യം ഫാൻ ഉപയോഗിച്ച് ചൂട് വായു പുറത്ത് കളഞ്ഞതിന് ശേഷം എസി ഓൺ ചെയ്യുക അപ്പോഴും വൈദ്യുതി ലഭിക്കാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News