സ്വയം പരിചരണവും അതിന്റെ പ്രാധാന്യവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് അന്താരാഷ്ട്ര സ്വയം പരിചരണ ദിനം ആചരിക്കുന്നത്. എല്ലാ വർഷവും ജൂലൈ 24 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര സെൽഫ് കെയർ ഡേ സ്വയം പരിചരണം അവഗണിക്കരുതെന്നും ഓരോ ദിവസവും, ഓരോ മിനിറ്റിലും സ്ഥിരമായി സ്വയം പരിചരണം ശീലമാക്കണമെന്നും ഓർമ്മിപ്പിക്കുന്നു.
അന്താരാഷ്ട്ര സെൽഫ് കെയർ ഡേ: ചരിത്രം
ഇന്റർനാഷണൽ സെൽഫ് കെയർ ഫൗണ്ടേഷൻ 2011-ൽ ഈ ദിനം സ്ഥാപിച്ചത് മുതലാണ് ഇന്റർനാഷണൽ സെൽഫ് കെയർ ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. സ്വയം പരിചരണത്തിന്റെ ഗുണപരമായ മാറ്റങ്ങളും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിൽ അതിന്റെ പങ്കിനെക്കുറിച്ചും അവബോധം വളർത്തുക എന്നതായിരുന്നു ഈ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം.
അന്താരാഷ്ട്ര സെൽഫ് കെയർ ഡേ: പ്രാധാന്യം
ഇന്റർനാഷണൽ സെൽഫ് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് ഈ ദിനത്തിന്റെ പ്രാധാന്യമുള്ളതാക്കുന്നത്. ഈ പ്രവർത്തനങ്ങൾ യുവാക്കൾ, മുതിർന്നവർ, പൊതുജനങ്ങൾ, ആരോഗ്യ രംഗത്തുള്ളവർ, ഫാർമസി മേഖലകളിലുള്ളവർ എന്നിവയുൾപ്പെടെ സമൂഹത്തിലെ വിവിധ തലത്തിലും വിഭാഗത്തിലും ഉള്ളവരെ പ്രതിനിധീകരിക്കുന്നു.
ALSO READ: Ayurveda Diet For Monsoon: മഴക്കാലത്ത് രോഗ സാധ്യതകൾ കൂടുതൽ; ആയുർവേദം പറയുന്ന ഈ ഡയറ്റ് പിന്തുടരാം
അന്താരാഷ്ട്ര സ്വയം പരിചരണ ദിനം നമ്മെത്തന്നെ സ്നേഹിക്കേണ്ടതിന്റെയും നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് മുൻഗണന നൽകേണ്ടതിന്റെയും പ്രാധാന്യത്തെ ഊന്നിപ്പറയുന്നു. ദൈനംദിന സ്വയം പരിചരണ ദിനചര്യ സ്വീകരിക്കുന്നതിലൂടെ, നമുക്ക് ആരോഗ്യകരവും കൂടുതൽ സംതൃപ്തവുമായ ജീവിതം നയിക്കാനും. ഈ പ്രക്രിയയിലൂടെ ആരോഗ്യകരമായ ജീവിതരീതി വളർത്തിയെടുക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...