ആയുർവേദ ഭക്ഷണക്രമം: മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കാരണം മഴക്കാലത്ത് വിവിധ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. മഴക്കാലത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തണം. മഴക്കാലത്ത്, ഉപാപചയ ശേഷിയിൽ കുറവ് അനുഭവപ്പെടുകയും വയറ്റിലെ അസ്വസ്ഥതകൾക്കും അണുബാധകൾക്കും സാധ്യത കൂടുകയും ചെയ്യുമെന്നാണ് പരമ്പരാഗത ആയുർവേദ വിശ്വാസങ്ങൾ വ്യക്തമാക്കുന്നത്.
മൺസൂൺ കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ
ഭക്ഷണത്തിൽ പ്രധാനമായും എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം.
ധാന്യങ്ങളും അരിയും കഴിക്കുന്നത് ഗുണം ചെയ്യും. ഗോതമ്പ്, പയറുവർഗ്ഗങ്ങളുടെ സൂപ്പ്, ആട്ടിൻ മാംസം എന്നിവ നല്ലതാണ്.
മെറ്റബോളിസം നിലനിർത്താനും സന്തുലിതമാക്കാനും ഭക്ഷണത്തോടൊപ്പം നെയ്യും പാലും കഴിക്കണം.
മത്തങ്ങ, മുരിങ്ങയില, വെളുത്തുള്ളി, ഉലുവ തുടങ്ങിയ പച്ചക്കറികൾ കഴിക്കണം.
ദഹനത്തെ സഹായിക്കുന്നതിന് ഭക്ഷണത്തിന് മുമ്പായി ഒരു ചെറിയ കഷണം ഇഞ്ചി, ശർക്കര അല്ലെങ്കിൽ റോക്ക് സാൾട്ട് എന്നിവ കഴിക്കാം.
ALSO READ: Breastfeeding Diet: മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും ഈ ഭക്ഷണങ്ങൾ കഴിക്കണം
മൺസൂൺ കാലത്ത് കഴിക്കേണ്ട പാനീയങ്ങൾ
ചൂടു വെള്ളം
ഇഞ്ചി വെള്ളം
ജീരക വെള്ളം
മല്ലി വെള്ളം
എങ്ങനെ തയ്യാറാക്കാം?
ഒരു പാത്രത്തിൽ ഏകദേശം ഒരു ലിറ്റർ വെള്ളം നന്നായി തിളപ്പിക്കുക, അതിലേക്ക് ഏകദേശം അര ടീസ്പൂൺ ഇഞ്ചി / ജീരകം അല്ലെങ്കിൽ മല്ലിയില എന്നിവ ചേർത്ത് തിളപ്പിക്കുക. ഇത് കുടിക്കുന്നതിന് മുമ്പ് ഏകദേശം 30 മിനിറ്റ് നേരത്തെ തയ്യാറാക്കുക. ഇവ തയ്യാറാക്കി ആറ് മണിക്കൂറിനുള്ളിൽ കഴിക്കണം.
മൺസൂൺ കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മഴക്കാലത്ത് മെറ്റബോളിസം മന്ദഗതിയിലാകുന്നതിനാൽ, ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണം,
ഐസ്ക്രീമുകൾ, പാലുൽപ്പന്നങ്ങൾ, എണ്ണമയമുള്ള ഭക്ഷണം, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.
കിഴങ്ങുവർഗ്ഗങ്ങൾ, പാക്ക് ചെയ്ത ഭക്ഷണങ്ങൾ, തൈര്, ചുവന്ന മാംസം എന്നിവ കഴിക്കരുത്.
സങ്കീർണ്ണമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, അല്ലെങ്കിൽ അവ മിതമായ അളവിൽ കഴിക്കുക.
മൺസൂൺ കാലത്ത് ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് ആരോഗ്യകരമായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണക്രമവും പാലിക്കേണ്ടതുണ്ട്.
പകൽ സമയത്ത് ഉറങ്ങുന്നത് ഒഴിവാക്കുക, അമിത വ്യായാമവും ഒഴിവാക്കുക.
നിങ്ങളുടെ ചുറ്റുപാടുകൾ വരണ്ടതും വൃത്തിയുള്ളതുമായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
മലിനമായ വെള്ളത്തിൽ നടക്കുന്നത് ഒഴിവാക്കുക. മഴ നനയാൻ ഇടയായാൽ, വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കുക.
നിങ്ങളുടെ ശരീരത്തിൽ ചൂട് നിലനിർത്തുക. നീളൻ കൈകളുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...