Jackfruit benefits: അത്ര നിസ്സാരക്കാരനല്ല ചക്ക, ഗുണങ്ങൾ പലവിധം

ചക്ക പൊടിച്ച് ഇഡ്ഡലിയിലും ദോശമാവിലും പുട്ടിലും വരെ പൊടി രൂപത്തിലും ഉപയോഗിക്കുന്നു. ഇത് നിങ്ങൾക്ക് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 06:53 PM IST
  • പ്രമേഹ രോഗിയാണെങ്കിൽ, സ്ഥിരമായുള്ള മരുന്നുകൾക്കൊപ്പം ചക്കയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
  • ചക്ക കുരു പൊടി ദഹനപ്രശ്നത്തിന് ആശ്വാസം നൽകും
  • മലബന്ധം അടക്കമുള്ള പ്രശ്നങ്ങൾക്ക് ഇത് നല്ലതാണ്
Jackfruit benefits: അത്ര നിസ്സാരക്കാരനല്ല ചക്ക, ഗുണങ്ങൾ പലവിധം

പ്ലാവിൽ വളർന്ന് നിൽക്കുന്ന ആ വരിക്ക ചക്ക കണ്ടില്ലേ വെറുതെ പുഴുങ്ങാനോ പഴുപ്പിക്കാനോ അല്ല നിരവധി ഗുണങ്ങളുണ്ട് നമ്മുടെ ചക്കക്ക്.പ്രമേഹ രോഗികൾക്ക് ചക്കയുടെ ഉപയോഗം ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. പ്രമേഹം തടയാനും അതിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. ചക്ക കുരും പ്രോട്ടീനാൽ സമ്പുഷ്ടമാണ്, 

ഇതുകൂടാതെ, ചക്ക പൊടിച്ച് ഇഡ്ഡലിയിലും ദോശമാവിലും പുട്ടിലും വരെ പൊടി രൂപത്തിലും ഉപയോഗിക്കുന്നു. ഇത് നിങ്ങൾക്ക് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്.  ചക്കകുരു വറുത്തെടുത്ത് കഴിക്കുന്നതും ഏറ്റവും നല്ലത് തന്നെ.

Also Read: തടി കുറയ്ക്കണോ? എന്നാൽ ദിവസവും ഈ ജ്യൂസ് കുടിച്ചോളൂ.. അറിയാം വ്യത്യാസം! 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

പഴുത്ത ചക്കയേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് അസംസ്കൃത ചക്കയ്ക്കുള്ളത്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. കാർബോഹൈഡ്രേറ്റിന് പകരമായി എടുക്കാവുന്ന ഒരു പഴമാണ് അസംസ്കൃത ചക്ക.
ഒരു പാത്രത്തിൽ വേവിച്ച ചോറിന് പകരം നിങ്ങൾ ചക്ക കഴിക്കുകയാണെങ്കിൽ അതിലെ ഫൈബർ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.

ദഹനപ്രശ്നത്തിന് ആശ്വാസം

ചക്ക കുരു പൊടി ദഹനപ്രശ്നത്തിന് ആശ്വാസം നൽകും. ഇതിനായി ആദ്യം ചക്കയുടെ കുരു വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി സംഭരിച്ച് സൂക്ഷിക്കുക. ദഹന പ്രശ്‌നങ്ങൾക്ക് ഏറ്റവും നല്ലതാണ് ഇത്. മലബന്ധം അടക്കമുള്ള പ്രശ്നങ്ങൾക്ക് ഇത് നല്ലതാണ്.

Also Read: പ്രമേഹ രോഗികൾക്ക് ഒരു അനുഗ്രഹമാണ് ഈ പച്ചക്കറി, ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഉത്തമം 
 
നിങ്ങൾ പ്രമേഹ രോഗിയാണെങ്കിൽ, സ്ഥിരമായുള്ള മരുന്നുകൾക്കൊപ്പം ചക്കയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News