നിങ്ങളുടെ ആരോഗ്യത്തിന് ശരീരത്തിൽ വേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കോപ്പർ. ചുവന്ന രക്താണുക്കൾ, അസ്ഥികൾ, ടിഷ്യു എന്നിവക്ക് അവശ്യം വേണ്ടുന്ന ഒന്നാണിത്. കൊളസ്‌ട്രോളിൻ്റെ നിയന്ത്രണത്തിനും രോഗപ്രതിരോധ സംവിധാനത്തിൻ്റെ ശരിയായ പ്രവർത്തനത്തിനും ഗർഭപാത്രത്തിലെ കുഞ്ഞുങ്ങളുടെ വികാസത്തിനും കോപ്പർ ആവശ്യമാണ്.
ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം 900 മില്ലിഗ്രാം കോപ്പർ (ചെമ്പ്) ശരീരത്തിൽ ആവശ്യമാണ്. ഇതിൻറെ കുറവ് മൂലം ക്ഷീണം, ബലഹീനത, രോഗങ്ങൾ, ദുർബലവും പൊട്ടുന്നതുമായ അസ്ഥികൾ, ഓർമ്മക്കുറവ്, നടക്കാൻ ബുദ്ധിമുട്ട്, ജലദോഷം, വിളറിയ ചർമ്മം, അകാല നര, കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഏന്നാൽ ലളിതമായ ഭക്ഷണ രീതിയിൽ ഇത് ഒഴിവാക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.
ചെമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ
1. കശുവണ്ടി
കശുവണ്ടിയെ പോഷകങ്ങളുടെ നിധി എന്ന് വിളിക്കുന്നു, ഇവയിൽ നാരുകളും പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ചെമ്പും ഇതിൽ ധാരാളമായി കാണപ്പെടുന്നു. ഒപ്പം ബദാമും നിലക്കടലയും കഴിച്ചാൽ ഈ പോഷകത്തിന് ഒരു കുറവുമുണ്ടാകില്ല.
2. ലോബ്സ്റ്റർ
കടൽത്തീരത്ത് കാണപ്പെടുന്ന വലിയ ഷെൽ മത്സ്യങ്ങളാണ് ലോബ്സ്റ്ററുകൾ. ഇതിൻ്റെ മാംസം കൊഴുപ്പ് കുറഞ്ഞതും ഉയർന്ന പ്രോട്ടീനുള്ളതും സെലിനിയവും വിറ്റാമിൻ ബി 12 ഉം ഉൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതുമാണ്. കൂടാതെ, കോപ്പറും ധാരാളം അടങ്ങിയിട്ടുണ്ട്.
3.ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ധാരാളം കൊക്കോ സോളിഡുകൾ അടങ്ങിയിട്ടുണ്ട്, കൂടാതെ പഞ്ചസാരയുടെ അളവും കുറവാണ്. ആൻ്റി ഓക്‌സിഡൻ്റുകളും നാരുകളും ധാരാളം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ്
സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരത്തിന് ചെമ്പ് ധാരാളമായി ലഭിക്കും.
4. എള്ളുമുതൽ പല വിത്തുകൾ
പരിപ്പ് പോലുള്ളവ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇവയിൽ ചെമ്പ് ധാരാളമായി കാണപ്പെടുന്നു. ഇതിൽ, എള്ള് ചെമ്പിൻ്റെ ശക്തമായ സ്രോതസ്സുകളിൽ ഒന്നാണ്.
5. ഇലക്കറികൾ
ഇലക്കറികൾ എല്ലാ പ്രശ്നങ്ങൾക്കും ബെസ്റ്റാണ്. ഇതിൽ പോഷകങ്ങളുടെ നിര തന്നെയുണ്ട്. നാരുകൾ, വിറ്റാമിൻ കെ, കാൽസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ ഇതിൽ കാണപ്പെടുന്നു. ഇവ കഴിച്ചാൽ ശരീരത്തിൽ ചെമ്പിൻ്റെ കുറവിന് ഒരു പരിധി വരെ പരിഹാരമാവാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.