Side Effects of Lemon juice: നാരങ്ങാ വെള്ളം നല്ലതാണ്; പക്ഷേ...ഈ പാർശ്വഫലങ്ങൾ അറിയാതെ പോകരുത്!

Side Effects of Lemon Juice: ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വേനൽക്കാല പാനീയങ്ങളിൽ ഒന്നാണ് നാരങ്ങാ വെള്ളം. ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി നാരങ്ങാ വെള്ളം കുടിച്ചാൽ ചില പാർശ്വഫലങ്ങളും ഉണ്ടാകും. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 01:21 PM IST
  • വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും നാരങ്ങാ നീരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • നാരാങ്ങാ വെള്ളം കുടിച്ചാൽ പ്രതിരോധശേഷി വർധിക്കുന്നതിനൊപ്പം ശരീരഭാരം കുറയുകയും ചെയ്യും.
  • ദിവസേന അമിതമായി നാരങ്ങാ വെള്ളം കുടിക്കുന്നത് നിർജലീകരണത്തിനും കടുത്ത തലവേദനയ്ക്കും കാരണമാകും.
Side Effects of Lemon juice: നാരങ്ങാ വെള്ളം നല്ലതാണ്; പക്ഷേ...ഈ പാർശ്വഫലങ്ങൾ അറിയാതെ പോകരുത്!

വേനൽ ആരംഭിക്കുന്നതോടെയാണ് പലരും നാരങ്ങയുടെ ഉപയോഗം വർധിപ്പിക്കുന്നത്.  ഈ സമയത്ത് നാരങ്ങാ വെള്ളം കുടിക്കുന്നത് ഉന്മേഷം നിലനിർത്താൻ സഹായിക്കും. നാരങ്ങാ നീരിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ വേണ്ടി പലരും രാവിലെ നാരങ്ങാ വെള്ളം  കുടിക്കാറുണ്ട്.  

നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കം, പ്രതിരോധശേഷി, ശരീരഭാരം കുറയ്ക്കൽ തുടങ്ങി നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്.  ചിലർ ചർമ്മ സംരക്ഷണത്തിനും നാരങ്ങ ഉപയോഗിക്കുന്നു. ദിവസവും രണ്ട് ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ശരീരത്തിലെ ജലാംശം നിലനിർത്താൻ ഒരു ലിറ്റർ വെള്ളത്തിൽ നാല് നാരങ്ങ കഷ്ണങ്ങൾ കലർത്തി ആ വെള്ളം കുടിക്കുക. 

ALSO READ: ഈ പ്രശ്നങ്ങളുള്ളവർ അബദ്ധത്തിൽ പോലും മഞ്ഞൾ ചേർത്ത പാൽ കുടിക്കരുത്!

ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങാ നീര്, തേൻ, പുതിനയില അല്ലെങ്കിൽ ഇഞ്ചി എന്നിവ ചേർത്ത് കുടിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. എന്നാൽ, ധാരാളം ഗുണങ്ങളുള്ള നാരങ്ങാ വെള്ളം അമിതമായി കുടിക്കുന്നത് ശരീരത്തിന് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. നാരങ്ങ അമിതമായി ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1) ദിവസവും വെറുംവയറ്റിൽ നാരങ്ങാ വെള്ളം തേൻ ചേർത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുന്നു. എന്നാൽ, ദിവസം മുഴുവൻ ഇത് കുടിക്കുന്നത് ആമാശയത്തിന് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. നെഞ്ചെരിച്ചിൽ, വയറുവേദന, ഛർദ്ദി, എന്നിവയും ഉണ്ടാകാം. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അധിക അസിഡിറ്റി അൾസറിന് കാരണമാകുമെന്ന് പറയപ്പെടുന്നു.

2) ചെറുനാരങ്ങാ നീര് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള മികച്ച ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. അതിനാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കും, അങ്ങനെ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് നിർജ്ജലീകരണം, ക്ഷീണം, അമിത ദാഹം എന്നിവയിലേക്ക് നയിക്കുന്നു.

3) ദിവസവും ധാരാളം നാരങ്ങാ വെള്ളം കുടിക്കുന്നത് നിർജലീകരണത്തിനും കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമാകും. 

4) നാരങ്ങയുടെ അധിക ഉപയോഗം പല്ലിനെ ദോഷകരമായി ബാധിക്കും. ഇത് പല്ലിലെ കാൽസ്യം നശിപ്പിക്കുകയും ദന്ത പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ പല്ല് വേദനയുണ്ടെങ്കിൽ നാരങ്ങ പോലുള്ള അസിഡിക് ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തണം.

5) ധാരാളം നാരങ്ങ വെള്ളം കുടിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. മുടിയുടെ വേരുകൾ വരണ്ടതാക്കുകയും മുടിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും. കൂടുതലായി മുടി കൊഴിയാൻ ഇത് കാരണമാകും. 

6) നാരങ്ങാ വെള്ളം അമിതമായി കൂടിക്കുന്നത് നാവിനടിയിൽ അല്ലെങ്കിൽ കവിളുകൾക്കുള്ളിൽ വ്രണങ്ങൾ ഉണ്ടാകാൻ കാരണമാകും. അസിഡിറ്റി ഉള്ളതോ എരിവുള്ളതോ ആയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നവർക്കും വിറ്റാമിൻ കുറവുള്ളവർക്കും അൾസർ വരാം. ഇത്തരം സമയങ്ങളിൽ ധാരാളം നാരങ്ങാ വെള്ളം കുടിക്കുന്നത് ഈ അൾസർ കൂടുതൽ വഷളാക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News