Liver Failure Symptoms: കരൾ രോഗങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും

 ഹെപ്പറ്റൈറ്റിസ് ബി, സി, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ,  ഹീമോക്രോമാറ്റോസിസ് എന്നീ രോഗാവസ്ഥകളെല്ലാം കരളിനെ രൂക്ഷമായി ബാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 02:22 PM IST
  • കരളിന് രോഗം ബാധിച്ചാൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ മുഴുവൻ ബാധിക്കും.
  • ഹെപ്പറ്റൈറ്റിസ് ബി, സി, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ, ഹീമോക്രോമാറ്റോസിസ് എന്നീ രോഗാവസ്ഥകളെല്ലാം കരളിനെ രൂക്ഷമായി ബാധിക്കും.
  • കൂടാതെ അമിതമായ മദ്യപാനവും കരളിന്റെ പ്രവർത്തനത്തെ ബാധിക്കും
 Liver Failure Symptoms: കരൾ രോഗങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും

ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ശരിയായി നടക്കുന്നതിൽ കരളിന് വളരെയധികം പ്രാധാന്യം ഉണ്ട്. കരളിന് രോഗം ബാധിച്ചാൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ മുഴുവൻ ബാധിക്കും. അതിനാൽ തന്നെ കരൾ രോഗങ്ങളുടെ ലക്ഷണങ്ങൾ പെട്ടെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കരൾ രോഗങ്ങൾ പെട്ടെന്ന് കണ്ടെത്തിയാൽ ചികിത്സയും എളുപ്പമാകും.  

കരളിന്റെ പ്രധാന ജോലികൾ എന്തൊക്കെ?

1) രക്തം കട്ടപിടിക്കുന്നതിനും ഓക്സിജൻ കൊണ്ടു പോകുന്നതിനും രോഗപ്രതിരോധ സംവിധാനം ശരിയായി നടക്കുന്നതിനും ആവശ്യമായ ബ്ലഡ് പ്രോട്ടീൻസിന്റെ ഉത്പാദനം.

2) ദഹനത്തിന് സഹായിക്കുന്ന ബൈലിന്റെ ഉത്പാദനം

3) ഗ്ലൈക്കോജൻറെ രൂപത്തിൽ ഗ്ലുക്കോസിന്റെ ശേഖരണം

4) രക്തത്തിൽ നിന്ന് മദ്യം ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കൽ

5) ഫാറ്റ് ദഹിപ്പിച്ച് കൊളസ്‌ട്രോളിന്റെ ഉത്പാദനം

കരൾ രോഗം ഉണ്ടായാൽ ഇതിന് എല്ലാം തന്നെ പ്രശ്‍നങ്ങൾ നേരിടുകയും ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായി നടക്കാതെ വരികെയും ചെയ്യും.

ALSO READ: Kidney Failure Symptoms: അമിത മൂത്ര ശങ്കയും ക്ഷീണവും ഉണ്ടെങ്കിൽ സൂക്ഷിക്കുക വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം; മറ്റ് പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ?

കരൾ രോഗങ്ങളുടെ കാരണങ്ങൾ

നിരവധി രോഗങ്ങൾ കരൾ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, സി, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ,  ഹീമോക്രോമാറ്റോസിസ് എന്നീ രോഗാവസ്ഥകളെല്ലാം കരളിനെ രൂക്ഷമായി ബാധിക്കും. കൂടാതെ അമിതമായ മദ്യപാനവും കരളിന്റെ പ്രവർത്തനത്തെ ബാധിക്കും. ചില മരുന്നുകളുടെ അമിത ഉപയോഗം കരളിന്റെ പ്രവർത്തനങ്ങൾക്ക് തടസമാകും. ആൻറിബയോട്ടിക്ക്, ആന്റീഡിപ്രസന്റ്‌സ്, ആൻറി-സീഷർ മരുന്നുകൾ, മനുഷ്യനിർമിത ഹോർമോണുകൾ, ആന്റിഫംഗൽ മരുന്നുകൾ ഇവയെല്ലാം ഇതിൽ ഉൾപ്പെടും.

 കരൾ രോഗങ്ങളുടെ ലക്ഷണങ്ങൾ

വർഷങ്ങൾ കൊണ്ടാണ് കരൾ രോഗങ്ങൾ രൂക്ഷമാകുന്നത്. കരൾ രോഗങ്ങളുടെ ലക്ഷണങ്ങൾ മറ്റ് രോഗങ്ങളുടെയും ലക്ഷണങ്ങളായതിനാൽ ആദ്യം തന്നെ രോഗം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. കരൾ രോഗം രൂക്ഷമാകുന്നതിനോടൊപ്പം ലക്ഷണങ്ങളും വർധിക്കും. കരൾ രോഗങ്ങൾ ആദ്യം തന്നെ കണ്ടെത്തേണ്ടതും ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്.

കരളിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുമ്പോൾ കണ്ട് വരുന്ന ലക്ഷണങ്ങൾ

1) ക്ഷീണം
2) ഓക്കാനം
3) വിശപ്പില്ലായ്മ
4) അതിസാരം
5) രക്തം ഛർദ്ദിക്കൽ
6) മലത്തിൽ രക്തം

കരൾ രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ

1) മഞ്ഞപ്പിത്തം (കണ്ണിലും ചർമ്മത്തിലെ മഞ്ഞ നിറം ഉണ്ടാകും)

2) അമിതമായ ക്ഷീണം

3) ചിന്താശേഷി നഷ്ടപ്പെടും

4) വയറിലും കൈ കാലുകളിലും ദ്രാവകം കെട്ടി നിന്ന് വീക്കം ഉണ്ടാകും

കരളിന്റെ പ്രവർത്തനങ്ങൾ നിലച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ

1) രക്തസ്രാവം

2) മാനസികസ്ഥിരതയിൽ പ്രശ്‍നങ്ങൾ ഉണ്ടാകും

3) വായ്നാറ്റം

4) വിശപ്പില്ലായ്മ

5) ദേഹാസ്വാസ്ഥ്യങ്ങൾ

6) മഞ്ഞപ്പിത്തം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News