ഭക്ഷണക്രമത്തിലെയും ജീവിത ശൈലിയിലെയും പ്രശ്‍നങ്ങൾ വൃക്ക രോഗത്തിന് കാരണമാകാറുണ്ട്. മദ്യപാനം, അമിത രക്തസമ്മർദ്ദം, പ്രമേഹം, ചില മരുന്നുകൾ ഇവയെല്ലാം വൃക്ക രോഗത്തിന് കാരണമാകും. രോഗാവസ്ഥ ആദ്യം തന്നെ കണ്ടെത്തിയാൽ ചികിത്സ കൂടുതൽ എളുപ്പമാകുകയും, രോഗമുക്തി നേടാനുള്ള സാധ്യത വർധിക്കുകയും ചെയ്യും. ചിലരെങ്കിലും വിക്ക രോഗത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി തള്ളി കളയാറുണ്ട്. വൃക്ക രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഈ രോഗലക്ഷണങ്ങൾ മറ്റ് പല രോഗാവസ്ഥകൾക്കും ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഈ ലക്ഷണങ്ങൾ കണ്ടാൽ കണ്ടാൽ ഉടൻ ആരോഗ്യ വിദ്ഗദ്ധനെ സമീപിക്കണം.
അമിത ക്ഷീണം
ആരോഗ്യത്തോടെ പ്രവർത്തിക്കുന്ന വൃക്കകൾ എറിത്രോപോയിറ്റിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കും. ഇത് മൂലം ശരീരം കൂടുതൽ ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കും. എന്നാൽ വൃക്കരോഗം എറിത്രോപോയിറ്റിൻ ഉത്പാദനം കുറയ്ക്കും. അതിനാൽ തന്നെ ചുവന്ന രക്താണുക്കളും കുറയും. ഇത് അനീമിയക്ക് കാരണമാകുകയും, ശരീരം പെട്ടെന്ന് ക്ഷീണിക്കുകയും ചെയ്യും.
തണുപ്പ്
അനീമിയ ഉണ്ടായാൽ ചൂടുള്ള അന്തരീക്ഷത്തിൽ പോലും തണുപ്പ് തോന്നും. ഇതും വൃക്ക രോഗത്തിന്റെ ലക്ഷണമാണ്.
ശ്വാസംമുട്ട്
വൃക്ക രോഗം ഉണ്ടായാൽ രണ്ട് തരത്തിൽ ശ്വാസംമുട്ട് ഉണ്ടാകും. വൃക്ക രോഗം ഉണ്ടാകുന്നതോടെ ശ്വാസകോശത്തിൽ കൂടുതൽ ദ്രാവകം കെട്ടിനിൽക്കുകയും, ശ്വസിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യും. കൂസാതെ അനീമിയ ഉണ്ടാകുമ്പോൾ ശരീരഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ബുദ്ധിമുട്ട് നേരിടും. ഇതും ശ്വാസം മുട്ടുണ്ടാകുന്നതിന് കാരണമാകും.
തലകറക്കം
അനീമിയ മൂലം തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജൻ എത്താൻ തടസം നേരിടും. ഇതും ക്ഷീണത്തിനും, തലകറക്കത്തിനും ബോധക്ഷത്തിനും കാരണമാകും.
ചൊറിച്ചിൽ
നമ്മുടെ രക്തത്തിൽ നിന്നും മാലിന്യങ്ങൾ നീക്കുന്നത് വൃക്കയാണ്. വൃക്കയുടെ പ്രവർത്തനം നിലക്കുമ്പോൾ ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുകയും, ചൊറിച്ചിൽ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും.
കൈകാലുകളിൽ വീക്കം
വൃക്ക പ്രവർത്തനരഹിതം ആകുന്നതോടെ ശരീരത്തിൽ ദ്രാവകം കെട്ടി നിൽക്കും. ഇത് കൈ, കാൽ, കാൽ പാദം, കൈപ്പത്തി എന്നിവിടങ്ങളിൽ വീക്കം ഉണ്ടാകാൻ കാരണമാകും.
ഭക്ഷണത്തിന് ഇരുമ്പ് ചുവയ്ക്കും
രക്തത്തിൽ മാലിന്യം അടിഞ്ഞ് കൂടുമ്പോൾ ഭക്ഷണത്തിന് രുചി വ്യത്യാസം ഉണ്ടാകും. കൂടാതെ വായ്‌നാറ്റവും വർധിക്കും. ഇറച്ചിയും, മീനും ഏറെ ഇഷ്ടപ്പെടുന്നവർക്കും പോകും അത് ഇഷ്ടപ്പെടാത്ത അവസ്ഥയുണ്ടാകും. ഇത് മൂലം ശരീരഭാരവും കുറയും.
ഛർദ്ദിലും വയറിളക്കവും
രക്തത്തിൽ മാലിന്യം അടിഞ്ഞ് കൂടുന്നത് കൊണ്ട് തന്നെ ആമാശയത്തിനും പ്രശ്‍നങ്ങൾ ഉണ്ടാകും. ഇത് ഛർദ്ദിൽ വയറിളക്കം, ഓർക്കാനം എന്നീ പ്രശ്‍നങ്ങളും ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...