Mid Night Thirst: അർദ്ധരാത്രിയ്ക്ക് കടുത്ത ദാഹം അനുഭവപ്പെടുന്നുണ്ടോ? കാരണമിതാണ്

Mid Night Thirst: ചിലര്‍ക്ക് അർദ്ധരാത്രിയിൽ തീവ്രമായ ദാഹം അനുഭവപ്പെടാം. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഇത്തരത്തില്‍ ദാഹം അനുഭവപ്പെടുമ്പോള്‍ അമിതമായി വിയര്‍ക്കാം, തൊണ്ട വരളാം, ഉറക്കത്തില്‍ ഇത്തരത്തില്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 02:09 PM IST
  • ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിയ്ക്ക് ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. പകൽ വെള്ളം കുടിയ്ക്കുന്നത് കുറയുമ്പോള്‍ രാത്രിയിൽ ശരീരത്തിന് വെള്ളത്തിന്‍റെ കുറവുണ്ടാകും.
Mid Night Thirst: അർദ്ധരാത്രിയ്ക്ക് കടുത്ത ദാഹം അനുഭവപ്പെടുന്നുണ്ടോ? കാരണമിതാണ്

Mid Night Thirst: രാത്രി ഉറക്കം എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. രാത്രി ഉറക്കത്തില്‍ യാതൊരു തടസവും ആരും ഇഷ്ടപ്പെടുന്നില്ല. നല്ല ആരോഗ്യത്തിന് ഒരു വ്യക്തി 7 മുതൽ 8 മണിക്കൂർ വരെ നന്നായി ഉറങ്ങണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Also Read:  Luck of Monday Born: അതീവ ഭാഗ്യശാലികളാണ് തിങ്കളാഴ്ച ജനിച്ചവര്‍!! ഈ ഗ്രഹത്തിന്‍റെ കൃപയാല്‍ ഉന്നത വിജയം ഉറപ്പ് 

എന്നാൽ, ചിലപ്പോൾ ചിലര്‍ക്ക് അർദ്ധരാത്രിയിൽ തീവ്രമായ ദാഹം അനുഭവപ്പെടാം. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഇത്തരത്തില്‍ കഠിനമായ ദാഹം അനുഭവപ്പെടുമ്പോള്‍ ചിലപ്പോള്‍ അമിതമായി വിയര്‍ക്കാം, തൊണ്ട വരളാം, ഉറക്കത്തില്‍ ഇത്തരത്തില്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. 

Also Read:  Weekly Horoscope Tarot Reading: അടുത്ത 7 ദിവസം ഏറെ ശുഭകരം, മാളവ്യ രാജയോഗം നല്‍കും വന്‍ നേട്ടങ്ങൾ! ടാരറ്റ് ജാതകം അറിയാം   
 
അർദ്ധരാത്രിയിൽ ദാഹം തോന്നാനുള്ള കാരണം എന്താണ്? 

അർദ്ധരാത്രിയിൽ ദാഹം അനുഭവപ്പെടുന്നത് സാധാരണമാണ്, എന്നാൽ അമിത ദാഹം കാരണം നിങ്ങൾക്ക് എല്ലാ രാത്രിയും ഉറക്കം നഷ്ടപ്പെടാൻ തുടങ്ങിയാൽ, അത് ആശങ്കാജനകമായ ഒരു സാഹചര്യമായിരിക്കും.   ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ഉറക്കത്തിൽ ദാഹം വിവിധ രോഗങ്ങളുടെ ആദ്യകാല ലക്ഷണമാകാം. ഇത് ദിവസവും സംഭവിക്കുകയാണെങ്കിൽ, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.  
അർദ്ധരാത്രിയിൽ കഠിനമായ ദാഹം തോന്നാന്‍ പല കാരണങ്ങളാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

1. ധാരാളം എണ്ണയും മസാലകളും ഉള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് തൊണ്ട വരൾച്ച പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് രാത്രിയിൽ ദാഹത്തിന് കാരണമാകുന്നു. എണ്ണയും മസാലകളും അമിതമായി കഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും നേരിടേണ്ടിവരും. 

2. ചില ആളുകള്‍ ഉറങ്ങുമ്പോൾ വായിലൂടെ ശ്വസിക്കുന്നു. പ്രത്യേകിച്ച് ജലദോഷം അല്ലെങ്കിൽ മൂക്ക് അടഞ്ഞാൽ, ആസ്ത്മയുള്ളവർ മൂക്കിന് പകരം വായിലൂടെയാണ് ശ്വസിക്കുന്നത്. ഇത് വായയുടെ ഉൾഭാഗം എളുപ്പത്തിൽ വരണ്ടുപോകുന്നതിന് ഇടയാക്കുന്നു. ഇത് അർദ്ധരാത്രിയിൽ അമിതമായ ദാഹം ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു. 

3. രാത്രി ഉറക്കത്തിൽ തൊണ്ട വരളുന്നതിന്‍റെ ഒരു കാരണം നിർജ്ജലീകരണമാണ്. ശരീരത്തിലെ ജലാംശം കുറയുമ്പോൾ തൊണ്ട വരണ്ടുണങ്ങും. നിർജ്ജലീകരണം ഗുരുതരമാണെങ്കിൽ, അത് മരണത്തിലേക്ക് നയിച്ചേക്കാം. 

4. വായിൽ ഉമിനീർ കുറയുക അല്ലെങ്കില്‍ സീറോസ്റ്റോമിയ ചില ഗുരുതരമായ രോഗങ്ങളുടെ ലക്ഷണം കൂടിയാണ്. ഇതുള്ളവര്‍ക്ക് രാത്രിയില്‍ അമിതമായ ദാഹം അനുഭവപ്പെടാം. 

5. പുകവലിക്കുന്നവർക്കും മദ്യം ധാരാളം ഉപയോഗിക്കുന്നവർക്കും രാത്രിയില്‍ അമിതമായ ദാഹം അനുഭവപ്പെടാം. ദിവസവും പുകവലിക്കുകയും മദ്യം കഴിക്കുകയും ചെയ്യുന്നവരിൽ 39 ശതമാനം പേര്‍ക്കും ഉമിനീർ ഉത്പാദനം കുറയുന്നതായി പഠനങ്ങള്‍ പറയുന്നു. മദ്യം നിർജ്ജലീകരണത്തിന് വഴിതെളിയ്ക്കുകയും ജലത്തിന്‍റെ ആവശ്യകത സൃഷ്ടിക്കുകയും ചെയ്യുന്നു. 

6. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ, അമിതമായ വിയർപ്പ് കാരണം, ശരീരത്തിലെ ജലാംശം കുറയുന്നു.  ഇത് തൊണ്ട വരളാൻ കാരണമാകുന്നു. ഇത് അർദ്ധരാത്രിയിൽ ദാഹം ഉണ്ടാക്കുന്നു.

7. ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിയ്ക്ക് ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. പകൽ വെള്ളം കുടിയ്ക്കുന്നത് കുറയുമ്പോള്‍ രാത്രിയിൽ ശരീരത്തിന് വെള്ളത്തിന്‍റെ കുറവുണ്ടാകും. അതിനാല്‍ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിയ്ക്കുക.  

 8. ചായയുടെയും കാപ്പിയുടെയും അമിതമായ ഉപഭോഗം.
ഇന്ത്യയിൽ ചായയും കാപ്പിയും കുടിക്കുന്ന ആളുകൾ ഏറെയാണ്‌. എന്നാൽ ഇത് ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. ഈ പാനീയങ്ങളിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിരിക്കുന്നതിനാൽ, ശരീരത്തിലെ ജലാംശം കുറയാൻ ഇടയാക്കുന്നു. ഇത് രാത്രിയില്‍ അമിതമായ ദാഹത്തിന് വഴിയൊരുക്കുന്നു. 
 
9. അമിതമായ ഉപ്പിന്‍റെ ഉപയോഗം. ആരോഗ്യം നിലനിർത്താൻ, ഒരാൾ ഒരു ദിവസം 5 ഗ്രാം ഉപ്പ് മാത്രമേ കഴിക്കാവൂ . നിങ്ങൾ ഇതിൽ കൂടുതൽ കഴിച്ചാൽ അത് തീർച്ചയായും ശരീരത്തെ ദോഷകരമായി ബാധിക്കും. ഉപ്പിൽ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് നിർജ്ജലീകരണത്തിന് കാരണമാകുന്നു, അതിനാൽ രാത്രിയിൽ പലപ്പോഴും കടുത്ത ദാഹം അനുഭവപ്പെടുന്നു.

10. രാത്രിയില്‍ ഉണ്ടാകുന്ന അമിതമായ ദാഹത്തില്‍നിന്ന് എങ്ങനെ സംരക്ഷിക്കാം?

അർദ്ധരാത്രിയിൽ ഇത്തരത്തില്‍ അമിതമായ ദാഹമുണ്ടാകുന്നത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. 

1. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുക.
2. ഒന്നുകിൽ ചായ-കാപ്പി കുടിക്കരുത്, അല്ലെങ്കിൽ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
3. സോഡാ പാനീയങ്ങളിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇതും ഒഴിവാക്കുക 
4. നാരങ്ങ വെള്ളം, മോര്, പഴച്ചാറ് തുടങ്ങിയ ദ്രാവകങ്ങള്‍ ധാരാളം കഴിക്കുക
5. ഫ്രഞ്ച് ഫ്രൈ, ചിപ്സ് തുടങ്ങിയ ഉപ്പുവെള്ളം കഴിക്കരുത്.
6. എരിവുള്ള ഭക്ഷണങ്ങളും ദാഹം വർദ്ധിപ്പിക്കും, അവ ഒഴിവാക്കുക.

തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും റവന്യൂവകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ പോലീസ് കുഴിയില്‍ നിന്നും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News