പുരുഷന്മാരിൽ കണ്ടുവരുന്ന മാനസിക സംഘർഷങ്ങളുടെ അവസ്ഥയെ ഇറിട്ടബിൾ മെയിൽ സിൻട്രം (ഐഎംഎസ്) എന്നാണ് വിളിക്കുന്നത്. മെഡിക്കൽ ശാസ്ത്രപരമായിട്ടുള്ള ഒരു രോഗാവസ്ഥയല്ല ഈ ഐഎംഎസ്. എന്നാൽ പുരുഷന്മാരിൽ ഉണ്ടാകുന്ന അനിയന്ത്രിത മാനസിക പിരുമുറക്കങ്ങൾ ഒരു സൈക്കോളജിക്കൾ രോഗാവസ്ഥയെന്നാണ് കണക്കാക്കുന്നത്. ഹോർമോണിലുണ്ടാകുന്ന മാറ്റം, സമ്മർദ്ദം എന്നീ സ്ഥിതിഗതികൾ പുരുഷന്മാരിൽ നിരാശ, ഉത്കണ്ഠ, അനിയന്ത്രിത ദേഷ്യം തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് വഴി വെക്കും. ഇത്തരത്തിലുള്ള മാനസികമായ രോഗാവസ്ഥ പുരുഷന്മാരിൽ ഇറിട്ടബിൾ മെയിൽ സിൻട്രം (ഐഎംഎസ്) ഉണ്ടാകാൻ വഴിവെക്കുന്നു.
കൂടാതെ ടെസ്റ്റോസ്റ്റീറോണിന്റെ അളവും ഐഎംഎസ് വഴിവെക്കാറുണ്ട്. ഇത് അവരിലെ ലൈംഗിക ഇച്ഛശക്തി കുറയ്ക്കുന്നു. ഈ രോഗാവസ്ഥ നേരിടുന്ന പുരുഷന്മാർക്ക് തങ്ങളുടെ മാനോനില നിയന്ത്രിക്കാൻ സാധിക്കില്ല. ഇത് അവരുടെ സ്വകാര്യ ജീവിതത്തിലും തൊഴിൽ മേഖലയിലും വലിയ തോതിൽ ബാധിക്കാറുണ്ട്.
ALSO READ : White Hair: പുകവലി അകാലനരയ്ക്ക് കാരണമാകുമോ? ഈ കാര്യങ്ങൾ അറിയുക
ഐഎംഎസിന്റെ ലക്ഷണങ്ങൾ ഇവയാണ്
1. അനിയന്ത്രിത ദേഷ്യവും പ്രകോപനവും- ചെറിയ കാര്യങ്ങളിൽ പോലും ദേഷ്യവും പ്രകോപിതരാകുന്നത് ഐഎംസിന്റെ ലക്ഷണങ്ങളാണ്
2. മൂഡ് സ്വിങ്സ്- പെട്ടെന്ന് മൂഡ് മാറുന്നത് ഐഎംഎസിന്റെ മറ്റൊരു ലക്ഷണങ്ങളാണ്. ഭൂരിഭാഗം സമയത്തും മാനസിക പിരിമുറുക്കവും വിഷമത്തിലുമായിരിക്കും
3. നിർവികാരമായ അവസ്ഥ - ഡിപ്രെഷനും ഉത്കണ്ഠയുള്ളവർക്ക് ഒരു നിർവികാരമായ അവസ്ഥയിലേക്ക് മാറും. അതും ഐഎംഎസിന്റെ ലക്ഷണമാണ്.
4. ഒറ്റപ്പെടൽ - കുറെ നേരെ ഒറ്റയ്ക്ക് മാറി നിൽക്കുക, മറ്റുള്ളവരുമായി ഇടപെടാൻ വിമൂഖത കാണിക്കുക തുടങ്ങിയതും ഈ രോഗാവസ്ഥയുടെ ലക്ഷണമാണ്.
5. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ - ഇടവിട്ടുണ്ടാകുന്ന തലവേദന, ആമാശയത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, പേശി വലിവ് തുടങ്ങിയവും ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.
ഈ രോഗവാസ്ഥയുടെ മൂല കാരണമെന്താണെന്ന് പ്രത്യേകിച്ച പറയാൻ സാധിക്കില്ല. പൊതുവായ ചില ഘടകങ്ങൾ ഇതിനെ ബാധിക്കുന്നതാണ്. ചില ഹോർമോണൽ പ്രശ്നങ്ങളും പുരുഷന്മരിൽ ഈ രോഗാവസ്ഥ സൃഷ്ടിക്കുന്നതാണ്. കൂടാതെ പ്രത്യേക ചികിത്സയ രീതി ഈ രോഗാവസ്ഥയ്ക്കില്ല. എന്നാൽ ഐഎംഎസ് ബാധിതർ തങ്ങളുടെ രോഗവാസ്ഥയെ കുറിച്ച് ബോധവാന്മാരായിരിക്കണം. സൈക്കോളജിസ്റ്റ് നിർദേശമുള്ള ചികിത്സരീതിയും സ്വീകരിക്കുന്നതാണ് ഉത്തമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...