രാത്രി വൈകി ജോലി ചെയ്യുമ്പോഴോ അല്ലെങ്കിൽ സിനിമ കാണുമ്പോഴോ പലപ്പോഴും വിശപ്പ് അനുഭവപ്പെടും. ഇത് പലപ്പോഴും ജങ്ക് ഫുഡുകൾ കഴിക്കുന്നതിലേക്ക് നയിക്കുന്നു. ദിവസം മുഴുവനും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിച്ചാലും തെറ്റായ സമയത്ത് ഭക്ഷണം കഴിക്കുന്നത് വിപരീത ഫലം ചെയ്യും.
തെറ്റായ സമയത്ത് ഭക്ഷണം കഴിക്കുന്നത് പ്രോട്ടീൻ സമ്പന്നമായ, കുറഞ്ഞ കാർബ് ഭക്ഷണക്രമം പാലിക്കുന്നത് വ്യായാമം ചെയ്യുന്നത് കലോറി കുറയ്ക്കുന്നത് എന്നിവയെല്ലാം വിഫലമാക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാൻ പ്രയാസമാണ്. എന്നാൽ, ഇത് നിങ്ങളുടെ ദഹനത്തിന് മികച്ചതല്ല. രാത്രി വൈകിയുള്ള ലഘുഭക്ഷണം ദഹനത്തെ മോശമായി ബാധിക്കുന്നു.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ എങ്ങനെ ബാധിക്കുന്നു?
അസിഡിറ്റി: രാത്രി വൈകി ലഘുഭക്ഷണം കഴിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ഉണ്ടാക്കും. അത്താഴം സൂര്യാസ്തമയത്തിന് മുമ്പോ അല്ലെങ്കിൽ വൈകുന്നേരം ഏഴ് മണിക്ക് മുമ്പോ ആയിരിക്കണം എന്നാണ് ആയുർവേദത്തിൽ ശുപാർശ ചെയ്യുന്നത്.
ALSO READ: Varicose Veins: വെരിക്കോസ് വെയിൻ തടയാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്താം
ഉറക്കം: രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ മോശമായി ബാധിക്കും. വയർ നിറഞ്ഞിരിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തും. അത്താഴത്തിനും ഉറക്കത്തിനും ഇടയിൽ കുറഞ്ഞത് രണ്ട് മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം. ഇത് ഭക്ഷണത്തെ കൃത്യമായി ദഹിക്കാൻ അനുവദിക്കുന്നു.
ദഹനക്കേട്: രാത്രി ആറ് മണി മുതൽ 10 മണി വരെ കഫ പ്രബലമായ സമയമായതിനാൽ, രാത്രിയിൽ കൂടുതൽ ഭക്ഷണമോ അമിതമായി ഉപ്പിട്ടതും മധുരമുള്ളതുമായ ഭക്ഷണങ്ങളോ കഴിക്കുന്നത് നല്ലതല്ല. ഇത് ദഹനക്കേടിലേക്ക് നയിച്ചേക്കാം. നിങ്ങൾ മുമ്പ് ആരോഗ്യകരമായ സായാഹ്ന ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ പിന്നീട് വൈകുന്നേരം ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല.
നിങ്ങളുടെ ഭക്ഷണത്തിൽ നാരുകളാൽ സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത്, നിങ്ങളുടെ ദഹനം മികച്ചതാക്കുകയും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം പൂർണ്ണതയും കൂടുതൽ സന്തോഷവും അനുഭവിക്കാൻ നിങ്ങളെ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി ഉയരാനുള്ള സാധ്യത കുറയ്ക്കും. ശരീരത്തിൽ അധിക പഞ്ചസാര കൊഴുപ്പായി നിലനിർത്താനുള്ള സാധ്യത കുറയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...