Varicose Veins: വെരിക്കോസ് വെയിൻ തടയാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്താം

Preventing Varicose Veins: ചിലരിൽ വെരിക്കോസ് വെയിൻ കുറയ്ക്കാൻ ഫ്ലേവനോയ്ഡുകൾ അടങ്ങിയ ഭക്ഷണക്രമം സഹായിച്ചേക്കാം. കാരണം, ഫ്ലേവനോയ്ഡുകൾ രക്തയോട്ടം വർധിപ്പിക്കുകയും സിരകളിൽ രക്തം അടിഞ്ഞുകൂടുന്നത് തടയുകയും ചലനം സു​ഗമമായി നിലനിർത്തുകയും ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : May 24, 2023, 11:00 PM IST
  • വെരിക്കോസ് വെയിനുകൾക്ക് കാരണമാകുന്ന മറ്റൊരു അപകടസാധ്യത ഉയർന്ന രക്തസമ്മർദ്ദമാണ്
  • വ്യായാമം ചെയ്യുന്നത് വഴി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും
  • കൂടാതെ, വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ പേശികളെ കാര്യക്ഷമമാക്കാൻ സഹായിക്കും
Varicose Veins: വെരിക്കോസ് വെയിൻ തടയാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്താം

പാദങ്ങൾ ഭാരമുള്ളതായി തോന്നുകയോ തുടർച്ചയായി വേദനക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങളാകാം. ഇതിന്റെ ഫലമായി പാദങ്ങളിലും കണങ്കാലുകളിലും വീക്കവും ഉണ്ടാകാം. കൂടാതെ, വെരിക്കോസ് വെയിൻ ഉള്ള ഭാ​ഗത്ത് ചർമ്മം വരണ്ടതും ആകാം. ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതും ചില വീട്ടുവൈദ്യങ്ങൾ ചെയ്യുന്നതും വെരിക്കോസ് വെയിനിനെ ഒരു പരിധിവരെ തടയാൻ സഹായിക്കും.

കൂടുതൽ ഫ്ലേവനോയ്ഡുകൾ കഴിക്കുക: ചിലരിൽ വെരിക്കോസ് വെയിൻ കുറയ്ക്കാൻ ഫ്ലേവനോയ്ഡുകൾ അടങ്ങിയ ഭക്ഷണക്രമം സഹായിച്ചേക്കാം. കാരണം, ഫ്ലേവനോയ്ഡുകൾ രക്തയോട്ടം വർധിപ്പിക്കുകയും സിരകളിൽ രക്തം അടിഞ്ഞുകൂടുന്നത് തടയുകയും ചലനം സു​ഗമമായി നിലനിർത്തുകയും ചെയ്യുന്നു. അവയ്ക്ക് രക്തക്കുഴലുകൾക്ക് വിശ്രമം നൽകാനും ധമനികളിലെ രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയും. ഇത് വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. സിട്രസ് പഴങ്ങൾ, മുന്തിരി, ചെറി, ആപ്പിൾ, ബ്ലൂബെറി, ഉള്ളി, കുരുമുളക്, ചീര, കൊക്കോ, വെളുത്തുള്ളി, ബ്രോക്കോളി എന്നിവ ഫ്ലേവനോയ്ഡുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളുമാണ്.

പ്രകൃതിദത്ത ചികിത്സകൾ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ട്രസ്റ്റഡ് സോഴ്‌സ് അനുസരിച്ച്, മുന്തിരി വിത്തിന്റെ സത്ത്, വിറ്റിസ് വിനിഫെറ, കഴിക്കുന്നത് വെരിക്കോസ് വെയ്നിനുള്ള സാധ്യത കുറയ്ക്കുമെന്ന് കരുതുന്നു. എന്നാൽ, അതിന്റെ ഫലപ്രാപ്തിക്ക് തെളിവുകൾ ലഭിച്ചിട്ടില്ല. ഒരു ഡയറ്ററി സപ്ലിമെന്റ് എന്ന നിലയിൽ, മുന്തിരി വിത്തിന്റെ സത്ത് ഉപയോ​ഗിക്കാൻ നിർദ്ദേശിക്കപ്പെടുന്നുണ്ടെങ്കിലും രക്തം കട്ടിയാകാൻ മരുന്ന് കഴിക്കുന്നവർ ആരും ഇത് കഴിക്കരുത്. കാരണം ഇത് അത്തരം മരുന്നുകളുമായി ഇടപഴകുകയും രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

വ്യായാമം: വെരിക്കോസ് വെയിനുകൾക്ക് കാരണമാകുന്ന മറ്റൊരു അപകടസാധ്യത ഉയർന്ന രക്തസമ്മർദ്ദമാണ്. വ്യായാമം ചെയ്യുന്നത് വഴി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ, വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ പേശികളെ കാര്യക്ഷമമാക്കാൻ സഹായിക്കും. നീന്തൽ, നടത്തം, സൈക്ലിംഗ്, യോഗ എന്നിവ പരിശീലിക്കുന്നത് വളരെയധികം ​ഗുണം ചെയ്യും.

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക: ഇറുകിയ വസ്ത്രങ്ങൾ രക്തയോട്ടം മന്ദ​ഗതിയിലാക്കും. അതിനാൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ഇത് ശരീരത്തിന് അധികം ആയാസം നൽകാതെ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും.

ഭക്ഷണ ശീലങ്ങൾ ചിട്ടയുള്ളതാക്കുക: പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ബദാം, പിസ്ത എന്നിവ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ്. ഇത് വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ഇലക്കറികൾ, ഉരുളക്കിഴങ്ങ്, ട്യൂണ, സാൽമൺ എന്നിവ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.

പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഓട്സ്, ഗോതമ്പ്, ഫ്ളാക്സ് സീഡ് എന്നിവ മുഴുവൻ ധാന്യങ്ങളുടെ ഉദാഹരണങ്ങളാണ്. ശരീരഭാരം വർധിക്കുന്നത് വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. കഠിനമായ വെരിക്കോസ് വെയിനുകൾ ഉള്ള ആളുകൾക്ക് വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ഒരു ഡോക്ടറുമായി ഇക്കാര്യം ചർച്ച ചെയ്തുകൊണ്ട് വ്യക്തികൾക്ക് ഏറ്റവും മികച്ചതും അനുയോജ്യവുമായ ചികിത്സ തിരഞ്ഞെടുക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News