Milk: പാലിൽ ഈ 4 വസ്തുക്കൾ മിക്സ് ചെയ്യരുത്; അവ നിങ്ങളെ രോഗിയാക്കും!

Do not mix these 4 things with milk: പാൽ കുടിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും രുചിക്കായി അതിൽ എന്തെങ്കിലും ചേർക്കാറാണഅ പതിവ്. 

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 04:53 PM IST
  • പാൽ കുടിക്കുന്നവർ പോലും രുചിക്കായി അതിൽ എന്തെങ്കിലും ചേർക്കാറുണ്ട്.
  • ആളുകൾ രുചിയ്ക്ക് വേണ്ടി പലതരം പൊടികളും മറ്റും പാലിൽ ചേർക്കുന്നു.
  • പാലിൽ ചേർത്താൽ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്.
Milk: പാലിൽ ഈ 4 വസ്തുക്കൾ മിക്സ് ചെയ്യരുത്; അവ നിങ്ങളെ രോഗിയാക്കും!

പാൽ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. പാലിൽ ആരോ​ഗ്യത്തിന് ആവശ്യമായ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ എല്ലാവരും ദിവസവും ഒരു ഗ്ലാസ് പാൽ എങ്കിലും കുടിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പാലിന് ​ഗുണങ്ങൾ ഏറെയാണെങ്കിലും മിക്കവർക്കും സാധാരണയായി പാൽ കുടിക്കുന്ന ശീലമില്ല. അഥവാ പാൽ കുടിക്കുന്നവർ പോലും രുചിക്കായി അതിൽ എന്തെങ്കിലും ചേർക്കാറുണ്ട്. ആളുകൾ രുചിയ്ക്ക് വേണ്ടി പലതരം പൊടികളും മറ്റും പാലിൽ ചേർക്കുന്നു. എന്നാൽ പാലിൽ ചേർത്താൽ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്.

ALSO READ: ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പ്

ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊർജവും നൽകാനാണ് പാൽ കുടിക്കണം എന്ന് പറയുന്നത്. എന്നാൽ ഈ നാല് കാര്യങ്ങൾ അടങ്ങിയ പാൽ കുടിച്ചാൽ അത് ശരീരത്തിന് ദോഷം ചെയ്യാൻ തുടങ്ങും. അതുകൊണ്ട് പാലിൽ ചേർക്കാൻ പാടില്ലാത്ത നാല് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

ചോക്ലേറ്റ് സിറപ്പ്

പാൽ രുചികരമാക്കാൻ ആളുകൾ ചോക്ലേറ്റ് സിറപ്പ് ചേർക്കാറുണ്ട്. എന്നാൽ പാലിൽ ചോക്ലേറ്റ് സിറപ്പ് അമിതമായി ചേർത്ത് കുടിക്കുന്നത് ശരീരത്തിൽ ശുദ്ധീകരിക്കപ്പെടാത്ത കൊഴുപ്പുകൾ അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ശരീരഭാരം മുതൽ രക്തത്തിലെ പഞ്ചസാര വരെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

കഫീൻ

പലരും പാലിൽ ചായയോ കാപ്പിയോ ചേർത്തു കുടിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നത് ശരിയല്ല. പാലിൽ കഫീൻ ചേർത്താൽ പാലിന്റെ പോഷകങ്ങൾ ശരീരത്തിന് ലഭിക്കില്ല. കഫീൻ അടങ്ങിയ പാൽ കുടിക്കുന്നത് ഉറക്കമില്ലായ്മ, ഹൃദയമിടിപ്പ് വർദ്ധിപ്പിക്കൽ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. 

പഞ്ചസാര

എല്ലാവരും പാലിൽ പഞ്ചസാര ചേർത്താണ് കുടിക്കാറുള്ളത്. പ്രത്യേകിച്ച് കുട്ടികൾക്ക് പഞ്ചസാര കലർന്ന പാലാണ് പല രക്ഷിതാക്കളും  നൽകുന്നത്. എന്നാൽ പാലിൽ പഞ്ചസാര ചേർക്കുന്നത് കലോറി വർദ്ധിപ്പിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പലർക്കും അറിയില്ല. ഇതിലൂടെ പ്രമേഹം പോലുള്ള പല അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.  

കൃത്രിമ മധുരം

പാലിൽ മധുരം ചേർക്കാൻ പലരും കൃത്രിമ മധുരം ഉപയോഗിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള മധുര പദാർത്ഥങ്ങൾ പഞ്ചസാരയേക്കാൾ ദോഷം ചെയ്യുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നുണ്ട്. കൃത്രിമ മധുരമുള്ള പാൽ കുടിക്കുന്നത് ശരീരഭാരം വേഗത്തിൽ വർദ്ധിപ്പിക്കും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News