പ്രായം കൂടുന്തോറും മുടി നരയ്ക്കും. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പത്തിൽ തന്നെ മുടി നരച്ചു തുടങ്ങിയിരിക്കുന്നു. തെറ്റായ ഭക്ഷണക്രമം, മോശം ജീവിതശൈലി, കെമിക്കൽ ഉൽപന്നങ്ങളുടെ ഉപയോഗം എന്നീ നിരവധി കാര്യങ്ങളാണ് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നത്. വെളുത്ത മുടി കറുപ്പിക്കാൻ ഹെയർ ഡൈ, മൈലാഞ്ചി അല്ലെങ്കിൽ കളർ മുതലായവ ഉപയോഗിക്കാറുണ്ട്. എന്നാൽ മുടിയെ നശിപ്പിക്കുന്ന ദോഷകരമായ രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സ്വാഭാവികമായി മുടി കറുപ്പിക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം. നിങ്ങളുടെ മുടി സ്വാഭാവികമായി കറുപ്പിക്കാൻ കഴിയുന്ന ഫലപ്രദമായ ഒരു വീട്ടുവൈദ്യത്തെക്കുറിച്ചാണ് ഇനി പറയുന്നത്.
നരച്ച മുടി കറുപ്പിക്കാൻ വെളിച്ചെണ്ണയും കരിഞ്ചീരകവും ഉപയോഗിക്കാവുന്ന ഒന്നാണ്. ഇവ രണ്ടും മുടിക്ക് ഏറെ ഗുണം ചെയ്യും. കരിഞ്ചീരകത്തിന് ഫാറ്റി ആസിഡുകൾ, ആൻറി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. താരൻ ഇല്ലാതാക്കുന്നതിനൊപ്പം വെളുത്ത മുടിയുടെ പ്രശ്‌നവും ഇല്ലാതാക്കാൻ ഇതിന് കഴിയും. ഇതോടൊപ്പം മുടിക്ക് നീളവും കറുപ്പും നൽകാനും ഇത് സഹായകമാണ്.
ALSO READ: മുടി കാട് പോലെ വളരും; മുരിങ്ങാപ്പൂ സൂപ്പ് ഈ രീതിയിൽ തയ്യാറാക്കൂ
ചേരുവകൾ
വെളിച്ചെണ്ണ
കരിഞ്ചീരകം
ചെയ്യേണ്ടത്
ആദ്യം വെളിച്ചെണ്ണ ചൂടാക്കുക. അതിനുശേഷം കലോഞ്ചി വിത്തുകൾ ചേർത്ത് 5 മുതൽ 10 മിനിറ്റ് വരെ തിളപ്പിക്കുക. എണ്ണ തിളയ്ക്കുമ്പോൾ, അത് തണുപ്പിച്ച ശേഷം നിങ്ങൾ ഒരു കുപ്പിയിൽ നിറച്ച് സൂക്ഷിക്കുക.
എങ്ങനെ ഉപയോഗിക്കാം
ഈ എണ്ണ നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഏകദേശം 10 മിനിറ്റ് സൌമ്യമായി മസാജ് ചെയ്യുക. രാത്രി മുഴുവൻ ഇത് മുടിയിൽ വയ്ക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് രാവിലെ മുടി കഴുകുക. ആഴ്ചയിൽ 2-3 തവണ ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ, മുടി ക്രമേണ കറുത്തതായി മാറും. ഇതോടൊപ്പം മുടികൊഴിച്ചിൽ എന്ന പ്രശ്‌നവും ഇല്ലാതാകാൻ തുടങ്ങും.
നരച്ച മുടി കറുപ്പിക്കാൻ വെളിച്ചെണ്ണയും കലോഞ്ചിയും ചേർന്ന മിശ്രിതം ഗുണം ചെയ്യും. എന്നാൽ ഇതിലെ ഏതെങ്കിലും ചേരുവകളോട് നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ അത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ അറിവും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.