Back Pain: ശ്രദ്ധിക്കാതെ പോകരുത്! ഈ തെറ്റായ ശീലങ്ങൾ നടുവേദനയ്ക്ക് കാരണമായേക്കാം

ജോലിക്കിടെ ഒരേയിരിപ്പ് ഇരിക്കാതെ ഇടയ്ക്ക് ഒക്കെ നടക്കുകയും മറ്റും ചെയ്യേണ്ടത് ആവശ്യമാണ്. ദിവസവും വ്യായാമം ചെയ്യുന്നതും ശരീരത്തിന് ഊർജ്ജം നൽകും  

Written by - Zee Malayalam News Desk | Last Updated : Mar 27, 2023, 05:45 PM IST
  • ദീർഘനേരം ഇരുന്ന് ജോലി ചെയ്യുമ്പോൾ നടുവേദന കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.
  • ഐ ലെവലിൽ തന്നെ കമ്പ്യൂട്ടർ സ്ക്രീൻ വയ്ക്കാൻ ശ്രദ്ധിക്കുക.
  • സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർ കംഫർട്ട് അനുസരിച്ചും ശരിയായ രീതിയിലും ഇരിക്കാൻ ശ്രമിക്കുക.
Back Pain: ശ്രദ്ധിക്കാതെ പോകരുത്! ഈ തെറ്റായ ശീലങ്ങൾ നടുവേദനയ്ക്ക് കാരണമായേക്കാം

ഇന്ന് നിരവധി പേർ നേരിടുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ് നടുവേദന. പ്രത്യേകിച്ച് സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരിൽ ഇത് കൂടുതലായി കാണുന്നു. പ്രായമായവരിലാണ് പണ്ട് ഇത്തരം ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ചെറുപ്പക്കാരിലാണ് ആ ഒരു അവസ്ഥ കൂടുതലായി കാണുന്നത്. കോവിഡ് മഹാമാരി കാലത്ത് വർക്ക് ഫ്രം ഹോം എന്ന രീതി വന്നതിൽ പിന്നെയാണ് ചെറുപ്പക്കാരിൽ കൂടുതലായി ഈ രോ​ഗം കണ്ടുവരുന്നത്. വർക്ക് ഫ്രം ഹോം ആയതോടെ ജോലിക്കിടെ അൽപസമയം പോലും മാറാതെ ഇരിക്കുന്നത് എല്ലാവരിലും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങി. ദീർഘനേരം ഇങ്ങനെ ഇരുന്ന് ശരീരം അനങ്ങാതാകുന്നതോടെ നടുവേദനയടക്കം ഒരുപാട് ആരോ​ഗ്യ പ്രശ്നങ്ങൾ ഇവരിൽ ഉണ്ടാകും. വീട്ടമ്മമാരിലും മറ്റ് നിരവധി ആളുകൾക്കും നടുവേദന വരുന്നത് സ്ഥിരമാണ്. നമ്മുടെ ജീവിതശൈലിയിലെ ചില തെറ്റായ ശീലങ്ങൾ നടുവേദനയ്ക്ക് കാരണമാകും. അത് എന്തൊക്കെയെന്ന് നോക്കാം...

ജോലിയിൽ കയറി കഴിഞ്ഞാൽ പിന്നെ മറ്റൊന്നും ശ്രദ്ധിക്കാത്ത ചിലരുണ്ട്. എന്നാൽ ശരിയായ രീതിയിലാണ് ഇരിക്കുന്നത് എന്ന് എപ്പോഴും ഉറപ്പുവരുത്തണം. നടുവേദനയ്ക്ക് ഒരു പ്രധാന കാരണമാണിത്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുമ്പോൾ നടുവേദന കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. ഐ ലെവലിൽ തന്നെ കമ്പ്യൂട്ടർ സ്ക്രീൻ വയ്ക്കാൻ ശ്രദ്ധിക്കുക. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർ കംഫർട്ട് അനുസരിച്ചും ശരിയായ രീതിയിലും ഇരിക്കാൻ ശ്രമിക്കുക. തെറ്റായ രീതിയിൽ ഇരിക്കുന്ന നടുവേദന രൂക്ഷമാകാൻ കാരണമാകും.  

സ്ഥിരമായി ഇരുന്നുള്ള ജോലിയാകുമ്പോൾ നമ്മുടെ ശരീരം തീരം അനങ്ങാത്ത് ഒരു അവസ്ഥയിലേക്ക് പോകും. വ്യായാമം ആണ് ഇതിന് ഏറ്റവും നല്ല പ്രതിവിധി. ദിവസവും വ്യായാമം ചെയ്ത് ശരീരത്തെ സജീവമാക്കി വയ്ക്കാൻ ശ്രദ്ധിക്കുക. യോ​ഗ, ചെറിയ സ്ട്രെച്ചുകളൊക്കെ ചെയ്യുന്ന നിങ്ങളെ ആക്ടീവ് ആയിട്ടിരിക്കാൻ സഹായിക്കും. വെള്ളവും ധാരാളം കുടിക്കണം. വ്യായാമം വിട്ടുമാറാത്ത രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. ശരീരഭാരം നിലനിർത്തുന്നതിന് ഒപ്പം തന്നെ ജോലി ചെയ്യാൻ കൂടുതൽ ഊർജ്ജം നൽകുകയും ചെയ്യുന്നു. 

ഭാരമേറിയ സാധനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. നമ്മുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ഭാരം എടുക്കരുത്. കൂടുതൽ നേരം തോളിൽ ഭാരം തൂക്കി നിൽക്കുന്നതും പലപ്പോഴും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. എപ്പോഴും കുനിഞ്ഞ് ഇരിക്കുന്നതും ഒഴിവാക്കേണ്ട ഒന്നാണ്. ഇതും പലപ്പോഴും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നിൽക്കുന്നതും ഇരിക്കുന്നതും എല്ലാം തോളുകൾക്ക് സപ്പോർട്ട് നൽകി വേണം. 

കിടക്കാൻ ഉപയോഗിക്കുന്ന മെത്തയും പലപ്പോഴും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നടുവേദനയ്ക്കും മറ്റും കാരണമാകുന്ന രീതിയിലുള്ള മെത്തകൾ ഉപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചില കിടക്കകൾ കിടക്കാൻ സുഖമാണെങ്കിലും അത് പലപ്പോഴും നടുവേദനയ്ക്ക് കാരണമാകും. നടുവേദനയുള്ളവർ കിടക്കകൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News