Fennel Oil Benefits: ജലദോഷം മുതൽ ചർമ്മകാന്തി വരെ, സവിശേഷമാണ് പെരുംജീരകം എണ്ണയുടെ ഗുണങ്ങള്‍

Fennel Oil Benefits:  പെരുംജീരകം പോലെ പെരുംജീരകം എണ്ണയും ഏറെ ഗുണകരമാണ്. ഇത് പല രോഗങ്ങൾക്കും പരിഹാരമാണ്. മെഡിസിൻ, കോസ്മെറ്റോളജി, പെർഫ്യൂമറി എന്നിങ്ങനെ പല വ്യവസായങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 27, 2023, 04:41 PM IST
  • പെരുംജീരകം പോലെ പെരുംജീരകം എണ്ണയും ഏറെ ഗുണകരമാണ്. ഇത് പല രോഗങ്ങൾക്കും പരിഹാരമാണ്. മെഡിസിൻ, കോസ്മെറ്റോളജി, പെർഫ്യൂമറി എന്നിങ്ങനെ പല വ്യവസായങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
Fennel Oil Benefits: ജലദോഷം മുതൽ ചർമ്മകാന്തി വരെ, സവിശേഷമാണ് പെരുംജീരകം എണ്ണയുടെ ഗുണങ്ങള്‍

Fennel Oil Benefits: നമ്മുടെ ഭക്ഷണ വിഭവങ്ങള്‍ക്ക്‌ സവിശേഷമായ രുചി നല്‍കുന്നതിന് നാം സാധാരണ പെരുംജീരകം ഉപയോഗിക്കാറുണ്ട്.  പെരുംജീരകവും അതിന്‍റെ ആരോഗ്യപരമായ ഗുണങ്ങളും എല്ലാവർക്കും അറിയാം. വളരെ ചെറിയ ഈ സസ്യത്തിന്‍റെ  വിത്തുകൾ, ഇലകൾ, തണ്ടുകൾ എന്നിവയെല്ലാം ഗുണങ്ങൾ നിറഞ്ഞതാണ്.  

Also Read:  Eyebrows and Personality: പുരികത്തിന്‍റെ ആകൃതി നിങ്ങളെപ്പറ്റി എന്താണ് പറയുന്നത്?

പെരുംജീരകം പോലെ പെരുംജീരകം എണ്ണയും ഏറെ ഗുണകരമാണ്. ഇത് പല രോഗങ്ങൾക്കും പരിഹാരമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. മെഡിസിൻ, കോസ്മെറ്റോളജി, പെർഫ്യൂമറി എന്നിങ്ങനെ പല വ്യവസായങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് പുറമേ, ചർമ്മത്തിനും മുടിക്കും ഇത് ഏറെ ഗുണം ചെയ്യും. ഇളം മഞ്ഞ നിറത്തിലുള്ള  പെരുംജീരകം എണ്ണയ്ക്ക് ചെറിയ കയ്പു നിറഞ്ഞ രുചിയാണ് ഉള്ളത്. ഈ എണ്ണയ്ക്ക് മനം മയക്കുന്ന സുഗന്ധവുമുണ്ട്. 

Also Read:  Weekly Horoscope: മേടം, കുംഭം രാശിക്കാര്‍ക്ക് പ്രണയത്തിന്‍റെ കാര്യത്തില്‍ ഭാഗ്യം തുണയ്ക്കില്ല, നിങ്ങള്‍ക്ക് ഈ ആഴ്ച എങ്ങിനെ  

 

ഏറെ സവിശേഷമായ പെരുംജീരകം എണ്ണയുടെ ഗുണങ്ങൾ അറിയാം 

നമ്മുടെ ഇന്ത്യൻ അടുക്കളയിൽ പെരുംജീരകം ഒരു സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു. അതേസമയം, വളരെ പുരാതന കാലം മുതൽ ഇത് ഒരു മരുന്നായും ഉപയോഗിച്ചുവരുന്നു. വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കാണ് ഇന്ന് ആളുകൾ കൂടുതലായും പെരുംജീരകം ഉപയോഗിക്കുന്നത്. 

എന്നാൽ, പെരുംജീരകം പോലെ ഇതിലെ എണ്ണയും പല രോഗങ്ങൾക്കും ഗുണം ചെയ്യുമെന്നാണ്  പഠനങ്ങൾ പറയുന്നത്. സത്യത്തിൽ പെരുംജീരകം പോഷകങ്ങളുടെ ഒരു കലവറയാണ്. ധാരാളം നാരുകൾ, പ്രോട്ടീൻ, സിങ്ക്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ സി എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരം നേരിടുന്ന പല  പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. പെരുംജീരകം എണ്ണയുടെ മറ്റ് ഗുണങ്ങളെക്കുറിച്ച്  അറിയാം... 

1. അഴകാർന്ന മുടിയ്ക്ക്  ഉത്തമം

പെരുംജീരകം എണ്ണ മുടിയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകൾ മുടിയെ ശക്തിപ്പെടുത്തുന്നു. തലയോട്ടി വൃത്തിയാക്കുകയും അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പെരുംജീരക എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക, ഇത് മുടി പൊട്ടുന്നതും കൊഴിയുന്നതും കുറയ്ക്കാൻ സഹായിയ്ക്കുന്നു. ഇരുമ്പ്, മഗ്നീഷ്യം ചെമ്പ് തുടങ്ങിയ ധാതുക്കൾ പെരുംജീരക എണ്ണയിൽ കാണപ്പെടുന്നു, ഇത് മുടി വളർച്ചയ്ക്ക് സഹായകമാണെന്ന് വിദഗ്ധർ പറയുന്നു.  

2. സുന്ദരമായ ചർമ്മത്തിന് പെരുംജീരക എണ്ണ  ഉപയോഗിക്കാം 

മുഖത്ത് ചെറിയ പാടുകളും മുഖക്കുരുവും ഉണ്ടെങ്കിൽ, അത് ഇല്ലാതാക്കാൻ പെരുംജീരകം എണ്ണ ഫലപ്രദമാണ് . 
പെരുംജീരകം എണ്ണയിൽ ആന്‍റി ബാക്ടീരിയൽ, ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ഏതെങ്കിലും തരത്തിലുള്ള അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് കൂടാതെ പെരുംജീരക എണ്ണ ചർമ്മത്തിന് തിളക്കവും  നൽകുന്നു.

3. ദഹനപ്രശ്നത്തിന് പരിഹാരം  

മലബന്ധത്തിന്‍റെ പ്രശ്‌നം നിങ്ങളെ അലട്ടുകയും ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ പെരുംജീരകം എണ്ണ ഉൾപ്പെടുത്തുക. പെരുംജീരകം എണ്ണയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടൽ നന്നായി വൃത്തിയാക്കുന്നു. ഇത് മലശോധനം എളുപ്പമാക്കുന്നു, ദഹനക്കേട്, ഗ്യാസ് എന്നിവയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. പെരുംജീരകം വയറിനും ദഹനത്തിനും ഏറെ സഹായിക്കുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 

Trending News