Chia Seed: ചിയാ സീഡ് കഴിക്കുമ്പോള്‍ ഈ 3 തെറ്റുകള്‍ വരുത്തരുത്; പണി പാളും!

Chia Seed Side Effects: ചിയ വിത്ത് ധാരാളമായി കഴിക്കുന്നത് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Jul 18, 2024, 07:23 PM IST
  • ചിയ വിത്തുകൾ ഒരിക്കലും കുതിർക്കാതെ കഴിക്കരുത്.
  • വലിയ അളവിൽ ചിയ വിത്തുകൾ കഴിക്കരുത്.
  • മരുന്നിനൊപ്പവും ചിയ വിത്തുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
Chia Seed: ചിയാ സീഡ് കഴിക്കുമ്പോള്‍ ഈ 3 തെറ്റുകള്‍ വരുത്തരുത്; പണി പാളും!

ആരോഗ്യ ഗുണത്തിന്റെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ് ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയ ചിയ സീഡുകൾ. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും പ്രധാനം ചെയ്യുന്ന ഒന്നാണ് ചിയസീഡ്. എന്നാൽ ഇവ ധാരാളമായി കഴിക്കുന്നത് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.

ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ മികച്ച ഉറവിടം കൂടിയാണിവ. ഭക്ഷണത്തിലൂടെ മാത്രം ശരീരത്തിന് ലഭിക്കേണ്ട അമിനോ ആസിഡുകളും ചിയ സീഡിൽ അടറങ്ങയിട്ടുണ്ട്. ഈ അമിനോ ആസിഡുകൾ ശരീരത്തിന് നിർമ്മിക്കാൻ കഴിയാത്തവയാണ്. അതേസമയം ചിയ വിത്തുകൾ ഉപയോഗിക്കുമ്പോൾ ഈ മൂന്ന് തെറ്റുകൾ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ALSO READ: ഒറ്റ ദിവസം കൊണ്ട് യൂറിക് ആസിഡിനെ വരച്ച വരയില്‍ നിര്‍ത്താം; ഈ ജ്യൂസ് മാത്രം മതി!

ചിയ സീഡുകൾ കുതിർക്കാതെ കഴിക്കരുത്

ചിയ സീഡുകൾ ഒരിക്കലും കുതിർക്കാതെ കഴിക്കരുത്. വെള്ളം അല്ലെങ്കിൽ പാലുപയോഗിച്ച് ചിയ വിത്തുകൾ കുതിർത്ത ശേഷം മാത്രം കഴിക്കുക.  ഉണങ്ങിയ ചിയ സീഡുകൾ കഴിച്ച് വെള്ളം കുടിച്ചാൽ അവ വയറ്റിൽ പോയി വീർക്കുന്നു. ഇതുമൂലം അന്നനാളത്തിൽ തടസ്സങ്ങൾ ഉണ്ടാകാം. 

എത്ര കഴിക്കണം? 

ചിയ സീഡുകൾ ശരീരത്തിന് വളരെ ഗുണം ചെയ്യും, എന്നാൽ വലിയ അളവിൽ ചിയ സീഡുകൾ ഒരേസമയം കഴിക്കണരുത്. ഒരു ദിവസം അഞ്ച് സ്പൂണിൽ അധികം ചിയ സീഡ് കഴിക്കരുത്. ദിവസത്തിൻ്റെ തുടക്കത്തിൽ ഒരു ടീസ്പൂൺ ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തത് കഴിക്കുക എന്നതാണ് ഏറ്റവും അനുയോജ്യമായ നടപടി. ചിയ സീഡ് അമിതമായി കഴിക്കുന്നത് മലബന്ധം, വയറിളക്കം അല്ലെങ്കിൽ ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. 

മരുന്നിനൊപ്പം അരുത്...

ചിയ സീഡുകൾ രക്തത്തിലെ പഞ്ചസാരയും ഉയർന്ന രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമുള്ള രോഗികൾ ചിയ വിത്തുകൾക്കൊപ്പം മരുന്ന് കഴിക്കരുത്. അല്ലെങ്കിൽ ആദ്യം ഒരു ഡോക്ടറെ സമീപിക്കുക. ബിപി, ഷുഗർ നിയന്ത്രണ മരുന്നുകൾ എന്നിവയ്‌ക്കൊപ്പം ചിയ വിത്തുകൾ കഴിക്കുകയാണെങ്കിൽ, രക്തത്തിലെ പഞ്ചസാരയും ബിപിയും അതിവേഗം കുറയുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News