കല്യാണം Live, സദ്യ Home delivery,വധു വരന്മാര്‍ക്ക് അനുഗ്രഹം Online, ഇത് Chennai Style Wedding..!!
ഇത് താൻ ചെന്നൈ സ്റ്റൈൽ wedding...!!
ചെന്നൈയില്‍ അടുത്തിടെ നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്
കോവിഡ്-19 (COVID-19) പിടിമുറുക്കിയപ്പോള്‍ ആഘോഷങ്ങള്‍ക്കുള്ള ഒത്തുചേരലും കളി തമാശകളും, വിഭവ സമൃദ്ധമായ സദ്യയു മൊക്കെ ഏറെക്കുറെ അപ്രത്യക്ഷമായി എന്നുതന്നെ പറയാം... അല്ലെങ്കില്‍ സാഹചര്യങ്ങളോട് നാം പൊരുത്തപ്പെട്ടു എന്നു പറയുന്നതാവും കൂടുതല്‍ ശരി....
കൊറോണയുടെ (Corona virus) വരവോടെ നിറം മങ്ങിയ ഒന്നാണ് വിവാഹങ്ങൾ. നാലാളെ വിളിച്ചുചേര്‍ത്ത് വിഭവ സമൃദ്ധമായ സദ്യയും കൊടുത്ത് നടത്തേണ്ട കല്യാണം വെറും 50 പേരിലേക്കാക്കി ചുരുക്കാൻ നാം നിർബന്ധിതരായി. വിവാഹചടങ്ങുകള്‍ ലൈവ് സ്ട്രീം ചെയ്യാം, എന്നാല്‍ സദ്യയോ? വിഭവസമൃദ്ധമായ സദ്യ കഴിക്കാതെ എന്ത് വിവാഹം എന്ന് പരിതപിക്കുന്നവർ ഏറെയാണ്.
എന്നാല്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ നാം പഠിച്ചിരിയ്ക്കുന്നു എന്നാണ് അടുത്തിടെ ചെന്നൈയില്‍ നടന്ന ഒരു വിവാഹം തെളിയിക്കുന്നത്.
ഈ കല്യാണത്തിന് അച്ചടിച്ച കല്യാണ കുറി തന്നെ വ്യത്യസ്തമായിരുന്നു. '10-ാം തിയതി (വിവാഹ ദിവസം) നിങ്ങളുടെ വീട്ടുപടിക്കൽ എത്തുന്ന സദ്യ ആസ്വദിച്ചു വധു വരന്മാരെ ഓൺലൈൻ ആയി അനുഗ്രഹിക്കണം' ക്ഷണക്കത്ത് വ്യക്തമാക്കി.
ശിവപ്രകാശ്, മഹതി എന്നിവരുടെ വിവാഹത്തിനാണ് കല്യാണ സദ്യ home delivery ചെയ്തത്. കല്യാണ ക്ഷണക്കത്തിൽ ഡിസംബർ 10-ന് നടന്ന വിവാഹം തത്സമയം കാണാനുള്ള ലിങ്ക് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഏറ്റവും താഴെയായി "10-ാം തിയതി (വിവാഹ ദിവസം) നിങ്ങളുടെ വീട്ടുപടിക്കൽ എത്തുന്ന സദ്യ ആസ്വദിച്ചു വധു വരന്മാരെ ഓൺലൈൻ ആയി അനുഗ്രഹിക്കണം" എന്ന ഭാഗം പലർക്കും ഒരു പുതുമ ആയിരുന്നു.
Also read: COVID-19: സംസ്ഥാനത്ത് 4,698 പേര്‍ക്കുകൂടി കോവിഡ്, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
തന്‍റെ മകന്‍റെ കല്യാണം വെറും 'കൊറോണ കല്യാണം' ആക്കി ചുരുക്കാൻ താല്പര്യം ഇല്ലായിരുന്ന ഒരു പിതാവിന്‍റെ മനസില്‍ തോന്നിയ ആശയമാണ് സദ്യ home delivery നടത്തുക എന്നത്. ആദ്യം നടപ്പുള്ള സംഭവമല്ല എന്ന് തോന്നിയെങ്കിലും തീരുമാനിച്ചുറപ്പിച്ചതോടെ വിവാഹത്തിന് ക്ഷണിക്കപ്പെട്ടവർക്ക് വീട്ടു പടിക്കൽ വിഭവസമൃദ്ധമായ സദ്യയെത്തി.... അതും ഭംഗിയുള്ള പാക്കി൦ഗില്‍ ...!!
New trend of marriage invitation. Marriage food will be delivered at your doorstep. pic.twitter.com/ooEz1qbsvP
— Shivani (@Astro_Healer_Sh) December 10, 2020