നാല് രീതിയില്‍ ധരിക്കാവുന്ന വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് പ്രമുഖ ഡിസൈനര്‍. നൈജീരിയന്‍ ഫാഷന്‍ ഡിസൈനറായ ഒയില്‍ഡ അഖിന്‍ ഫെന്‍വയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മരതക പച്ച നിറത്തിലും, സ്വര്‍ണ നിറത്തിലും നീല നിറത്തിലുമുള്ള ഈ വസ്ത്രങ്ങള്‍ വിവിധ രീതിയില്‍ ധരിക്കാവുന്നതാണ്.
നഗ്നമെന്ന് തോന്നും വിവാഹ വസ്ത്രങ്ങള്‍, ഫാഷന്‍ രംഗത്തെ പുതു വിപ്ലവം!!
ഇതിന്‍റെ വീഡിയോ ഒയില്‍ഡ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ധരിക്കുന്നയാളുടെ മാനസികാവസ്ഥയ്ക്കും പാര്‍ട്ടികള്‍ക്കും അനുസരിച്ച് സ്റ്റൈല്‍ ചെയ്യാവുന്ന രീതിയിലാണ് ഈ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ലീവിനും നെക്കിനും ഉള്‍പ്പടെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സ്കാന്‍ മീ: ക്യൂ ആര്‍ കോഡ് ഇനി ടീ ഷര്‍ട്ടിലും!
ജനോറി എന്നാണ് ഒയില്‍ഡയുടെ ബ്രാന്‍ഡിന്‍റെ പേര്. ഏറെ സമയം എടുത്താണ് ഒയില്‍ഡയും സംഘവും ഇത്തരം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. സ്ലീവ് വ്യത്യസ്ത രീതിയില്‍ വരച്ചു തയാറാക്കിയ ശേഷമാണ് ഇവര്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാറുള്ളത്. സമാനമായ കണ്ടുപിടിത്തങ്ങളിലൂടെ മുന്‍പും ഒയില്‍ഡ ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്.