Optical Illusion : നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയമെന്താണ്? ഉത്തരം ഈ ചിത്രം പറയും

 Optical Illusion Deepest Fear Test : നിങ്ങളുടെ ഭയം എന്താണെന്ന് പലപ്പോഴും നിങ്ങൾക്ക് മനസിലാകണമെന്നില്ല. നമ്മുടെ ചില ഭയങ്ങൾ പലപ്പോഴും ഉപബോധ മനസിന് മാത്രം അറിയുന്ന കാര്യമായിരിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 27, 2022, 02:20 PM IST
  • നിങ്ങളുടെ ഭയം എന്താണെന്ന് പലപ്പോഴും നിങ്ങൾക്ക് മനസിലാകണമെന്നില്ല. നമ്മുടെ ചില ഭയങ്ങൾ പലപ്പോഴും ഉപബോധ മനസിന് മാത്രം അറിയുന്ന കാര്യമായിരിക്കും.
  • ചിത്രകാരനായ വ്ലാഡിമിർ കുഷ് ഒരുക്കിയ ചിത്രമാണിത്.
  • ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് ആദ്യം കണ്ടതെന്ന് അനുസരിച്ച് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്താണെന്ന് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും
Optical Illusion : നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയമെന്താണ്? ഉത്തരം ഈ ചിത്രം പറയും

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. രോഗികളുടെ മാനസിക അവസ്ഥയും, സ്വഭാവവും, വ്യക്തിത്വവും ഒക്കെ മനസിലാക്കാൻ പലപ്പോഴും മാനസിക ആരോഗ്യ വിദഗ്ദ്ധന്മാർ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. രോഗികളുടെ ഉള്ളിലുള്ള അവർക്ക് പോലെയും അറിയാത്ത പ്രശ്‍നങ്ങളും, ഭയങ്ങളും ഒക്കെ കണ്ടുപിടിക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കുമെന്നാണ്  മാനസിക ആരോഗ്യ വിദഗ്ദ്ധന്മാർ അഭിപ്രായപ്പെടുന്നത്. ഒരാളുടെ മൂഡ്, ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം  ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ഈ ചിത്രങ്ങളുടെ ഈ സവിശേഷത തന്നെയാണ് മാനസിക ആരോഗ്യ വിദഗ്ദ്ധന്മാറീ സഹായിക്കുന്നത്. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇപ്പോൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്താണെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രമാണ് സാമൂഹിക മധ്യാമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

നിങ്ങളുടെ ഭയം എന്താണെന്ന് പലപ്പോഴും നിങ്ങൾക്ക് മനസിലാകണമെന്നില്ല. നമ്മുടെ ചില ഭയങ്ങൾ പലപ്പോഴും ഉപബോധ മനസിന് മാത്രം അറിയുന്ന കാര്യമായിരിക്കും. നിങ്ങളുടെ ഏറ്റവും വലിയ ഭയം എന്താണെന്ന് മനസിലാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ചിത്രം നിങ്ങളെ സഹായിക്കും. ചിത്രകാരനായ വ്ലാഡിമിർ കുഷ് ഒരുക്കിയ ചിത്രമാണിത്. ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് ആദ്യം കണ്ടതെന്ന് അനുസരിച്ച് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്താണെന്ന് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. ഈ ചിത്രത്തിൽ നിങ്ങൾക്ക് ഒരു ആപ്പിൾ, ഒരു കത്തി, ഒരു ചിത്രശലഭം, ഒരു പുഴു എന്നിവ കാണാൻ കഴിയും. നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കണ്ടതെന്താണ്?

ALSO READ: Optical Illusion Trust Test : നിങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്നവരാണോ? ഉത്തരം ഈ ചിത്രം പറയും

നിങ്ങൾ കണ്ടത് ഒരു കത്തിയാണെങ്കിൽ 

നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കണ്ടത് ഒരു കത്തിയാണെങ്കിൽ നിങ്ങളുടെ ഏറ്റവും വലിയ ഭയം മാരക രോഗങ്ങളും, മരണവുമാണ്. ഇതാണ് നിങ്ങളുടെ ഭയമെന്ന് നിങ്ങൾക്ക് അറിയിലായിരിക്കും, പക്ഷെ നിങ്ങളുടെ ഉപബോധ മനസ്സിൽ ഈ ഭയം നിലനിൽക്കുന്നുണ്ട്. പ്രായമാകുന്നതും, രോഗം വരുന്നതും മരിക്കുന്നതുമാണ് നിങ്ങളുടെ ഭയങ്ങളിൽ പ്രധാനം. നിങ്ങൾ മിക്കപ്പോഴും ഇതിനെ കുറിച്ച് സ്വപ്‌നങ്ങൾ കണ്ടിരിക്കാനും സാധ്യതയുണ്ട്.

നിങ്ങൾ കണ്ടത് ഒരു പുഴുവിനെയാണെങ്കിൽ 

നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കണ്ടത് ഒരു  പുഴുവിനെയാണെങ്കിൽ  നിങ്ങളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത് പ്രേതങ്ങളും, ആത്മാക്കളും, ദുഷ്ടശക്തികളുമാണ്. നിങ്ങൾക്ക് കണ്ടിട്ടില്ലാത്തതിനെ നിങ്ങൾക്ക് നേരിടാൻ കഴിയാത്തതിനെയാണ് നിങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. കാറ്റത്ത് വാതിൽ തുറന്നാൽ പോലും അത് പ്രേതമാണ് അല്ലെങ്കിൽ ഏതേലും ദുഷ്ട ശക്തിയാണെന്ന് നിങ്ങൾ ഭയപ്പെടാറുണ്ട്. 

നിങ്ങൾ കണ്ടത് ഒരു ചിത്രശലഭത്തെയാണെങ്കിൽ 

നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കണ്ടത് ഒരു ചിത്രശലഭത്തെയാണെങ്കിൽ നിങ്ങൾ ഭയപ്പെടുന്നത് ചതിയാണ്. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും പോലും നിങ്ങളെ ചതിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ട്. നിങ്ങൾക്ക് ആരെയും പെട്ടെന്ന് വിശ്വസിക്കാൻ കഴിയില്ല, നിങ്ങളുടെ പ്രണയ ബന്ധങ്ങളെയും, വിവാഹ ജീവിതത്തെയും ഇത് സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിൽ നിങ്ങൾ ഒരുപാട് ചതികളും മറ്റും നേരിടേണ്ടി വന്നിട്ടുണ്ട്. അത് തന്നെയാണ് ഈ ഭയത്തിന് പിന്നിലെയും കാരണം.

നിങ്ങൾ കണ്ടത് ഒരു ആപ്പിളാണെങ്കിൽ

നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കണ്ടത് ഒരു ആപ്പിളാണെങ്കിൽ നിങ്ങളുടെ ഏറ്റവും വലിയ ഭയം മരണത്തെ സംബന്ധിച്ചുള്ളതാണ്. നിങ്ങളുടെ യാഥാർത്ഥ്യം അംഗീകരിക്കാനുള്ള വിമുഖതയാണ് ഇത് ചൂണ്ടി കാട്ടുന്നത്. നിങ്ങളുടെ വളരെയടുത്ത ബന്ധുക്കളോ, സുഹൃത്തുക്കളോ അടുത്തിടെ മരണപ്പെട്ടിട്ടുണ്ടാകും. അത് തന്നെയാണ് താനാണ് അടുത്തടുത്തായി മരിക്കാൻ പോകുന്നതെന്ന പേടി നിങ്ങളിൽ ഉണ്ടാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News