Optical Illusion Trust Test : നിങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്നവരാണോ? ഉത്തരം ഈ ചിത്രം പറയും

Optical Illusion Trust Personality Test : നിങ്ങളുടെ ശരിയായ വിശ്വാസ്യ യോഗ്യതയല്ല ഇത് സൂചിപ്പിക്കുന്നത്. പക്ഷെ മറ്റുള്ളവരുടെ പെരുമാറ്റത്തിൽ നിന്ന് നിങ്ങൾക്ക് ഉണ്ടാകുന്ന തോന്നലാണ് ഈ  ചിത്രം കാണിച്ച് തരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 02:25 PM IST
  • നിങ്ങളുടെ ശരിയായ വിശ്വാസ്യ യോഗ്യതയല്ല ഇത് സൂചിപ്പിക്കുന്നത്. പക്ഷെ മറ്റുള്ളവരുടെ പെരുമാറ്റത്തിൽ നിന്ന് നിങ്ങൾക്ക് ഉണ്ടാകുന്ന തോന്നലാണ് ഈ ചിത്രം കാണിച്ച് തരുന്നത്.
  • ടിക്കറ്റോക് യൂസർ ചാൾസ് മാരിയറ്റ് ആണ് ഈ ചിത്രം പങ്കുവെച്ചത്. ചാൾസ് ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ദിവസേന പങ്കുവെക്കാറുണ്ട്.
  • ഈ പോസ്റ്റിന് ഇതിനോടകം തന്നെ 43.2 മില്യൺ ലൈക്കുകൾ ലഭിച്ച് കഴിഞ്ഞു
Optical Illusion Trust Test : നിങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്നവരാണോ? ഉത്തരം ഈ ചിത്രം പറയും

Optical Illusion Trust Test : പലപ്പോഴും ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ രോഗികളുടെ ചില  വ്യക്തിത്വ സവിശേഷതകൾ കണ്ടെത്താൻ മനശാസ്ത്ര വിദഗ്ദ്ധന്മാർ ഉപയോഗിക്കാറുണ്ട്. ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രത്തിലൂടെ ഒരു വ്യക്തിക്ക് സ്വന്തമായി അറിയാത്ത കാര്യങ്ങൾ പോലും മനസിലാക്കാൻ സാധിക്കും. ഒരു വസ്തുവിന്റെയോ ഡ്രോയിംഗിന്റെയോ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മനസ്സിനെ തെറ്റിധരിപ്പിക്കുന്ന  ആകർഷകമായ ചിത്രങ്ങളായിരിക്കും പലപ്പോഴും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഇത് നിങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകും. നിങ്ങളുടെ ചിന്താഗതിക്കും സ്വഭാവത്തിനും വ്യക്തിത്വത്തിനും ഒക്കെ ഈ തെറ്റിധാരണ ഉണ്ടാകുന്നതിൽ വലിയ ഒരു പങ്കുണ്ട്. അതിനാൽ തന്നെയാണ് ഇത്തരം ചിത്രങ്ങളിലൂടെ ഒരാളുടെ വ്യക്തിത്വ - സ്വഭാവ സവിശേഷതകൾ കണ്ടെത്താൻ സാധിക്കുന്നത്. നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടക്കുകയാണ് ഇത്തരന്എം ചിത്രങ്ങൾ ചെയ്യുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. 

ഇപ്പോൾ നിങ്ങളുടെ വ്യക്തിത്വത്തിൽ ഏറ്റവും പ്രധാനമായ വിശ്വാസം അളക്കാനുള്ള ഒരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നിങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന പല അവസങ്ങളും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും.  നിങ്ങളുടെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളാണോയെന്ന് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം പറയും. നിങ്ങളുടെ ശരിയായ വിശ്വാസ്യ യോഗ്യതയല്ല ഇത് സൂചിപ്പിക്കുന്നത്. പക്ഷെ മറ്റുള്ളവരുടെ പെരുമാറ്റത്തിൽ നിന്ന് നിങ്ങൾക്ക് ഉണ്ടാകുന്ന തോന്നലാണ് ഈ  ചിത്രം കാണിച്ച് തരുന്നത്. ഈ ചിത്രത്തിൽ ദമ്പതികൾ അല്ലെങ്കിൽ കമിതാക്കൾ ഒരു പൂന്തോട്ടത്തിൽ ഇരിക്കുന്നത് കാണാം. കൂടാതെ ഒരാൾ പിറകിൽ ഒളിച്ചിരിക്കുന്നതും കാണാം. എന്നാതാണ് നിങ്ങൾ ആദ്യത്തെ 16 സെക്കന്റുകളിൽ കണ്ടത്.

ALSO READ: Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം ശ്രദ്ധിച്ചതെന്ത്? അത് നിങ്ങളുടെ വ്യക്തിത്വം പറയും

നിങ്ങൾ ദമ്പതികളെയാണ് ആദ്യം കണ്ടതെങ്കിൽ

നിങ്ങൾ ആദ്യം ദമ്പതികളെയാണ് കണ്ടതെങ്കിൽ നിങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്നവരാണെന്നാണ് അർധം. നിങ്ങളുടെ ചുറ്റുമുള്ളവരിൽ നിങ്ങൾ അത്തരത്തിൽ തോന്നൽ ഉണ്ടാക്കാറുമുണ്ട്. നിങ്ങൾക്ക് ഒന്നുകിൽ ദീർഘകാലമായി ഒരു പ്രണയബന്ധമുണ്ട്, അല്ലെങ്കിൽ നിങ്ങൾ വിവാഹതരാണ്. ഇത് രണ്ടും അല്ലെങ്കിൽ നിങ്ങൾ അത്തരത്തിലൊരു പ്രണയബന്ധത്തിനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ചുറ്റുമുള്ളവർക്ക് നിങ്ങളെ വളരെയധികം വിശ്വാസം ഉള്ളതിനാൽ തന്നെ എല്ലാ രഹസ്യങ്ങളും നിങ്ങളോട് തുറന്ന് പറയും.

 നിങ്ങൾ ഒളിച്ചിരിക്കുന്ന ആളെയാണ് ആദ്യം കണ്ടതെങ്കിൽ 

നിങ്ങൾ ഒളിച്ചിരിക്കുന്ന ആളെയാണ് ആദ്യം കണ്ടെതെങ്കിൽ നിങ്ങൾ വളരെ ശാന്ത സ്വഭാവക്കാരനാണ്. ക്രിയാത്മകമായി പ്രവർത്തിക്കുന്നവും എന്നാൽ അതിമോഹികളുമാണ്. നിങ്ങളുടെ ശാന്ത സ്വഭാവം പലപ്പോഴും അഹങ്കരമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതിനാൽ താനേ ആളുകൾ നിങ്ങളെ പെട്ടെന്ന് തന്നെ വിശ്വസിക്കാറില്ല.  ടിക്കറ്റോക് യൂസർ ചാൾസ് മാരിയറ്റ് ആണ് ഈ ചിത്രം പങ്കുവെച്ചത്. ചാൾസ് ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ദിവസേന പങ്കുവെക്കാറുണ്ട്. ഈ പോസ്റ്റിന് ഇതിനോടകം തന്നെ 43.2 മില്യൺ ലൈക്കുകൾ ലഭിച്ച് കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News