സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടാറുള്ളത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറിച്ച് പോലും മനസിലാക്കാൻ സഹായിക്കുന്ന ഇത്തരം ചിത്രങ്ങൾ നമ്മുടെ കണ്ണുകൾക്കും മനസുകൾക്കും മികച്ച ഒരു വ്യായാമം കൂടിയാണ്. രോഗികളെ പൂർണമായി മനസിലാക്കാൻ പലപ്പോഴും മനശാസ്ത്ര വിദഗ്തർ ഇത്തരം ചിത്രങ്ങളുപയോഗിക്കാറുണ്ട്. മ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്. സാധാരണ ജീവിതത്തിലെ വിരസത മാറ്റാൻ ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരം ചിത്രങ്ങൾ ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ബ്രൈറ്റ് സൈഡ് എന്ന ചാനലിൽ നിന്ന് യൂട്യൂബിൽ പങ്കുവെച്ച ഒരു ചിത്രമാണിത്. രണ്ട് സ്ത്രീകളിരുന്ന് ചായ കുടിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിൽ 2 എലികൾ ഒളിച്ചിരിപ്പുണ്ട്. അതിനെ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ. ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന എലികളെ കണ്ടെത്താൻ കഴിയാതെ നിരവധി പേരാണ് കുഴങ്ങിയത്. ഈ എലികളെ കണ്ടെത്താൻ നിങ്ങൾക്ക് ആകെ 5 സെക്കന്റുകൾ മാത്രമാണ് സമയം ഉള്ളത്. ഈ 5 സെക്കന്റുകൾക്കുള്ളിൽ നിങ്ങൾക്ക് ഈ എലികളെ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ അതീവ ബുദ്ധിശാലിയാണെന്നാണ് അർത്ഥം. നിങ്ങളക്ക് എലികളെ കണ്ടെത്തമോയെന്ന് ശ്രമിച്ച് നോക്കൂ.
ALSO READ: Optical Illusion: മാനുകൾക്കിടയിൽ ഒരു മയിൽ! 15 സെക്കൻഡിൽ കണ്ടെത്താമോ?
എലികളെ കാണാം
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കാൻ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...