Optical Illusion IQ Test : നിങ്ങൾ ബുദ്ധിമാനാണോന്ന് അറിയണോ? ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പൂമ്പാറ്റയെ 5 സെക്കന്റുകളിൽ കണ്ടെത്തൂ

Optical Illusion IQ Test : ബ്രൈറ്റ് സൈഡിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 01:18 PM IST
  • ബ്രൈറ്റ് സൈഡിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്.
  • ഒരു പൂന്തോട്ടത്തിന് അരികിൽ ഉള്ള ഒരു കുളത്തിന്റെ വീഡിയോയാണ് ഇത്. വളരെ സുന്ദരമായ ഒരു ചിത്രമാണിത്.
  • നിങ്ങൾ ബുദ്ധിമാനാണെങ്കിൽ ഈ പൂമ്പാറ്റയെ 5 സെക്കന്റുകളിൽ കണ്ടെത്തൂ.
 Optical Illusion IQ Test : നിങ്ങൾ ബുദ്ധിമാനാണോന്ന് അറിയണോ? ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പൂമ്പാറ്റയെ 5 സെക്കന്റുകളിൽ കണ്ടെത്തൂ

സാമൂഹിക മാധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളിൽ സമയം ചിലവഴിക്കുന്ന ആളുകളുടെ എണ്ണം കുറവല്ല. ആളുകൾ പലപ്പോഴും തങ്ങളുടെ ടെൻഷനും സ്‌ട്രെസും കുറയ്ക്കാനും വിഷമം മാറാനും ഇത്തരം ചിത്രങ്ങളിൽ സമയം ചിലവഴിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ തലച്ചോറിന് വളരെ നല്ലൊരു വ്യായാമം കൂടിയാണ്. ആളുകളുടെ ഏകാഗ്രത കൂട്ടാനും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. നിങ്ങൾക്ക് നിങ്ങളെ കുറിച്ച് അറിയാത്ത ചില കാര്യങ്ങൾ പോലും കണ്ടെത്താൻ ഇത്തരം ചിത്രങ്ങളിലൂടെ സാധിക്കാറുണ്ട്. ചിലപ്പോഴൊക്കെ മാനസിക ആരോഗ്യ വിദഗ്ദ്ധന്മാരും ഇതിനായി ഈ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. പലതരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളുണ്ട്. ഫിസിക്കൽ, സൈക്കോളജിക്കൽ, കോഗിനിറ്റേവ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഇല്ല്യൂഷനുകൾ ഉണ്ടാക്കാൻ ചിത്രങ്ങൾക്ക് സാധിക്കാറുണ്ട്. 

ഇത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ബ്രൈറ്റ് സൈഡിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്. ഒരു പൂന്തോട്ടത്തിന് അരികിൽ ഉള്ള ഒരു കുളത്തിന്റെ വീഡിയോയാണ് ഇത്. വളരെ സുന്ദരമായ ഒരു ചിത്രമാണിത്. ഈ കുളത്തിൽ താമരയും നടക്കാനുള്ള സ്റ്റെപ്പുകളും ഒക്കെ ഈ ചിത്രത്തിൽ കാണാം. എന്നാൽ ഈ ചിത്രത്തിൽ ഒരു പൂമ്പാറ്റ ഒളിച്ചിരിപ്പുണ്ട്. നിങ്ങൾ ബുദ്ധിമാനാണെങ്കിൽ ഈ പൂമ്പാറ്റയെ 5 സെക്കന്റുകളിൽ കണ്ടെത്തൂ. 

ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒരു യുവാവ് ഒളിച്ചിരിപ്പുണ്ട്; 11 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്താമോ?

പൂമ്പാറ്റയെ കാണാം

Optical Illusion

 ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News