നിങ്ങളുടെ ബുദ്ധികൂർമ്മത വർധിപ്പിക്കാനുള്ള ഏറ്റവും രസകരമായ വഴിയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഫോട്ടോകൾ മുതൽ ആർട്ടിസ്റ്റുകൾ വരച്ച ചിത്രങ്ങളിൽ വരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ പോലും കണ്ടെത്താൻ കഴിയാത്ത വസ്തുക്കൾ ഒളിച്ചിരിപ്പുണ്ടാകും. ചില ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിത്വ സവിശേഷതകൾ വെളിപ്പെടുത്താൻ സഹായിക്കുമെങ്കിൽ, മറ്റ് ചിത്രങ്ങൾ നിങ്ങളുടെ നിരീക്ഷണ കഴിവുകളും ബുദ്ധിയും പരീക്ഷിക്കാൻ സഹായിക്കും. പലപ്പോഴും മാനസികാരോഗ്യ വിദഗ്തൻമാരും ഇത്തരം ചിത്രങ്ങൾ രോഗികളെ പൂർണമായും മനസിലാക്കാൻ ഉപയോഗിക്കാറുണ്ട്.
ഇപ്പോൾ ഒരു കാട്ടിലെ പുൽമേടിന്റെ ചിത്രമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ ഇത് ഉണങ്ങിയ പുൽമേടിന്റെ ചിത്രമാണ്. ഈ പുല്ലുകൾക്കിടയിൽ ഒരു പുള്ളിപ്പുലി ഒളിച്ചിരിപ്പുണ്ട്. ഈ പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ. എന്നാൽ ഈ പുലിയെ കണ്ടെത്താൻ അധികനേരം എടുക്കരുത്. നിങ്ങൾ ഒരു ടൈമറിൽ 30 സെക്കന്റുകൾ സെറ്റ് ചെയ്തതിന് ശേഷം പുലിയെ കണ്ടുപിടിക്കാൻ ശ്രമിക്കുക. എത്രവേഗം കണ്ടെത്താൻ കഴിയുമോ അത്രയും നല്ലതാണ്. നല്ല നിരീക്ഷണപാടവം ഉള്ളവർക്ക് മാത്രമേ ഈ പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിയൂ,
ALSO READ: Optical Illusion : ചിത്രത്തിൽ ഒളിച്ചിരിക്കുന്ന രാഞ്ജിയെ 11 സെക്കന്റിൽ കണ്ടെത്താമോ?
പുള്ളിപ്പുലിയെ കാണാം
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...