Optical Illusion Video: ഈ ബോളുകൾ സഞ്ചരിക്കുന്നത് നേർരേഖയിലാണ്; നിങ്ങൾ വിശ്വസിക്കുമോ?

Optical Illusion Viral Video : പോൾ മിഷേൽ സിദ്ധ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 05:01 PM IST
  • പോൾ മിഷേൽ സിദ്ധ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോകളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷനെന്ന് പറയുന്നത്.
  • ഇതിൽ ഓരോ ബോളുകളും നേർരേഖയിൽ സഞ്ചരിച്ച് എട്ട് ബോളുകൾ ആകുമ്പോൾ അത് ഒരു വട്ടം ആയി മാറുകയാണ്.
Optical Illusion Video: ഈ ബോളുകൾ സഞ്ചരിക്കുന്നത് നേർരേഖയിലാണ്; നിങ്ങൾ വിശ്വസിക്കുമോ?

സാമൂഹിക മാധ്യങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടാറുള്ളത്. എന്നാൽ ഇപ്പോൾ ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. നമ്മുടെ ശ്രദ്ധ, വിവചന ബുദ്ധി, ഏകാഗ്രത ഇതൊക്കെ മനസിലാക്കാൻ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളും, പസിലുകളും ഒക്കെ സഹായിക്കാറുണ്ട്. രോഗികളെ കുറിച്ച് അവർ പറയാത്ത സ്വഭാവ സവിശേഷതകൾ മനസിലാക്കാൻ സൈക്കോളജിസ്റ്റുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ വീഡിയോ ആളുകളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഉത്തരം കണ്ടെത്തിയാൽ കൂടി വീഡിയോ വീണ്ടും ആളുകളെ കുഴപ്പത്തിലാക്കുകയാണ്.

പോൾ മിഷേൽ സിദ്ധ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ  ചുമന്ന വട്ടത്തിനകത്ത് എട്ട് ബോളുകൾ വട്ടത്തിൽ സഞ്ചരിക്കുകയാണ്. എന്നാൽ ശെരിക്കും ഈ ബോളുകൾ വട്ടത്തിലല്ല സഞ്ചരിക്കുന്നത്. പകരം ഈ ബോളുകൾ ഓരോന്നും നേർരേഖയിലാണ് സഞ്ചരിയ്ക്കുന്നത്. നിങ്ങൾക്കും ഇപ്പോൾ സംശയമായില്ലേ? ഇതിൽ ഓരോ ബോളുകളും നേർരേഖയിൽ സഞ്ചരിച്ച് എട്ട് ബോളുകൾ ആകുമ്പോൾ അത് ഒരു വട്ടം ആയി മാറുകയാണ്.  സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മുയലിനെ കണ്ടെത്താമോ? 7 സെക്കന്റുകൾ മാത്രമാണ് സമയം

വീഡിയോ കാണാം 

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോകളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷനെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെയെയോ വീഡിയോയെയോ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോകൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News