Post Office നിരവധി നിക്ഷേപ പദ്ധതികളും, ലൈഫ് ഇൻഷുറൻസ് പദ്ധതികളും വാഗ്ദാനം ചെയ്യുന്നുണ്ട്. ചെറിയ തുകകള്‍ ഒരു നിശ്ചിത കാലത്തേയ്ക്ക് നിക്ഷേപിച്ച് വലിയ സമ്പാദ്യം നേടാന്‍ ഇത്തരം സ്കീമുകള്‍ സാധാരണക്കാരെ സഹായിക്കുന്നു...
പ്രതിദിനം വളരെ കുറഞ്ഞ തുക നിക്ഷേപിച്ച് മെച്യൂരിറ്റിയിൽ വന്‍ തുക നേടാന്‍ സഹായകമാവുന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ് Indian Postal Service...!!
Post Office ല്‍ നിരവധി നിരവധി ലൈഫ് ഇൻഷുറൻസ് പദ്ധതികളുണ്ട്. ഈ പദ്ധതികളിലൊന്നാണ് ഗ്രാമ സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി (Gram Sumangal Rural Postal Life Insurance Scheme).
ഈ സ്കീമിന്‍റെ മറ്റൊരു പ്രധാന നേട്ടം, എന്നുപറയുന്നത് പ്രതിദിനം വളരെ ചെറിയ തുക മാത്രമേ നിക്ഷേപിക്കേണ്ടതായുള്ളൂ എന്നതാണ്. ഈ പദ്ധതിയില്‍ ദിവസേന നിക്ഷേപിക്കേണ്ടത് വെറും 95 രൂപ മാത്രമാണ്. സ്കീം അവസാനിക്കുമ്പോൾ നിങ്ങൾക്ക് 14 ലക്ഷം രൂപ ലഭിക്കും .
ഗ്രാമീണ മേഘലയില്‍ താമസിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഗ്രാമ സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി (Gram Sumangal Rural Postal Life Insurance Scheme).
Also read: Gold Rate: കോവിഡ് വ്യാപനം , ആശങ്കയില്‍ വിപണി, സ്വര്‍ണവില ഉയരുന്നു
ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പദ്ധതി 1995ലാണ് ആരംഭിച്ചത്. ഈ സ്കീമിന് കീഴിൽ 6 വ്യത്യസ്ത ഇൻഷുറൻസ് സ്കീമുകൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൊന്നാണ് ഗ്രാമം സുമംഗൽ (Gram Sumangal).
Also read: Indian Rupee Value: പ്രവാസികള്‍ക്ക് നേട്ടം, രൂപയുടെ മൂല്യം ഇടിയുന്നു
ഈ പദ്ധതിയില്‍ ചേരാന്‍ പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമ സുമംഗൽ (Gram Sumangal) പോളിസി രണ്ട് കാലയളവിലേക്ക് ലഭ്യമാണ്. ഇതിൽ 15 വര്‍ഷവും 20 വർഷവും ഉൾപ്പെടുന്നു. ഈ പോളിസി എടുക്കുന്ന വ്യക്തികള്‍ 19നും 45നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. 45 വയസ് പ്രായമുള്ളവര്‍ക്ക് 15 വർഷത്തേക്ക് ഈ സ്കീം എടുക്കാന്‍ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...