സപ്പോട്ട അല്ലെങ്കിൽ ചിക്കൂ, വളരെ രുചികരമായ അതിലുപരി ആരോഗ്യകരമായ ഒരു പഴമാണിത്. നമ്മുടെ ശരീരത്തിലെ ജലാംശം കുറയുമ്പോൾ സപ്പോട്ട കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. സപ്പോട്ടയിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ആയുർവേദ പ്രകാരം ഈ പഴം ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. സപ്പോട്ട കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാം..
സപ്പോട്ട കഴിക്കുന്നതിന്റെ നാല് ഗുണങ്ങൾ
1. സപ്പോട്ടയിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ അത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇത് കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദ പ്രശ്നം പരിഹരിക്കാം.
2. സപ്പോട്ട കഴിക്കുന്നത് വൃക്ക സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷിണം നൽകുന്നു. കിഡ്നി സ്റ്റോൺ ഉള്ളവർ സപ്പോട്ട കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
3. മ്യൂക്കസ് നീക്കം ചെയ്യുന്നതിൽ സപ്പോട്ട വളരെ ഉപയോഗപ്രദമാണ്. ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുള്ള സപ്പോട്ട ശരീരത്തെ പല പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
4. ശരീരത്തിൽ ഇരുമ്പിന്റെ അംശം ഇല്ലയെങ്കിൽ അസ്വസ്ഥതയും ശ്രദ്ധക്കുറവും അനുഭവപ്പെടാം. ഇത്തരമൊരു സാഹചര്യത്തിൽ സപ്പോട്ട കഴിക്കുന്നത് വളരെ ഗുണം ചെയ്യും.
സപ്പോട്ട അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ എന്തൊക്കെയാണ്?
സപ്പോട്ടഅമിതമായി കഴിക്കുന്നത് തൊണ്ടയിൽ ചൊറിച്ചിൽ ഉണ്ടാക്കും. പച്ച സപ്പോട്ട കഴിക്കുന്നത് ദഹനക്കേട്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകും.
Also Read: Health: അർബുദത്തെ പ്രതിരോധിക്കാം പതിവായുള്ള വ്യായാമത്തിലൂടെ
ആരൊക്കെ സപ്പോട്ട കഴിക്കാൻ പാടില്ല
പ്രമേഹം ഉള്ളവർ സപ്പോട്ട കഴിക്കുന്നത് ഡോക്ടറുടെ നിർദേശ പ്രകാരമായിരിക്കണം. കാരണം ഇത് കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.
സപ്പോട്ട എങ്ങനെ ഉപയോഗിക്കാം?
സപ്പോട്ട ഹൽവയുടെ രൂപത്തിൽ കഴിക്കാം.
ചിലർ മധുരമുള്ള സോസിന്റെ രൂപത്തിൽ സപ്പോട്ട കഴിക്കുന്നു.
സപ്പോട്ട ഷേക്ക് ആയി കഴിക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...