കോവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷമായി അടച്ചിട്ട സ്കൂളുകൾ വീണ്ടും സജീവമാകുകയാണ്. കോവിഡിന് മുൻപത്തെ നിലയിൽ സ്കൂളുകൾ വീണ്ടും പ്രവർത്തിക്കും. മഴക്കാലവും കോവിഡ് സാഹചര്യവും വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് കുട്ടികൾ വീണ്ടും സ്കൂളുകളിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തിൽ കോവിഡ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്ന ജാഗ്രതയോടെ വേണം കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ. കൃത്യമായി കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. മഴക്കാലത്ത് പകർച്ചാവ്യാധികൾ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ വ്യക്തിശുചിത്വം വളരെ പ്രധാനമാണ്.
കുട്ടികളെ സ്കൂളിലേക്ക് അയക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
-നിർബന്ധമായും മാസ്ക് ധരിക്കുക
-വൃത്തിയുള്ള മാസ്ക് ധരിക്കണം
-നനഞ്ഞതും പഴകിയതുമായ മാസ്ക് ധരിക്കരുത്
-മാസ്‌ക് താഴ്ത്തി സംസാരിക്കരുത്
-കൈകള്‍ എപ്പോഴും ശുചിത്വമുള്ളതായിരിക്കാൻ ശ്രദ്ധിക്കണം
-കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം
-കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ കൈ കൊണ്ട് സ്പർശിക്കരുത്
-പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്.
-കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവർ സ്‌കൂളില്‍ പോകരുത്.
-അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിക്കണം
-12 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്‌സിൻ സ്വീകരിക്കണം
-മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം
-സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
-സ്‌കൂള്‍ പരിസരത്ത് വെള്ളം കെട്ടില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം
-കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ മുന്‍കൈയെടുക്കണം
-വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആചരിക്കണം
-പാഴ് വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്
-തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുട്ടികൾക്ക് കുടിക്കാന്‍ കൊടുത്തുവിടുക
-ടോയ്‌ലറ്റില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക
-വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം
-എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്തിടപഴകരുത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...