Sesame Oil: ചർമ്മത്തിനും മുടിക്കും എള്ളെണ്ണ മികച്ചത്; അറിയാം എള്ളെണ്ണയുടെ അത്ഭുത ​ഗുണങ്ങൾ

Beauty benefits of sesame oil: പോഷക, പ്രതിരോധ, രോഗശാന്തി ഗുണങ്ങളാൽ സമ്പന്നമാണ് എള്ളെണ്ണ. ആയുർവേദത്തിൽ, എള്ള് വിത്തിൽ നിന്നുണ്ടാക്കുന്ന എണ്ണ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഉപയോ​ഗിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 01:11 PM IST
  • എള്ളിൽ ഏറ്റവും കൂടുതൽ എണ്ണ അടങ്ങിയിട്ടുള്ളതായി പറയപ്പെടുന്നു
  • അവയ്ക്ക് സൂര്യരശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനുള്ള ​ഗുണങ്ങളുമുണ്ട്
  • ഒമേഗ -6 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു
  • വിറ്റാമിൻ ബി, ഇ എന്നിവയാൽ സമ്പന്നമായ എള്ളെണ്ണയിൽ കാത്സ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്
Sesame Oil: ചർമ്മത്തിനും മുടിക്കും എള്ളെണ്ണ മികച്ചത്; അറിയാം എള്ളെണ്ണയുടെ അത്ഭുത ​ഗുണങ്ങൾ

എള്ള് ഭക്ഷണത്തിലും മധുരപലഹാരങ്ങളിലും ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചേരുവകളിൽ ഒന്നാണ്. എള്ളിൽ നിന്ന് ലഭിക്കുന്ന എണ്ണയും വളരെ ജനപ്രിയമാണ്. ആയുർവേദത്തിൽ, എള്ള് വിത്തിൽ നിന്നുണ്ടാക്കുന്ന എണ്ണ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഉപയോ​ഗിക്കുന്നു. ഇത് നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. പോഷക, പ്രതിരോധ, രോഗശാന്തി ഗുണങ്ങളാൽ സമ്പന്നമാണ് എള്ളെണ്ണ.

എള്ളിൽ ഏറ്റവും കൂടുതൽ എണ്ണ അടങ്ങിയിട്ടുള്ളതായി പറയപ്പെടുന്നു. അവയ്ക്ക് സൂര്യരശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനുള്ള  ​ഗുണങ്ങളുമുണ്ട്. അതിനാൽ, മസാജിന് ആയുർവേദം ഇത് ശുപാർശ ചെയ്യുന്നു. ഒമേഗ -6 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി, ഇ എന്നിവയാൽ സമ്പന്നമായ എള്ളെണ്ണയിൽ കാത്സ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.

ചർമ്മത്തിന്റെയും മുടിയുടെയും പരിചരണത്തിന് എള്ളെണ്ണ അനുയോജ്യമാണെന്ന് കരുതുന്നു. ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. അതിനാൽ ബാക്ടീരിയ, ഫംഗസ് അണുബാധകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിച്ച് ആരോഗ്യകരമായി നിലനിർത്തുന്നു.

അത്‌ലറ്റ്‌സ് ഫൂട്ട് പോലെയുള്ള ഫംഗസ് അണുബാധകൾ പോലും എള്ളെണ്ണ സുഖപ്പെടുത്തുമെന്ന് പറയപ്പെടുന്നു. ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും ചർമ്മത്തിന്റെ ഉപരിതലത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചർമ്മത്തിലേക്കും രോമകൂപങ്ങളിലേക്കും പോഷകങ്ങൾ എത്തിക്കുകയും ചെയ്യുന്നു. എള്ള് വിത്തിൽ നിന്നുള്ള എണ്ണയുടെ പ്രഭാവം വളരെ സൗമ്യമാണ്, ഇത് കുഞ്ഞുങ്ങൾക്കും ചർമ്മത്തിൽ ഉപയോ​ഗിക്കുന്നത് നല്ലതാണ്.

ALSO READ: Aloe Vera: ചർമ്മത്തിനും മുടിക്കും മികച്ചത്; കറ്റാർ വാഴ അത്ഭുത ​ഗുണങ്ങൾ നിറഞ്ഞത്

സൂര്യ രശ്മികളിൽ നിന്ന് സംരക്ഷിക്കുന്ന ഗുണങ്ങൾ ഉള്ളതിനാൽ, എള്ളെണ്ണ വിവിധ ചർമ്മ പ്രശ്നങ്ങൾ ശമിപ്പിക്കാനും അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് ചർമ്മത്തെ കറുത്ത പാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ചർമ്മത്തെ യുവത്വത്തോടെ സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ചർമ്മത്തിൽ എള്ളെണ്ണ ഉപയോ​ഗിച്ച് പതിവായി മസാജ് ചെയ്യുന്നത് സ്കിൻ കാൻസർ ഉൾപ്പെടെയുള്ള ചർമ്മപ്രശ്നങ്ങൾ തടയുമെന്ന് പറയപ്പെടുന്നു. കുളിക്കുന്നതിന് മുമ്പ് എണ്ണ പുരട്ടുന്നത് ക്ലോറിനേറ്റഡ് വെള്ളത്തിന്റെ ദോഷങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും.

മുഖത്തിനും ശരീരത്തിനും വേണ്ടിയുള്ള സ്‌ക്രബുകളിൽ എള്ള് എള്ള് ഉപയോ​ഗിച്ചുള്ള സ്ക്രബ് ടാൻ നീക്കം ചെയ്യാൻ സഹായിക്കും. എള്ള് സ്ക്രബ് തയ്യാറാക്കുന്നതിനായി എള്ള്, ഉണങ്ങിയ പുതിന ഇലകൾ, ഒരു ടേബിൾസ്പൂൺ നാരങ്ങാനീര്, തേൻ എന്നിവ എടുക്കുക. എള്ള് നന്നായി ചതച്ച് ഉണക്കിയ പുതിനയില ചേർത്ത് പൊടിയാക്കുക. ഇതിൽ നാരങ്ങാനീരും അൽപം തേനും മിക്‌സ് ചെയ്ത് മുഖത്തും കൈകളിലും പുരട്ടി മൃദുവായി മസാജ് ചെയ്യുക. അൽപനേരം വിശ്രമിക്കാൻ അനുവദിക്കുക. തുടർന്ന് വെള്ളം ഉപയോഗിച്ച് കഴുകുക. എള്ള് ടാൻ നീക്കം ചെയ്യാനും സഹായിക്കും. പുതിന ചർമ്മത്തിന് തിളക്കം നൽകുന്നു, തേൻ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മൃദുവാക്കുകയും ചെയ്യുന്നു.

എള്ള് പോഷകങ്ങളാൽ സമ്പന്നമായതിനാൽ, മുടിക്കും ഇവ ​ഗുണകരമാണ്. താരൻ, ഫംഗസ് അണുബാധ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മുടിയെയും തലയോട്ടിയെയും സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. വാസ്തവത്തിൽ, ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ചൂടാക്കിയ എള്ളെണ്ണ മുടിയിൽ പുരട്ടുന്നത് മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. ഇത് മുടിയെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. എള്ളെണ്ണ മുടിയുടെ അറ്റം പിളരുന്നത് തടയുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News