കൊടും വേനലിൽ കേരളമാകെ വെന്തുരുകുകയാണ്. പല ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്താണ് രേഖപ്പെടുത്തുന്നത്. ഉയർന്ന ചൂട് കാരണം പലരുടെയും ചർമ്മത്തിൽ കരുവാളിപ്പ് അഥവാ സൺ ടാൻ ഉണ്ടാകുന്നുണ്ട്. സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികളാണ് ഇതിന് കാരണം.
ഫേസ് പാക്കുകളും സൺ സ്‌ക്രീനുകളും ഉപയോഗിച്ച് സൺ ടാനിൽ നിന്ന് രക്ഷ നേടാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ, വളരെ കുറഞ്ഞ ചിലവിൽ ഫലപ്രദമായ ഒരു ഫേസ് പാക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അത്തരത്തിൽ ഒന്നാണ് തക്കാളി ഫേസ് പാക്കുകൾ. എങ്ങനെയാണ് ഫലപ്രദമായ തക്കാളി ഫേസ് പാക്കുകൾ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ALSO READ: തലവേദന വിട്ടൊഴിയുന്നില്ലേ...? ഈ 8 ഭക്ഷണങ്ങളാകാം കാരണം
വിറ്റാമിൻ എ, വിറ്റാമിൻ സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, നാരുകൾ, പ്രോട്ടീൻ, ലൈക്കോപീൻ എന്നിവയാൽ സമ്പുഷ്ടമായ ഒന്നാണ് തക്കാളി. വിറ്റാമിൻ സിയുടെയും മറ്റ് ആന്റി ഓക്‌സിഡന്റുകളുടെയും സാന്നിധ്യം ചർമ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇവയാൽ സമ്പന്നമായ തക്കാളി കൊണ്ടുള്ള ഫേസ് പാക്ക് കരുവാളിപ്പിൽ നിന്ന് വളരെ വേഗത്തിൽ മോചനം നേടാൻ സഹായിക്കും.
മൂന്ന വ്യത്യസ്ത തരം തക്കാളി ഫേസ് പാക്കുകൾ തയ്യാറാക്കാൻ ആവശ്യമായ സാമഗ്രികൾ
1. തക്കാളി നീര്
2. പഞ്ചസാര
3. തൈര്
4. നാരങ്ങാ നീര്
തക്കാളി ഫേസ് പാക്കുകൾ ഉണ്ടാക്കുന്ന വിധം
1. തക്കാളി നീരിലേയ്ക്ക് ഒരു ടീ സ്പൂൺ പഞ്ചസാര ചേർക്കുക. ഇതിന് ശേഷം ഇത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യാം. 15 - 20 മിനിട്ട് ഇത് മുഖത്ത് വെച്ചതിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് മാറ്റാൻ സഹായിക്കും.
2. രണ്ട് ടേബിൾ സ്പൂൺ തൈരിലേയ്ക്ക് തക്കാളി നീര് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. 10 മിനിട്ടിന് ശേഷം കഴുകി കളയാം.
3. രണ്ട് ടേബിൾ സ്പൂൺ തക്കാളി നീരിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കരുവാളിപ്പ് അകറ്റാൻ സഹായിക്കും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.