Food that trigger headache: തലവേദന വിട്ടൊഴിയുന്നില്ലേ...? ഈ 8 ഭക്ഷണങ്ങളാകാം കാരണം

Headache causing foods: പലരും ഇന്ന് അനുഭവിക്കുന്ന ഒരു വലിയ ശാരീരിക പ്രശ്നമാണ് അതി കഠിനമായ തലവേദന. പലപ്പോഴും ഇതിന്റെ ഭീകരമായ അവസ്ഥ മൈ​ഗ്രേനിനും കാരണമാകാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഒരു ചെറിയ ശബ്ദം പോലും സഹിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു. 

കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങളും ശാരീരികമായി ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങളുമെല്ലാം പലപ്പോഴും തലവേദനയ്ക്ക് കാരണമാകാറുണ്ട്. അതുപോലെ തന്നെയാണ് നാം കഴിക്കുന്ന ഭക്ഷണങ്ങളും. ചില ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതോ വല്ലപ്പോഴും കഴിക്കുന്നതുമെല്ലാം അതികഠിനമ.യാ തലവേദനയക്ക് കാരണമാകാം അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് ഇവിടെ കാണാം. 

 

1 /8

റെഡ് വൈൻ: ആരോ​ഗ്യകരമായി ചില ​ഗുണങ്ങളെല്ലം റെഡ് വൈനിനുണ്ടെങ്കിലും ഇതിന് ദോഷഫലങ്ങൾ ഏറെയാണ്. ഇത് അമിതമായി കഴിക്കുന്നത്(ചിലർക്ക് ഒരൽപ്പം കുടിച്ചാലും) വിട്ടുമാറാത്ത തലവേദനയ്ക്ക് കാരണമാകാം. വൈനിലടങ്ങിയിരിക്കുന്ന ആൽക്കഹോളാണ് ഇതിന് കാരണമാകുന്നത്.   

2 /8

ചോക്ലേറ്റ്: ചോക്ലേറ്റ് ധാരാളമായി കഴിക്കുന്നത് പലപ്പോഴും അതിശക്തിതവും വിട്ടുമാറാത്തതുമായ തലവേദനയ്ക്ക് വഴിയൊരുക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കഫീനും ബീറ്റാ-ഫെനൈലെഥൈലാമൈനുമാണ് ഇതിന്റെ കാരണം.  

3 /8

കോഫീ: കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ധാരാളമായി ശരീരത്തിൽ എത്തുന്നത് തലവേദനയ്ക്ക് കാരണമാകുന്നു. കൂടാതെ ഇത് നമ്മുടെ ഉറക്കത്തെ കുറയ്ക്കുന്നു. തന്മൂലം പല ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.   

4 /8

അച്ചാറുകൾ: എണ്ണയും, വിനാ​ഗരിയും, മസാലകളുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന അച്ചാറ് പലപ്പോഴും കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകാറുണ്ട്. കൂടാതെ അച്ചാറിൽ ടിറാമിനും അടങ്ങിയിട്ടുണ്ട്. 

5 /8

ചീസ്: അതിശക്തമായ തലവേദന അല്ലെങ്കിൽ മൈ​ഗ്രേന് കാരണമാകുന്ന ഒരു പദാർത്ഥമാണ് ടിറാമിൻ. ഈ പദാർത്ഥം ധാരാളമായി ചീസിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചീസ് കഴിക്കുന്നത് പലരിലും വിട്ടുമാറാത്ത തലവേദയ്ക്ക് കാരണമാകാറുണ്ട്. 

6 /8

സിട്രസ് പഴങ്ങൾ: സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയിൽ ഒക്ടോപമൈൻ എന്ന കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയ്ക്ക് കാരണമാകാറുണ്ട്.   

7 /8

പാൽ: ആരോ​ഗ്യ​ഗുണങ്ങൾ ഏറെയുള്ള ഒരു സമീകൃത ആഹാരമാണ് പാലെങ്കിലും ഇതെല്ലാവർക്കും ശരീരത്തിന് പറ്റില്ല. ചിലർക്ക് ഇത് തലവേദനയക്ക് വഴിയൊരുക്കാറുണ്ട്.   

8 /8

ഐസ്ക്രീം: മൈ​ഗ്രേൻ പോലുള്ള പ്രശ്നമുള്ളവർ തണുത്ത ഭക്ഷണങ്ങൾ കഴിക്കരുത്. പ്രധാനമായും ഐസ്ക്രീം. ഇത് തലവേദന പ്രശ്നം ഇരട്ടിയാക്കാൻ വഴിയൊരുക്കുന്നു.  

You May Like

Sponsored by Taboola