India's Favourite Dishes | 2021ലെ ഇന്ത്യക്കാരുടെ തീറ്റകണക്ക് പുറത്തുവിട്ട് സ്വിഗ്ഗി; മിനിറ്റിൽ വിറ്റത് 115 ബിരിയാണി

2021ൽ ഇന്ത്യക്കാർ മിനിറ്റിൽ 115 പ്ലേറ്റ് ബിരിയാണിയാണ് ഓർഡർ ചെയ്തത്. ഗുലാബ് ജാമൂൻ 21 ലക്ഷം ഓർഡറുകളുമായി മധുരപലഹാരങ്ങളുടെ വിഭാഗത്തിൽ മുന്നിലെത്തി. 

Written by - Zee Malayalam News Desk | Last Updated : Dec 21, 2021, 09:07 PM IST
  • ഇന്ത്യാക്കാർ 2021ൽ ഏറ്റവും കൂടുതൽ കഴിച്ചത് ബിരിയാണിയെന്ന് സ്വിഗ്ഗിയുടെ കണക്ക്.
  • ഒരു മിനിറ്റിൽ 115 ബിരിയാണി വീതമാണ് വിറ്റുപോയത്.
  • 50 ലക്ഷം ഓർഡറുകളാണ് സമോസയ്ക്ക് ലഭിച്ചത്.
India's Favourite Dishes | 2021ലെ ഇന്ത്യക്കാരുടെ തീറ്റകണക്ക് പുറത്തുവിട്ട് സ്വിഗ്ഗി; മിനിറ്റിൽ വിറ്റത് 115 ബിരിയാണി

കൊവിഡ് (Covid) ജനങ്ങളെ ബാധിച്ചതിന് ശേഷം ഏറ്റവും കൂടുതൽ ലാഭമുണ്ടായ വ്യവസായങ്ങളിൽ (Business) ഒന്നാണ് ഫുഡ് ഡെലിവറി ആപ്പുകൾ (Food delivery apps). കൂടുതൽ ആളുകൾ ഇപ്പോൾ ഓൺലൈനായി ഭക്ഷണം (Food) ഓർഡർ ചെയ്യുന്നു. 2021ൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനായി (Online) ഓർഡർ ചെയ്ത ഭക്ഷണ സാധനങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം. 

2021ൽ ഇന്ത്യക്കാർ മിനിറ്റിൽ 115 പ്ലേറ്റ് ബിരിയാണിയാണ് ഓർഡർ ചെയ്തതെന്ന് ഓൺലൈൺ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി ചൊവ്വാഴ്ച പറഞ്ഞു. സ്വിഗ്ഗിയിൽ പുതിയതായി അക്കൗണ്ട് എടുത്ത 4.25 ലക്ഷം ഉപയോക്താക്കൾ ചിക്കൻ ബിരിയാണി ഓർഡർ ചെയ്താണ് അരങ്ങേറ്റം കുറിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ബിരിയാണിയോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത് എന്നതിന് തെളിവാണിത്. 

Also Read: ഒരുമണിക്കൂറിനുളളിൽ ഒരു ചിക്കൻ ബിരിയാണി : ഏറ്റവും എളുപ്പത്തിൽ പണി കഴിഞ്ഞു

അതേസമയം സ്വിഗ്ഗിയിൽ ഏകദേശം 50 ലക്ഷം ഓർഡറുകൾ ലഭിച്ച സമൂസയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിച്ച ലഘുഭക്ഷണം. ഇത് ന്യൂസിലൻഡിലെ ജനസംഖ്യക്ക് തുല്യമാണ് എന്നതാണ് തമാശയായ ഒരു വസ്തുത. 

2020-ൽ മിനിറ്റിൽ 90 ബിരിയാണികൾ ഓർഡർ ചെയ്യപ്പെട്ടിരുന്നു, ഇത് 2021 ആയതോടെ 115 ആയി ഉയർന്നു. ചിക്കൻ വിങ്സ് വാങ്ങുന്നതിനെക്കാൾ ആറിരട്ടി കൂടുതൽ സമൂസ ഓർഡർ ചെയ്തപ്പോൾ 21 ലക്ഷം ഓ‌‌ർഡറുകൾ ലഭിച്ച പാവ് ഭാജി ഇന്ത്യയുടെ രണ്ടാമത്തെ പ്രിയപ്പെട്ട ലഘുഭക്ഷണമായി. 

Also Read: Best Biriyanis: എവിടെ കിട്ടും ഏറ്റവും നല്ല ബിരിയാണി          

21 ലക്ഷം ഓർഡറുകൾ ലഭിച്ച ​ഗുലാബ് ജാമൂനാണ് സ്വിഗ്ഗിയിൽ ഏറ്റവുമധികം ആളുകൾ ഓർഡർ മധുരപലഹാരം. 12 ലക്ഷം ഓർഡറുകളുമായി രസ്മലായി ആണ് രണ്ടാം സ്ഥാനത്ത്. 

കൊവിഡിന്റെ വകഭേദങ്ങൾ ഇന്ത്യയെ ശ്വാസംമുട്ടിച്ച 2021ൽ സ്വിഗ്ഗിയിൽ ആരോ​ഗ്യകരമായ ഭക്ഷണത്തിന് വേണ്ടിയുള്ള അന്വേഷണം ഇരട്ടിയായി. Swiggy HealthHub-ലെ ആരോഗ്യ-കേന്ദ്രീകൃത റെസ്റ്റോറന്റുകളിലെ ഓർഡുകൾക്ക് 200 ശതമാനം വർധനവാണുണ്ടായത്. ആരോ​ഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ന​ഗരമായി ബെം​ഗളൂരു മാറിയപ്പോൾ ഹൈദരാബാദ് രണ്ടാം സ്ഥാനത്തും മുംബൈ മൂന്നാം സ്ഥാനത്തുമെത്തി. 

ഇൻസ്റ്റാമാർട്ടിൽ (Instamart) 2021-ൽ മാത്രം 28 ദശലക്ഷം പായ്ക്കറ്റ് പഴങ്ങളും (Fruits) പച്ചക്കറികളുമാണ് (Vegetables) വിതരണം ചെയ്തത്. തക്കാളി (Tomato), വാഴപ്പഴം, ഉള്ളി, ഉരുളക്കിഴങ്ങ് (Potato), പച്ചമുളക് എന്നിവയാണ് 30 മിനിറ്റിനുള്ളിൽ വിതരണം ചെയ്ത ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ..

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News